കണ്‍വന്‍ഷനുകള്‍ക്ക് അടിസ്ഥാന സൗകര്യം: ഫണ്ട് അനുവദിച്ചു
റാന്നി നിയോജക മണ്ഡലത്തിലെ രണ്ട് കണ്‍വന്‍ഷനുകള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി മേജര്‍ ഇറിഗേഷന്‍ വകുപ്പ് ഫണ്ട് അനുവദിച്ചതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ചെറുകോല്‍പ്പുഴ ഹിന്ദുമത മണ്ഡലം (6.60 ലക്ഷം), മാടമണ്‍ ശ്രീനാരായണ കണ്‍വന്‍ഷന്‍ (4.13 ലക്ഷം) എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
ചെറുകോല്‍പ്പുഴ കണ്‍വന്‍ഷന്‍ പമ്പാനദിയുടെ അയിരൂര്‍ പഞ്ചായത്തിലെ ചെറുകോല്‍പ്പുഴ കരയിലും മാടമണ്‍ കണ്‍വന്‍ഷന്‍ പമ്പാ നദിയുടെ പെരുനാട് മാടമണ്‍ കരയിലുമാണ് നടക്കുക. കണ്‍വന്‍ഷന്‍ നഗര്‍ ഉപയോഗ യോഗ്യമാക്കുക, കണ്‍വന്‍ഷന് എത്തുന്നവര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുക എന്നിവയാണ് ഫണ്ട് അനുവദിക്കുക വഴി ലക്ഷ്യമിട്ടിരിക്കുന്നത്.
ചെറുകോല്‍പുഴ ഹിന്ദുമത മണ്ഡലത്തിന് സമീപത്തെ റവന്യൂ പുറമ്പോക്ക് വൃത്തിയാക്കി കൂടുതല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഇത്തവണ ഒരുക്കിയിട്ടുണ്ട്. മാടമണ്ണില്‍ വള്ളത്തില്‍ എത്തുന്നവര്‍ക്ക് സമ്മേളന നഗറിലേക്ക് കയറാന്‍ സ്റ്റെപ്പുകളും ഇതില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചു നല്‍കുമെന്നും എംഎല്‍എ പറഞ്ഞു.
തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന് കത്തു നൽകി
റോഡ് നിർമ്മാണം ആരംഭിച്ചത് മുതൽ നിരവധി ആക്ഷേപങ്ങൾ ഉയർന്നുവന്നിരുന്നു. ഏറ്റവും ഒടു വിലത്തെ സംഭവമാണ് കോൺക്രീറ്റ് ബ്ലോക്കിനകത്ത് തടിക്കഷണം കണ്ടത്. ഇതേപ്പറ്റി റീ ബിൽഡ് കേരള പദ്ധതിയുടെ പ്രോജക്ട് ഡയറക്ടർ നേരിട്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രോജക്ട് ഡയറക്ടർക്കും എംഎൽഎ കത്ത് നൽകിയിട്ടുണ്ട്.
റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി വലിയപറമ്പിൽപടി – ഈട്ടിച്ചു വട് റോഡ് നിർമ്മാണത്തിനായി 1.70 കോടി രൂപയാണ് ചെലവഴിക്കുന്നത്. വലിയപറമ്പിൽ പടി – ഈട്ടിച്ചുവട് റോഡിൻറെ നിർമ്മാണം ആരംഭിക്കാൻ ഉണ്ടായ കാലതാമസവും അപാകതകളും സംബന്ധിച്ചു പരാതികൾ നേരത്തേ ഉയർന്നിരുന്നു. ജനപ്രതിനിധികളുടേയും പദ്ധതി പ്രദേശത്തെ നാട്ടുകാരുടെയും യോഗം എംഎൽഎ വിളിച്ചുചേർത്താണ് നിർമ്മാണ നടപടികൾ വേഗത്തിലാക്കിയത്.
റാന്നി നിയോജക മണ്ഡലത്തിലെ 24 ഗ്രാമീണ റോഡുകളാണ് തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ കീഴിലുള്ള റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മൂന്നുവർഷത്തെ ഗ്യാരണ്ടിയോടു കൂടിയുള്ള റോഡുകളാണ് നിർമ്മിച്ച് നൽകുന്നത്.
റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഗുരുതരമായി വീഴ്ച വരുത്തിയ വർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെട്ട വലിയപറമ്പിൽ പടി – ഈട്ടിച്ചുവട് റോഡിൻറെ പാർശ്വഭിത്തിക്ക് ഇടയിൽ ഉപയോഗിക്കുന്ന കോൺക്രീറ്റ് ബ്ലോക്കിൽ തടി ഉപയോഗിച്ച സംഭവം നിജസ്ഥിതി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന് കത്തു നൽകി .റോഡ് നിർമ്മാണം ആരംഭിച്ചത് മുതൽ നിരവധി ആക്ഷേപങ്ങൾ ഉയർന്നുവന്നിരുന്നു. ഏറ്റവും ഒടു വിലത്തെ സംഭവമാണ് കോൺക്രീറ്റ് ബ്ലോക്കിനകത്ത് തടിക്കഷണം കണ്ടത്. ഇതേപ്പറ്റി റീ ബിൽഡ് കേരള പദ്ധതിയുടെ പ്രോജക്ട് ഡയറക്ടർ നേരിട്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രോജക്ട് ഡയറക്ടർക്കും എംഎൽഎ കത്ത് നൽകിയിട്ടുണ്ട്.
റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി വലിയപറമ്പിൽപടി – ഈട്ടിച്ചു വട് റോഡ് നിർമ്മാണത്തിനായി 1.70 കോടി രൂപയാണ് ചെലവഴിക്കുന്നത്. വലിയപറമ്പിൽ പടി – ഈട്ടിച്ചുവട് റോഡിൻറെ നിർമ്മാണം ആരംഭിക്കാൻ ഉണ്ടായ കാലതാമസവും അപാകതകളും സംബന്ധിച്ചു പരാതികൾ നേരത്തേ ഉയർന്നിരുന്നു. ജനപ്രതിനിധികളുടേയും പദ്ധതി പ്രദേശത്തെ നാട്ടുകാരുടെയും യോഗം എംഎൽഎ വിളിച്ചുചേർത്താണ് നിർമ്മാണ നടപടികൾ വേഗത്തിലാക്കിയത്. .
റാന്നി നിയോജക മണ്ഡലത്തിലെ 24 ഗ്രാമീണ റോഡുകളാണ് തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ കീഴിലുള്ള റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മൂന്നുവർഷത്തെ ഗ്യാരണ്ടിയോടു കൂടിയുള്ള റോഡുകളാണ് നിർമ്മിച്ച് നൽകുന്നത്.
റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഗുരുതരമായി വീഴ്ച വരുത്തിയ വർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.