കുടിശിക ഒടുക്കുന്നതിന് അവസരം
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പത്തനംതിട്ട -കേരള ഓട്ടോ മൊബൈല്‍ വര്‍ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് കുടിശിക ഒടുക്കുന്നതിന് മാര്‍ച്ച് 31 വരെ കാലാവധി അനുവദിച്ചു. കുടിശിക ഒടുക്കുവാനുളള തൊഴിലാളികള്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് പത്തനംതിട്ട ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2320158.
ഉപതെരഞ്ഞെടുപ്പ്
പത്തനംതിട്ട ജില്ലയില്‍ ജി 04 കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത്, 07 അമ്പാട്ട് ഭാഗം വാര്‍ഡിലേക്ക് ഫെബ്രുവരി 28 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി വരണാധികാരി, ഉപവരണാധികാരി എന്നിവരുടെ യോഗം ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. യോഗത്തില്‍ തെരഞ്ഞെടുപ്പ് നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കി.
മണിനാദം 2023 നാടന്‍പാട്ട് മത്സരം
കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥം ‘മണിനാദം 2023’ സംസ്ഥാനതല നാട്ടന്‍പാട്ട് മത്സരം ഈ വര്‍ഷവും ചാലക്കുടിയില്‍ സംഘടിപ്പിക്കുന്നു. പത്തനംതിട്ട ജില്ലയില്‍ യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത യൂത്ത്/യുവ/അവളിടം ക്ലബ്ബുകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. മത്സരത്തില്‍ 18നും 40നും മധ്യേ പ്രായമുള്ള 10 പേരുടെ ടീമുകള്‍ക്കാണ് അവസരം. മത്സരത്തിന് അനുവദിക്കുന്ന പരമാവധി സമയം 10 മിനിട്ട്. ജില്ലാതലത്തില്‍ 1,2,3 സ്ഥാനം ലഭിച്ച് വിജയിക്കുന്ന ക്ലബ്ബിന് 25,000, 10,000, 5,000 രൂപ വീതവും സംസ്ഥാന തലത്തില്‍ വിജയിക്കുന്ന ക്ലബ്ബിന് 1,00,000, 75,000, 50,000 രൂപ വീതവും നല്‍കും. താല്‍പര്യമുള്ള ടീമുകള്‍ ഫെബ്രവരി 10 നകം പങ്കെടുക്കുന്നവരുടെ പേര് , വിലാസം , ജനന തീയതി, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്, ജില്ലായുവജന കേന്ദ്രം, പുത്തന്‍പാലത്ത് ബില്‍ഡിംഗ് കളക്ട്രേറ്റിനു സമീപം, പത്തനംതിട്ട-689645 എന്ന വിലാസത്തിലോ, [email protected] എന്ന മെയിലിലോ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ : 0468 2231938, 9847545970.
എന്‍ഡ്യൂറന്‍സ് ടെസ്റ്റ് ആറിന്
പത്തനംതിട്ട ജില്ലയില്‍ വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (ഫസ്റ്റ് എന്‍.സി.എ- എസ്.സി.സി.സി) (കാറ്റഗറി നമ്പര്‍. 124/20) തസ്തികയുടെ 27/08/2022 തീയതിയില്‍ നിലവില്‍ വന്ന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായുളള എന്‍ഡ്യൂറന്‍സ് ടെസ്റ്റ് (2 കി.മീ. ദൂരം ഓട്ടം) 06/02/2023 തീയതിയില്‍ രാവിലെ അഞ്ചു മുതല്‍ തിരുവനന്തപുരം ജില്ലയിലെ വെട്ടുറോഡ് (കഴക്കൂട്ടം) – പോത്തന്‍കോട് റോഡില്‍ സൈനിക സ്‌കൂളിന് സമീപം നടക്കും. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ (www.kerala.psc.gov.in) നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റും കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയല്‍ രേഖകളുടെ അസലുമായി ഉദ്യോഗാര്‍ഥികള്‍ നിശ്ചിത തീയതിയിലും സമയത്തും നിര്‍ദ്ദിഷ്ട റോഡില്‍ എത്തിച്ചേരണം. ഇത് സംബന്ധിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് എസ്.എം.എസ്, ഒറ്റിആര്‍ പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഫോണ്‍ . 04682222665.
പ്രൊജക്ട് അസിസ്റ്റന്റ് നിയമനം
മല്ലപ്പളളി ബ്ലോക്ക് പഞ്ചായത്തില്‍ പ്രൊജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് അര്‍ഹതയുളള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിര്‍മാണ പ്രവൃത്തികളുടെ ജിയോടാഗ് നടത്തുക, ഇ-ഗ്രാം പോര്‍ട്ടലില്‍ ബില്ലുകള്‍ തയാറാക്കുക എന്നിവയാണ് ചുമതലകള്‍. പ്രായപരിധി – 18-30 ഇടയ്ക്ക് (2021 ജനുവരി 01 പ്രകാരം). വിദ്യാഭ്യാസ യോഗ്യത- മൂന്നു വര്‍ഷ ഡിസിഎയും ബിസിനസ് മാനേജ്‌മെന്റ് /ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസസും ബിരുദവും അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാല ബിരുദം, ഒരു വര്‍ഷത്തില്‍ കുറയാതെയുളള അംഗീകൃത ഡിസിഎ/പിജിഡിസിഎ യോഗ്യത ഉണ്ടായിരിക്കണം. ഫെബ്രുവരി 20 ന് വൈകി
ട്ട് നാലിന് മുന്‍പ് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് ഉള്‍പ്പെടെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലോ നേരിട്ടോ, തപാല്‍ മാര്‍ഗമോ സമര്‍പ്പിക്കണം. ഫോണ്‍ : 0469 2682258. വിലാസം : സെക്രട്ടറി, മല്ലപ്പളളി ബ്ലോക്ക് പഞ്ചായത്ത്, മല്ലപ്പളളി വെസ്റ്റ് പി.ഒ, 689 585.
ഒറ്റത്തവണ പ്രമാണ പരിശോധന
പത്തനംതിട്ട ജില്ലയില്‍ പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് – പട്ടികജാതി-പട്ടികവര്‍ഗം ആന്റ് പട്ടികവര്‍ഗം മാത്രം) (കാറ്റഗറി നമ്പര്‍. 340/20 ആന്റ് 251/20) തസ്തികയുടെ ശാരീരിക അളവെടുപ്പ്-കായികക്ഷമതാ പരീക്ഷയില്‍ വിജയിച്ച ഉദ്യോഗാര്‍ഥികള്‍ക്കായുളള ഒറ്റത്തവണ പ്രമാണ പരിശോധന ഫെബ്രുവരി ആറ്, ഏഴ്, എട്ട് തീയതികളില്‍ പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ തിരിച്ചറിയല്‍ രേഖ, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിന് ആവശ്യമായ സര്‍ട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്നതിനുളള കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസല്‍ രേഖകള്‍ സഹിതം വെരിഫിക്കേഷന് ഹാജരാകണം. ഫോണ്‍ : 0468 -2222665. .
റീ-ടെന്‍ഡര്‍
കോന്നി ശിശുവികസന പദ്ധതി ഓഫീസിലേക്ക് ഒരുവര്‍ഷ കാലയളവിലേക്ക് വാഹനം കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്നതിന് താല്‍പര്യമുളള വ്യക്തികള്‍/ഏജന്‍സികള്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 10ന് ഉച്ച കഴിഞ്ഞ് രണ്ടുവരെ
കാന്‍സര്‍ രോഗ നിര്‍ണയക്യാമ്പ് ഇന്ന് (ഫെബ്രുവരി 4)
ലോക കാന്‍സര്‍ ദിനാചരണത്തിനോടനുബന്ധിച്ച് ഇന്ന് ( ഫെബ്രുവരി 4)ജില്ലാ മെഡിക്കല്‍ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളീ,പത്തനംതിട്ട എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഇലന്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തേടെ കാന്‍സര്‍ രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.ബ്ലോക്ക്തലത്