Trending Now

ശബരിമലയില്‍ കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പൊള്ളലേറ്റയാള്‍ മരിച്ചു

 

ശബരിമല മാളികപ്പുറത്ത് കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പൊള്ളലേറ്റയാള്‍ മരിച്ചു. ചെങ്ങന്നൂര്‍ സ്വദേശി ജയകുമാര്‍ ആണ് മരിച്ചത്. എഴുപതുശതമാനം പൊള്ളലേറ്റ ജയകുമാര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു

കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് കതിന നിറയ്ക്കുന്നതിനിടെ അപകടമുണ്ടായത്. ഉള്‍പ്പെടെ മൂന്നുപേര്‍ക്കാണ് പരുക്കേറ്റിരുന്നത്. ജയകുമാറിനൊപ്പം പരുക്കേറ്റ അമല്‍ (28), രജീഷ് (35) എന്നിവര്‍ ചികിത്സയിൽ തുടരുകയാണ്

error: Content is protected !!