Trending Now

43-മത് സംസ്‌ഥാന ബോൾ ബാഡ്മിന്റൺ ചാമ്പ്യൻ ഷിപ്പിന് കോന്നിയില്‍ തുടക്കം

konnivartha.com : കോന്നി : സംസ്ഥാന സബ് ജൂനിയർ ബോൾ ബാഡ്മിന്റൺ ചമ്പ്യാൻഷിപ് 2022 – 23 ന് കോന്നി എലിയറക്കൽ അമൃത വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ ഗ്രൗണ്ടിൽ തുടക്കമായപ്പോൾ ആദ്യ ഘട്ട മത്സരത്തിൽ പത്തനംതിട്ട ജില്ലാ ആൺകുട്ടികളുടെ മത്സരത്തിലും പെൺകുട്ടികളുടെ മത്സരത്തിലും ആധിപത്യം ഉറപ്പിച്ചു.

 

പത്തനംതിട്ട ജില്ലാ പെൺകുട്ടികളുടെ മത്സരത്തിൽ വയനാടിനെയും ആൺകുട്ടികളുടെ മത്സരത്തിൽ ആലപ്പുഴ ജില്ലയേയും ആണ് പരാജയപ്പെടുത്തിയത്.സംസ്ഥാന ജില്ലാ ബോൾ ബാട്മിന്ടൻ അസോസിയേഷനുകളുടെയും ജില്ലാ സ്പോർട്സ് കൗൺസിലിന്റയും കോന്നി അമൃത വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിന്റെയും ആഭിമുഖ്യത്തിൽ ആണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത് .

 

ജനുവരി 27,28,29 തീയതികളിലായാണ് മത്സരങ്ങൾ നടക്കുന്നത്.250 കുട്ടികളാണ് മത്സരത്തിൽ ഉള്ളത്.അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ ചാമ്പ്യൻഷിപ് ഉത്‌ഘാടനം ചെയ്തു,കെ എസ് ബി ബി എ പ്രസിഡണ്ട് റ്റി കെ ഹെൻഡ്രി അധ്യക്ഷത വഹിച്ചു.കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജിജി സജി വിശിഷ്ട സാന്നിധ്യമായിരുന്നു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്മാർ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ,വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികൾ,സംസ്ഥാന ബോൾബാഡ്മിന്റൺ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.സമാപന സമ്മേളനം കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജിജി സജി ഉത്‌ഘാടനം ചെയ്യും.

error: Content is protected !!