konnivartha.com : ചരിത്ര പ്രസിദ്ധ മായ ആയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്‍റെ സമ്മേളനവേദിയിലെ കെടാവിളക്കിൽ ഭദ്രദീപം കൊളുത്തുവാനായി വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ സമാധി ക്ഷേത്രത്തിൽ നിന്നും പകർന്നു നൽകിയ ദീപവും വഹിച്ചുകൊണ്ടുള്ള ജ്യോതി പ്രയാണത്തിന് ഇളക്കൊള്ളൂർ ക്ഷേത്രം ഭരണസമിതിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
ക്ഷേത്രം ഭാരവാഹികളായ പ്രസിഡന്റ് ഷൈലേഷ് കുമാർ, സെക്രട്ടറി ഹരികുമാർ, മണിയൻ വി നായർ ജ്യോതി പ്രയാണ കമ്മിറ്റി ജനറൽ കൺവീനവർ പി ആർ ഷാജി, കൺവീനർമാരായ എം എസ് രവീന്ദ്രൻ നായർ, സത്യൻ നായർ, എൻ എസ് അനിൽ, സി. ജി പ്രദീപ് കുമാർ, വിജയാനന്ദൻ നായർ, രവി കുന്നയ്ക്കാട്ട്, സുരേഷ് കാണിപ്പറമ്പിൽ, സുരേഷ് നിത്യ, പുഷ്പ അനിൽ, പദ്മിനി നായർ, രാധാമണിയമ്മ, പ്രസന്ന വേണുഗോപാൽ എന്നിവര്‍ നേതൃത്വം നല്‍കി