Trending Now

വെച്ചൂച്ചിറ നവോദയ വിദ്യാലയ വാര്‍ഷിക ആഘോഷം

 

konnivartha.com :വെച്ചൂച്ചിറ നവോദയ വിദ്യാലയത്തിലെ വാര്‍ഷിക ആഘോഷം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാലയ മാനേജ്മെന്റ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ആയ കളക്ടര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രൊഫ. കടമ്മനിട്ട വാസുദേവന്‍ പിള്ള മുഖ്യാതിഥി ആയിരുന്നു.

വെച്ചൂച്ചിറ പഞ്ചായത്ത് പ്രസിഡന്റ് റ്റി.കെ. ജയിംസ്, മെംബര്‍മാരായ രമാദേവി, പ്രസന്ന ടീച്ചര്‍, വെച്ചൂച്ചിറ എസ് ബി ഐ മാനേജര്‍ ശ്യാം ശങ്കര്‍, സിഎംഎസ് സ്‌കൂള്‍ എച്ച്എം സാബു പുല്ലാട്ട്, രക്ഷാകര്‍തൃ പ്രതിനിധികള്‍, നവോദയ പ്രിന്‍സിപ്പല്‍ വി. സുധീര്‍, വൈസ് പ്രിന്‍സിപ്പല്‍ റോസ് മോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പടയണി ആചര്യനും വാഗ്മിയും എഴുത്തുകാരനുമായ പ്രൊഫ. കടമ്മനിട്ട വാസുദേവന്‍ പിള്ളയെ ജില്ലാ കളക്ടര്‍ പുരസ്‌കാരം നല്‍കി ആദരിച്ചു

error: Content is protected !!