Trending Now

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 30/01/2023)

ഗതാഗത നിയന്ത്രണം
കായംകുളം-പത്തനാപുരം റോഡില്‍ പറക്കോട് മുതല്‍ പട്ടാഴിമുക്ക് വരെയുളള ഭാഗത്ത് ഇന്ന് (31) ടാറിംഗ് പണികള്‍ നടക്കുന്നതിനാല്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അടൂര്‍  അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

വനിതാ സംരംഭകത്വ വികസന പരിശീലന പരിപാടി
വ്യവസായ-വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ് ഡെവലപ്മെന്റ് (കീഡ്), 10 ദിവസത്തെ വനിതാ സംരംഭകത്വ വികസന പരിപാടി സംഘടിപ്പിക്കുന്നു. ഫെബ്രുവരി ആറ് മുതല്‍ 17 വരെ എറണാകുളം കളമശേരിയിലുള്ള കീഡ് ക്യാമ്പസിലാണ് പരിശീലനം.

 

ബിസിനസ് ആശയങ്ങള്‍, ബ്രാന്‍ഡിംഗ് പ്രമോഷന്‍, സര്‍ക്കാര്‍ സ്‌കീമുകള്‍, ബാങ്കുകളില്‍ നിന്നുള്ള ബിസിനസ് ലോണുകള്‍, എച്ആര്‍ മാനേജ്മന്റ്, കമ്പനി രജിസ്ട്രേഷന്‍, ഇന്‍ഡസ്ട്രിയല്‍ വിസിറ്റ് തുടങ്ങിയ വിഷയങ്ങളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 

കോഴ്സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജി എസ് റ്റി ഉള്‍പ്പെടെ 5900 രൂപയാണ് പരിശീലന ഫീസ്. താല്പര്യമുള്ളവര്‍ കീഡിന്റെ വെബ്സൈറ്റില്‍ www.kied.info ഫെബ്രുവരി മൂന്നിനു മുമ്പ് ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍ : 0484 2 532 890, 2 550 322, 7012 376 994.

പൊതുമേഖലാ വ്യവസായ സ്ഥാപന  മാധ്യമ റിപ്പോര്‍ട്ട് : അവാര്‍ഡിന് എന്‍ട്രി നല്‍കാം

കേരളത്തിലെ പൊതുമേഖലാ  വ്യവസായ  സ്ഥാപനങ്ങളെ ആസ്പദമാക്കിയുള്ള മാധ്യമ റിപ്പോര്‍ട്ട് അവാര്‍ഡിന്  എന്‍ട്രികള്‍ ക്ഷണിച്ചു. സംസ്ഥാന വ്യവസായ വകുപ്പാണ് പുരസ്‌കാരം നല്‍കുന്നത്. അച്ചടി-ദൃശ്യമാധ്യമങ്ങള്‍ക്ക് പ്രത്യേകമായാണ് ബഹുമതികള്‍.

ഒന്നാം സമ്മാന ജേതാവിന് 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും രണ്ടാം സമ്മാന ജേതാവിന് 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും ലഭിക്കും. 2021-ലെയും 2022-ലെയും കലണ്ടര്‍ വര്‍ഷത്തെ മാധ്യമ റിപ്പോര്‍ട്ടുകളാണ് പരിഗണിക്കുന്നത്. സംസ്ഥാനത്തിന്റെ വ്യവസായ വളര്‍ച്ചയെയും നേട്ടങ്ങളെയും സംബന്ധിച്ച ഏതു സ്വഭാവത്തിലെ റിപ്പോര്‍ട്ടുകളും അയയ്ക്കാം.

എന്‍ട്രിയുടെ 3 കോപ്പികള്‍,  ബയോഡേറ്റ, പത്രത്തിന്റെ ഒറിജിനല്‍ എന്നിവ ഉള്‍പ്പടെ അയയ്ക്കണം. ദൃശ്യമാധ്യമ അവാര്‍ഡിനുള്ള എന്‍ട്രികള്‍ ഡി.വി.ഡിയിലോ പെന്‍ ഡ്രൈവിലോ  ലഭ്യമാക്കണം. മാധ്യമ പ്രവര്‍ത്തകര്‍ക്കോ സ്ഥാപനങ്ങള്‍ക്കോ എന്‍ട്രികള്‍ അയയ്ക്കാം. സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് കൊച്ചി 30 എന്ന  വിലാസത്തില്‍ എന്‍ട്രികള്‍ ഫെബ്രുവരി 20 നകം ലഭിക്കണം. ഫോണ്‍ :0484 2 422 275.  ഇ-മെയില്‍ : [email protected] . വെബ്‌സൈറ്റ:് www.keralamediaacademy.org

ഒക്യുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് കോഴ്‌സ്

കേരള സര്‍ക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) നടത്തുന്ന ഒക്യുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് (ഐഇഎല്‍റ്റിഎസ്) കോഴ്സിന്റെ അടുത്ത ബാച്ചുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. 100 മണിക്കൂര്‍ ആണ് കോഴ്സിന്റെ  കാലാവധി. യോഗ്യത: ബി.എസ് സി നഴ്‌സിംഗ്/ എം.എസ് സി നഴ്‌സിംഗ്/ ജിഎന്‍എം ബിരുദദാരികള്‍. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലസ്‌മെന്റ് അവസരം ഒഡിഇപിസി വഴി ലഭിക്കും. തിരുവല്ല അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ കോഴ്സ് നടത്തപ്പെടുക. അവസാന തീയതി ഫെബ്രുവരി ഏഴ് ഫോണ്‍: 8592086090.

 

ലക്ചറര്‍ അപേക്ഷ ക്ഷണിച്ചു
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിലെ ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സില്‍ ലക്ചറര്‍ തസ്തികയിലേക്ക് ഫെബ്രുവരി നാലുവരെ അപേക്ഷിക്കാം. ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദവും ടിവി മേഖലയില്‍ കുറഞ്ഞത് അഞ്ചു വര്‍ഷത്തെ എഡിറ്റോറിയല്‍ പ്രവൃത്തി പരിചയവും അധ്യാപന പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.

പ്രായപരിധി 45 വയസ്. സര്‍ക്കാര്‍, അക്കാദമി സേവന വേതന വ്യവസ്ഥകള്‍ പ്രകാരം കരാര്‍ അടിസ്ഥാനത്തിലാവും നിയമനം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി നാലിന് വൈകുന്നേരം 5 മണി. ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30, എന്ന വിലാസത്തില്‍  അപേക്ഷകള്‍ ലഭിക്കണം. വിശദവിവരങ്ങള്‍ക്ക് www.keralamediaacademy.org   ഫോണ്‍: 0484 2 422 275,2 422 068.

അംശദായം അടയ്ക്കണം
കേരള മദ്രസാധ്യാപക ക്ഷേമനിധിയില്‍ അംഗങ്ങളായ മുഴുവന്‍ അധ്യാപകരും 2022-2023 സാമ്പത്തിക വര്‍ഷത്തെ അംശദായം മാര്‍ച്ച് 10 ന് മുന്‍പ് അടയ്ക്കണമെന്ന് കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0495 2 966 577.
error: Content is protected !!