konnivartha.com : കോന്നി മുരിങ്ങമംഗലം ക്ഷേത്രക്കടവിന് സമീപത്ത് നിന്നും കുട്ടിത്തേവാങ്കിനെ കിട്ടി . ചെറിയ കുട്ടിത്തേവാങ്കിനെയാണ് ലഭിച്ചത് .
ആറ്റിലേക്ക് പോകുന്ന വഴിയാണ് കിടക്കുന്നത് കണ്ടത് .തെരുവ് നായ്ക്കള്‍ ഉപദ്രവിക്കാതെ ഇരിക്കാന്‍ സമീപ വീട്ടുകാര്‍ എടുത്തു സംരക്ഷിക്കുകയും വനപാലകരെ വിവരം അറിയിച്ചു .അവര്‍ എത്തി പരിശോധിച്ചു .കുഴപ്പം ഒന്നും ഇല്ലായിരുന്നു .കുട്ടിത്തേവാങ്കിന്‍റെ അമ്മ സമീപത്തു തന്നെ ഉള്ളതിനാല്‍ സമീപത്തെ കാട്ടിലേക്ക് തന്നെ തുറന്നു വിട്ടു .