Trending Now

പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 28/12/2022)

അഭിമുഖം 31ന്
ജെബിവിഎല്‍പി കുമ്മണ്ണൂര്‍ സ്‌കൂളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിനായി ഈ മാസം മുപ്പതിന് നടത്താന്‍ തീരുമാനിച്ച അഭിമുഖം 31ലേക്ക് മാറ്റി. രാവിലെ പത്ത് മണിക്ക് റ്റിറ്റിസി കെ-ടെറ്റ് യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 6282 150 235, 9495 112 604.

യോഗം മാറ്റിവെച്ചു
ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെ ആഭിമുഖ്യത്തില്‍ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുളള ലൈംഗിക അതിക്രമങ്ങള്‍ (തടയലും നിരോധനവും പരിഹാരവും), വിവിധ സ്ഥാപനങ്ങളിലെ ജില്ലാതല ഓഫീസര്‍മാരെ ഉള്‍പ്പെടുത്തി ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി രൂപീകരിക്കുന്നതിനായി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍ ഡിസംബര്‍ 29ന് ഉച്ചയ്ക്ക് ശേഷം 3.30 ന് നടത്താനിരുന്ന യോഗം മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

സാക്ഷ്യപത്രം ഹാജരാക്കണം
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ നിന്നും നിലവില്‍ വിധവാ പെന്‍ഷന്‍/അവിവാഹിത പെന്‍ഷന്‍ ലഭിച്ചു കൊണ്ടിരിക്കുന്ന 60 വയസില്‍ താഴെയുളള എല്ലാ ഗുണഭോക്താക്കളും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും പുനര്‍ വിവാഹിതയല്ല /വിവാഹിതയല്ല എന്ന് തെളിയിക്കുന്ന ഒരു ഗസറ്റഡ് ഓഫീസറുടെയോ /വില്ലേജ് ഓഫീസറുടെയോ സാക്ഷ്യപത്രം ഡിസംബര്‍ 31 നകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0473 4 228 498.

ടെന്‍ഡര്‍
വനിതാ ശിശുവികസന വകുപ്പിന്റെ കീഴിലുള്ള പന്തളം ഐസിഡിഎസ് പ്രോജക്ടിന്റെ പരിധിയില്‍ വരുന്ന 90 അങ്കണവാടികളിലേക്കും ഒരു മിനി അങ്കണവാടിക്കും, 2022-23 സാമ്പത്തിക വര്‍ഷം അങ്കണവാടി കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന്, താല്‍പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 12ന് ഉച്ചയ്ക്ക് രണ്ടു വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് പന്തളം ബ്ലോക്ക് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന പന്തളം ശിശു വികസന പദ്ധതി ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍  0473 4 292 620.

 

ടെന്‍ഡര്‍
വനിതാ ശിശുവികസന വകുപ്പിന്റെ കീഴിലുള്ള പന്തളം ഐസിഡിഎസ് പ്രൊജക്ട് പരിധിയില്‍ വരുന്ന 110 അങ്കണവാടികളിലേക്കും 2022-23 സാമ്പത്തിക വര്‍ഷം ഒരു അങ്കണവാടിക്ക് 2000 രൂപ നിരക്കില്‍ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന്, താത്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 12 ന് ഒന്നു വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് പന്തളം ഐസിഡിഎസ് ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍  0473 4 256 785.

 

ടെന്‍ഡര്‍           

പുളിക്കീഴ് ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള 155 അങ്കണവാടികളിലേക്ക് ആവശ്യമായ അങ്കണവാടി കണ്ടിജന്‍സി സാധനങ്ങളുടെ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി അഞ്ചിന് പകല്‍ മൂന്നു വരെ. വിശദവിവരങ്ങള്‍ക്ക് – ഐ.സി.ഡി.എസ് പ്രോജക്ട് ആഫീസ്, പുളിക്കീഴ്, വളഞ്ഞവട്ടം പി. ഒ. തിരുവല്ല
ഫോണ്‍ – 0469 2610016, 9188959679, ഇമെയില്‍ – [email protected]

(

റീ ടെന്‍ഡര്‍ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ കോന്നി ശിശു വികസനപദ്ധതി ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വിട്ടു നല്‍കുന്നതിന് വാഹന ഉടമകള്‍ /സ്ഥാപനങ്ങളില്‍ നിന്നും  ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍  സ്വീകരിക്കുന്ന അവസാന തീയതി ജനുവരി അഞ്ച് പകല്‍ രണ്ട് വരെ.
ടെന്‍ഡര്‍ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും കോന്നി ശിശു വികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ – 8848688509,9188959672

ഒറ്റത്തവണ ആശ്വാസ ധനസഹായം

അസംഘടിത മേഖലയിലെ ദിവസ വേതനക്കാരും, ദുരിതമനുഭവിക്കുന്നവരുമായ തൊഴിലാളികള്‍ക്ക് ഒറ്റത്തവണ ആശ്വാസ ധനസഹായത്തിന് അപേക്ഷിക്കാം.  അപേക്ഷകര്‍ ദിവസ വേതനത്തിന് ജോലി ചെയ്യുന്നവരും, തളര്‍വാതം, ക്യാന്‍സര്‍, ഹൃദയ രോഗങ്ങള്‍, ക്ഷയം, ട്യൂമര്‍, വൃക്ക രോഗങ്ങള്‍ എന്നീ മാരക രോഗങ്ങളാല്‍ ദുരിതമനുഭവിക്കുന്നവരും  മറ്റ് ക്ഷേമനിധികളില്‍ അംഗങ്ങള്‍ അല്ലാത്തവരുമാകണം.  അപേക്ഷകള്‍ അതാത് താലൂക്കുകളില്‍ പ്രവര്‍ത്തിക്കുന്ന അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളില്‍ നിന്നും ലഭിക്കും.  ആധാര്‍, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകളും, വാര്‍ഡ് മെമ്പറുടെ സാക്ഷ്യപത്രവും, അസിസ്റ്റന്റ് സര്‍ജനില്‍ കുറയാത്ത ഡോക്ടറില്‍ നിന്നും രോഗ വിവരവും, ചികിത്സ സംബന്ധിക്കുന്നതുമായ സര്‍ട്ടിഫിക്കറ്റും സഹിതം അപേക്ഷ അതാത് ലേബര്‍ ഓഫീസര്‍മാര്‍ക്ക് 2023 ജനുവരി അഞ്ചിന് മുമ്പ് നല്‍കണം.  മുമ്പ് അപേക്ഷിച്ചവരും ധനസഹായം ലഭിച്ചവരും അപേക്ഷിക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് – പത്തനംതിട്ട : 8547655373, റാന്നി : 8547655374,തിരുവല്ല : 8547655375, മല്ലപ്പള്ളി :8547655376, അടൂര്‍ : 8547655377.

സാക്ഷ്യപത്രം ഹാജരാക്കണം

കൊടുമണ്‍  ഗ്രാമപഞ്ചായത്തില്‍ ജനുവരി ഒന്നിന്  60 വയസ് പൂര്‍ത്തിയാകാത്ത വിധവാ/അവിവാഹിത പെന്‍ഷന്‍  ഗുണഭോക്താക്കള്‍ പുനര്‍ വിവാഹം ചെയ്തിട്ടില്ല എന്ന ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപത്രം ജനുവരി 10 ന് മുമ്പ് കൊടുമണ്‍ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

കോന്നി താലൂക്ക് വികസന സമിതി യോഗം ജനുവരി ഏഴിന്

കോന്നി താലൂക്ക് വികസന സമിതി യോഗം ജനുവരി ഏഴിന് രാവിലെ 11 ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരും. താലൂക്ക്തല ഉദ്യോഗസ്ഥര്‍, താലൂക്ക് പരിധിയിലെ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍, താലൂക്ക്തലങ്ങളില്‍ ഉദ്യോഗസ്ഥരില്ലാത്ത വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, വൈദ്യുതി ബോര്‍ഡ്, വാട്ടര്‍ അതോറിറ്റി, കെ.എസ്.ആര്‍.ടി.സി എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.


തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി :
ബ്ലോക്ക് തല അവലോകന യോഗങ്ങള്‍ക്ക് തുടക്കമായി

ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി നിര്‍വ്വഹണ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ ബ്ലോക്ക് തല അവലോകന യോഗങ്ങള്‍ക്ക് തുടക്കമായി. ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ചെലവ് വര്‍ദ്ധിപ്പിക്കുന്നതിന് ഊര്‍ജ്ജിതമായ ശ്രമങ്ങള്‍ തദ്ദേശ ഭരണസ്ഥാപന ഭരണ സമിതിയുടേയും നിര്‍വ്വഹണ ഉദ്യോഗസ്ഥരുടേയും കൂട്ടായ ശ്രമം ഉണ്ടാകണമെന്ന് ജില്ലാ ആസൂത്രണ സമിതി ചെയര്‍മാന്‍ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്ന ലൈഫ് പദ്ധതി,  അതിദരിദ്രര്‍ക്കായുള്ള മൈക്രോ പ്ലാന്‍, സമ്പൂര്‍ണ്ണ ശുചിത്വപദ്ധതി, പട്ടികജാതി, പട്ടികവര്‍ഗ്ഗ പദ്ധതികള്‍, മരാമത്ത് കാര്‍ഷിക പദ്ധതികള്‍, തുടങ്ങി എല്ലാ പദ്ധതികളുടേയും വിശദമായ അവലോകനം യോഗങ്ങളില്‍ നടക്കുന്നുണ്ട്. പദ്ധതി സമയബന്ധിതമായി നടപ്പാക്കുന്നതില്‍ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും കൂട്ടായ പരിശ്രമം ഉണ്ടാകണമെന്നും സംയുക്ത പദ്ധതികളുടേതുള്‍പ്പെടെയുള്ള പദ്ധതികളുടെ നിര്‍വ്വഹണ പുരോഗതി വിലയിരുത്തുന്നതിന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും രണ്ടാഴ്ചയിലൊരിക്കല്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ യോഗങ്ങള്‍ ചേരണമെന്നും അദ്ധ്യക്ഷന്‍ നിര്‍ദ്ദേശിച്ചു. പുളിക്കീഴ്, കോയിപ്രം, റാന്നി, മല്ലപ്പള്ളി ബ്ലോക്കുകളിലാണ് ഇതുവരെ അവലോകന യോഗങ്ങള്‍ സംഘടിപ്പിച്ചത്. എല്ലാ ബ്ലോക്കുകളിലും മുന്‍ നിശ്ചയ പ്രകാരം യോഗങ്ങള്‍ നടക്കും. യോഗങ്ങളില്‍ ജില്ലാ ആസൂത്രണ സമിതി ചെയര്‍മാന്‍ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍, ദാരിദ്ര ലഘൂകരണ യൂണിറ്റ് അസിസ്റ്റന്റ് പ്രോജക്ട് ഡയറക്ടര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബ്ലോക്ക്/ ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷന്മാര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


ബാര്‍ബര്‍ഷോപ്പ് നവീകരണ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

ബാര്‍ബര്‍ തൊഴില്‍ ചെയ്തു വരുന്ന ഒബിസി വിഭാഗക്കാര്‍ക്ക് തൊഴില്‍ നവീകരണത്തിന് ധനസഹായത്തിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ അധികരിക്കരുത്. അപേക്ഷ സമര്‍പ്പിക്കുന്നതിനുളള പരമാവധി പ്രായപരിധി 60 വയസ്. പാസ് പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച്  പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും അതത് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് ജനുവരി 16 ന് മുമ്പ് സമര്‍പ്പിക്കണം. ഫോണ്‍ : 0474 2914417. വെബ് സൈറ്റ് : www.bcdd.kerala.gov.in

error: Content is protected !!