ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വര്‍ക്‌ഷോപ്പ്

konnivartha.com : സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ കൂടുതല്‍ അറിവ് നേടാന്‍ താത്പര്യപ്പെടുന്നവര്‍ക്കായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (കീഡ്) നേതൃത്വത്തില്‍ മൂന്നു ദിവസത്തെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വര്‍ക്‌ഷോപ്പ് (റസിഡന്‍ഷ്യല്‍) സംഘടിപ്പിക്കുന്നു.

 

ഫെബ്രുവരി രണ്ടു മുതല്‍ നാലു വരെ കളമശേരി കീഡ് കാമ്പസില്‍ പരിശീലനം നടക്കും. സോഷ്യല്‍ മീഡിയ അഡ്വര്‍ട്ടൈസ്മെന്റ്, മാര്‍ക്കറ്റിംഗ് ഓട്ടോമേഷന്‍, സേര്‍ച്ച് എഞ്ചിന്‍ ഒപ്റ്റിമൈസേഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രായോഗിക പരിശീലനം നല്‍കും.

സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പെടെ  2,950 രൂപയാണ് മൂന്ന് ദിവസത്തെ പരിശീലന ഫീസ്. താത്പര്യമുള്ളവര്‍ ഓണ്‍ലൈനായി ജനുവരി 31 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. തിരഞ്ഞെടുക്കുന്ന 35 പേര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം.   വെബ് സൈറ്റ് : www.kied.info. ഫോണ്‍ : 0484 2532890, 2550322.

error: Content is protected !!