പോലീസ് കള്ളന്മാരെ പിടിച്ചില്ല : പുലിയെ വനം വകുപ്പും

 

konnivartha.com : കോന്നി മുറിഞ്ഞകല്‍ മേഖലയില്‍ പുലി നടന്നു പോകുന്നത് സി സി ടി വിയില്‍ കണ്ടിട്ടും വനം വകുപ്പ് വെച്ച കൂട്ടില്‍ പുലി വീണില്ല . പുലിയെ പിടിക്കാന്‍ ഉള്ള തീവ്ര നടപടി വനം വകുപ്പ് ഏറെക്കുറെ അവസാനിപ്പിച്ചു . ആകാശത്ത് കൂടി ക്യാമറ നിരീക്ഷണം നടത്തിയിട്ടും പുലിയുടെ പൂട പോലും ലഭിച്ചില്ല .

കോന്നി മേഖലയില്‍ മുഖം മൂടി കള്ളന്മാര്‍ പല വീടുകളിലും എത്തി പണവും സ്വര്‍ണ്ണവും കവര്‍ന്നിട്ടും ഈ കള്ളന്മാരെ പിടിക്കാന്‍ പോലീസിനും കഴിഞ്ഞില്ല . മുഖം മൂടി കള്ളന്മാരുടെ സി സി ടി വി ദൃശ്യം രണ്ടു വീട്ടില്‍ നിന്നും ലഭിച്ചിരുന്നു .

പുലി കല്ലുവിള ഭാഗത്ത് ഇല്ലെന്നു വനം വകുപ്പ് മന്ത്രി തന്നെ പറഞ്ഞിരുന്നു . മുതിര്‍ന്ന വനം വകുപ്പ് ജീവനകാര്‍ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു .പുലിയുടെ ദൃശ്യം സി സി ടി വിയില്‍ കണ്ടിട്ടും വനം വകുപ്പ് ജീവനകാര്‍ വേണ്ടത്ര ഗൌരവം നല്‍കിയില്ല . ജന രോക്ഷം ശക്തമായതോടെ ആണ് പുലിയെ പിടിക്കാന്‍ കൂട് വെച്ചത് .
മുഖം മൂടി കള്ളന്മാരും പുലിയും നാട്ടില്‍ തന്നെ ഉണ്ടെന്നു ആണ് ജന സംസാരം . ഇവര്‍ ഇരുവരും മാളത്തില്‍ ഇപ്പോള്‍ ഒളിച്ചു . പോലീസ് അനേഷണം മുറ പോലെ നടക്കുന്നു .വനം വകുപ്പ് അന്വേഷണം നിര്‍ത്തിയ നിലയിലാണ് .