Trending Now

16-ാം മത് കോന്നി ഹിന്ദുമത കൺവൻഷൻ്റെ സമാപന സമ്മേളനം നടന്നു

ഭാരതം ലോകശക്തിയായി വളർന്നതിൽ ഓരോ ഭാരതീയനും അഭിമാനിക്കാം -എം എ കബീർ

konnivartha.com : ഭാരതം ലോക ശക്തിയായി മാറുന്നതിൽ ഓരോ പൗരനും അഭിമാനം കൊള്ളാൻ സാധിക്കുമെന്ന് എം.എ കബീർ പറഞ്ഞു . 16-ാം മത് കോന്നി ഹിന്ദുമത കൺവൻഷൻ്റെ സമാപന സമ്മേളത്തിൽ സംസാരിക്കുകയായിരുന്നു  അദ്ദേഹം .

ഭാരതത്തിൽ നിന്നും സാംസ്കാരികതയെ കടത്തികൊണ്ട് പോയവർ ഇന്ന് ഭാരതം ലോകശക്തിയാ യി തിരികെ വരുന്നതിൽ അസ്വസ്ഥരായി വ്യാജ വാർത്തകൾ നൽകി ഭാരതത്തെ ആക്ഷേപിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

മൂന്നു ദിവസമായി നടന്നു വന്ന സമ്മേളനം ഇന്ന്  അവസാനിച്ചു. എസ്.പി.നായർ, പി.ഡി.പത്മകുമാര്‍ , വി.ശരത്ചന്ദ്രനാഥ്, എന്നിവർ പ്രസംഗിച്ചു.ആർ രാമചന്ദ്രൻ നായർ, എൻ ബാലചന്ദ്രൻ നായർ, ആനന്ദ് കെ നായർ, വിഷ്ണു മോഹൻ, ജി.രഘുനാഥ് മിനി ഹരികുമാർ ,എന്നിവർ നേതൃത്വം നൽകി

error: Content is protected !!