Trending Now

ഹൗസ് മദർ (ഫുൾ ടൈം റസിഡന്റ്), കെയർ ടേക്കർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

തൃശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന മാതൃക വിമൻ ആൻഡ് ചിൽഡ്രൻസ് ഹോംഎൻട്രി ഹോം എന്നിവിടങ്ങളിൽ ഒഴിവുള്ള ഹൗസ് മദർ (ഫുൾ ടൈം റസിഡന്റ്)കെയർ ടേക്കർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.

ഹൗസ് മദർ തസ്തികയിൽ അഞ്ച് ഒഴിവുണ്ട്. എം.എസ്.ഡബ്ല്യൂ/പി.ജി (സൈക്കോളജി/ സോഷ്യോളജി) ആണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന. വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രതിമാസ വേതനം 22,500 രൂപ. കെയർ ടേക്കർ തസ്തികയിൽ ഒരു ഒഴിവാണുള്ളത്. പ്ലസ്ടു/ പ്രീഡിഗ്രി ആണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന. പ്രതിമാസം 12,000 രൂപ.

വിദ്യാഭ്യാസ യോഗ്യതപ്രായംപ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം അപേക്ഷ ജനുവരി 19ന് വൈകിട്ട് അഞ്ചിനു മുൻപ് ലഭിക്കുന്ന വിധം സാധാരണ തപാലിൽ അയയ്ക്കണം. വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർകേരള മഹിള സമഖ്യ സൊസൈറ്റിറ്റി.സി. 20/ 1652, കല്പനകുഞ്ചാലുംമൂട്കരമന. പി.ഒതിരുവനന്തപുരം- 695002. ഇ-മെയിൽ: [email protected]വെബ് സൈറ്റ്: www.keralasamakhya.org.

error: Content is protected !!