ഗോവയിലെ ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവളത്തെ ‘മനോഹർ ഇന്റർനാഷണൽ എയർപോർട്ട് – മോപ, ഗോവ’ എന്ന് നാമകരണം ചെയ്യുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
ന്യൂ ഡൽഹി: ജനുവരി 4, 2023
മുൻ പ്രതിരോധ മന്ത്രിയും നാല് തവണ ഗോവ മുഖ്യമന്ത്രിയുമരുന്ന അന്തരിച്ച ശ്രീ മനോഹർ പരീക്കറോടുള്ള ആദരസൂചകമായി ഗോവയിലെ ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവളത്തെ ‘മനോഹർ ഇന്റർനാഷണൽ എയർപോർട്ട് – മോപ, ഗോവ’ എന്ന് പേരിടുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നൽകി.
ഗോവയിലെ ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി, ഗോവയിലെഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവളത്തിന്, മോപ്പ, ‘മനോഹർ ഇന്റർനാഷണൽ എയർപോർട്ട് – മോപ’ എന്ന് നാമകരണം ചെയ്യാനുള്ള ഗോവ സംസ്ഥാന മന്ത്രിസഭയുടെ ഏകകണ്ഠമായ തീരുമാനം ഗോവ മുഖ്യമന്ത്രി അറിയിച്ചിരുന്നു
ഗോവയിലെ മോപ്പയിലുള്ള ഗ്രീൻഫീൽഡ് വിമാനത്താവളം 2022 ഡിസംബറിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ആധുനിക ഗോവ കെട്ടിപ്പടുക്കുന്നതിൽ മുൻ മുഖ്യമന്ത്രിയും മുൻ രാജ്യ രക്ഷാ മന്ത്രിയുമായ അന്തരിച്ച ഡോ. മനോഹർ പരീക്കർ നൽകിയ സംഭാവനകളെ മാനിച്ചാണ് വിമാനത്താവളത്തിന് അദ്ദേഹത്തിന്റെ പേര് നൽകിയത് .
The Union Cabinet chaired by Hon’ble Prime Minister Shri Narendra Modi has given ex-post facto approval for naming of Greenfield International Airport Mopa, Goa as ‘Manohar International Airport – Mopa, Goa’, as a mark of tribute to Late Shri Manohar Parrikar, Ex-Defence Minister and Four-time Goa Chief Minister.
To fulfil the cherished aspirations of the people of the State of Goa, Hon’ble Chief Minister of Goa conveyed unanimous decision of the Cabinet of State Government of Goa to name the Greenfield International Airport, Mopa, Goa as ‘Manohar International Airport – Mopa, Goa’.
The Greenfield Airport at Mopa, Goa has been inaugurated by Hon,ble Prime Minister in December, 2022. The Airport has been named after Late Dr. Manohar Parrikar, former Chief Minister and Ex-Raksha Mantri of Union of India in recognition of his contribution in building up modern Goa.