konnivartha.com : സംസ്ഥാന വ്യാപകമായി സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറയുന്നു എങ്കിലും വൃത്തി ഹീനമായ സാഹചര്യത്തില്‍ അടപ്പിച്ച പത്തനംതിട്ട ജില്ലയിലെ സ്ഥാപനങ്ങളെ കുറിച്ച് മാധ്യമങ്ങള്‍ക്ക് വിവരം നല്‍കുന്നില്ല .
ഫുഡ് സേഫ്റ്റി ജില്ലയിലെ അസിസ്റ്റന്റ് കമ്മീഷണറുടെ പേരില്‍ പുറത്തിറക്കിയ മാധ്യമ കുറുപ്പില്‍ അടപ്പിച്ച ആറു സ്ഥാപനം ഉണ്ടെന്നു പറയുന്നു . എന്നാല്‍ ഇവ ഏതൊക്കെ ആണെന്ന് പറയുന്നില്ല . ഇത്തരം ഒളിച്ചു വെക്കല്‍ മൂലം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ഇപ്പോള്‍ നടക്കുന്ന പരിശോധന എന്ന് വ്യക്തം .
ഗുണ നിലവാരം ഉള്ള ഭക്ഷണം കൊടുക്കേണ്ട സ്ഥാപങ്ങളില്‍ കൃത്യമായ പരിശോധന നടപ്പാക്കേണ്ട വകുപ്പുകള്‍ ആ കടമകള്‍ മറക്കുമ്പോള്‍ ആണ് പലര്‍ക്കും ഭക്ഷണത്തിലൂടെ രോഗം പകരുന്നത് . ഒരാള്‍ മരണപ്പെടുമ്പോള്‍ മാത്രം ഉണരുന്ന വകുപ്പുകള്‍ ഇപ്പോള്‍ നടത്തുന്ന പ്രഹസന പരിശോധന അവര്‍ തന്നെ അവസാനിപ്പിക്കും .
അടപ്പിച്ച സ്ഥാപന പേരുകള്‍ അറിയാന്‍ ഉള്ള അവകാശം ജനത്തിന് ഉണ്ട് . പേരുകള്‍ വെളിപ്പെടുത്തി ഉള്ള നടപടി ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു
പ്രത്യേക പരിശോധന 545
സ്ഥാപനങ്ങളിൽ; അടപ്പിച്ചത് 32 എണ്ണം
സംസ്ഥാന വ്യാപകമായി ഇന്ന് 545 സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വൃത്തിഹീനമായി പ്രവർത്തിച്ച 14 സ്ഥാപനങ്ങളുടേയും ലൈസൻസ് ഇല്ലാതിരുന്ന 18 സ്ഥാപനങ്ങളുടേയും ഉൾപ്പെടെ 32 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി വയ്പ്പിച്ചു. 177 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ശക്തമായ പരിശോധന തുടരുന്നതാണ്.