Trending Now

പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 06/02/2023 )

ബറ്റാലിയനുകള്‍ക്കായി ഡിജിപിയുടെ ഓണ്‍ലൈന്‍ അദാലത്ത് മാര്‍ച്ച് മൂന്നിന്
അടൂരിലെ കെഎപി മൂന്ന്  ഉള്‍പ്പെടെയുള്ള ബറ്റാലിയനുകളിലെ പോലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും പരാതികളില്‍ പരിഹാരം കാണുന്നതിനായി സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് മാര്‍ച്ച് മൂന്നിന്  ഓണ്‍ലൈന്‍ അദാലത്ത് നടത്തും.

 

പരാതികള്‍ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 12 ആണ്. പരാതികള്‍ [email protected]ി വിലാസത്തിലാണ് അയയ്ക്കേണ്ടത്. മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243.
എസ്പിസി ടോക്സ് വിത്ത് കോപ്സ് എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയില്‍ സര്‍വീസില്‍ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സര്‍വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. ഇവ നേരിട്ട് സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാം. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നല്‍കാമെന്നതാണ് ഇതിന്റെ പ്രത്യേകത.

വനിതാ കമ്മിഷന്‍ സിറ്റിംഗ്

വനിതാ കമ്മീഷന്‍ സിറ്റിംഗ് 28-ന് രാവിലെ 10 മുതല്‍ പത്തനംതിട്ട ഗസ്റ്റ് ഹൗസ്  ഹാളില്‍ നടക്കും.

 

വൈഗ അഗ്രിഹാക്ക് 23 രജിസ്ട്രേഷന്‍ ആരംഭിച്ചു
കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന വൈഗ അഗ്രിഹാക്കത്തോണ്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ഥികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, പൊതുജനങ്ങള്‍ (പ്രൊഫഷണലുകള്‍, കര്‍ഷകര്‍) എന്നിവരെ പങ്കെടുപ്പിച്ച് നടത്തുന്ന കാര്‍ഷികരംഗത്തെ ഏറ്റവും വലിയ ഹാക്കത്തോണ്‍ ആണ് അഗ്രിഹാക്ക് 23.

 

അഗ്രിഹാക്കില്‍ പങ്കെടുക്കുന്നവര്‍ക്ക് കാര്‍ഷികമേഖലയിലെ പ്രധാന പ്രശ്നങ്ങളില്‍   ഫലപ്രദമായ പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്താനും വികസിപ്പിക്കുവാനും അവസരം ലഭിക്കും. കാര്‍ഷിക സാങ്കേതിക വിദഗ്ധരുടെ പിന്തുണയോടെ പരിഹാരമാര്‍ഗങ്ങള്‍ മികവുറ്റതാക്കാനുള്ള മികച്ച അവസരം ഹാക്കത്തോണ്‍ വഴി സൃഷ്ടിക്കുകയും, വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ്, ക്യാഷ് അവാര്‍ഡുകളോടൊപ്പം കാര്‍ഷികമേഖലയിലെ സംരംഭകരായി ഉയര്‍ന്നു വരുന്നതിനുള്ള സഹായങ്ങളും ലഭിക്കും.

 

36 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പ്രശ്നപരിഹാര മത്സരത്തില്‍  സോഫ്‌റ്റ്വെയര്‍, ഹാര്‍ഡ്വെയര്‍ വിഭാഗങ്ങള്‍ ഉണ്ടായിരിക്കും. ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ഥികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, പൊതുജനങ്ങള്‍ (പ്രൊഫഷണലുകള്‍, കര്‍ഷകര്‍) എന്നീ മൂന്നു വിഭാഗങ്ങളിലാണ് മത്സരം നടത്തുന്നത്. മൂന്നു മുതല്‍ അഞ്ചു പേര്‍ അടങ്ങുന്ന ടീമുകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം.
ഹാക്കത്തോണില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ 2023 ഫെബ്രുവരി 12 ന് മുമ്പായി അഗ്രിഹാക്ക് പോര്‍ട്ടല്‍ (www.vaigaagrihack.in) വഴി രജിസ്റ്റര്‍ ചെയ്യേണ്ടതും, തെരഞ്ഞെടുത്ത പ്രശ്നങ്ങളുടെ പരിഹാരമാര്‍ഗങ്ങള്‍ സമര്‍പ്പിക്കേണ്ടതുമാണ്.

 

തെരഞ്ഞെടുക്കപ്പെടുന്ന മികച്ച 30 ടീമുകള്‍ക്ക്് ഫെബ്രുവരി 25 മുതല്‍ 27 വരെ തിരുവനന്തപുരം, വെള്ളായണി കാര്‍ഷിക കോളജില്‍ നടക്കുന്ന അഗ്രിഹാക്കില്‍ പങ്കെടുക്കാന്‍ കഴിയും. ഫോണ്‍: 9383470061, 9383470025.