Trending Now

നബാർഡ് സ്റ്റേറ്റ് ഫോക്കസ് പേപ്പർ പുറത്തിറക്കി: സംസ്ഥാനത്ത് 1,99, 089 കോടി രൂപയുടെ വായ്പാസാധ്യത 

തിരുവനന്തപുരം, ഡിസംബർ 22, 2022
സംസ്ഥാന വായ്പാ രൂപരേഖ സംബന്ധിച്ച് നബാർഡ് തയ്യാറാക്കിയ 2023-24 വർഷത്തെ സ്റ്റേറ്റ് ഫോക്കസ് പേപ്പറിന്റെ പ്രകാശനം തിരുവനന്തപുരത്ത് ധനമന്ത്രി ശ്രീ കെ എൻ ബാലഗോപാൽ തിരുവനന്തപുരത്ത്  നിർവഹിച്ചു. മുൻവർഷത്തെക്കാൾ ആകെ 13% വർധനയോടെ 1,99,089 കോടി രൂപ വിലമതിക്കുന്ന വായ്പാ അടങ്കലാണ് സംസ്ഥാന വായ്പാ രൂപരേഖയിലുള്ളത്. മൊത്തം വായ്പാ അടങ്കലിലായ 1,99,089 കോടി രൂപയിൽ, കൃഷി അനുബന്ധ മേഖലകൾ 96,118 കോടി രൂപ, എംഎസ്എംഇ മേഖല 59,646 കോടി രൂപ, മറ്റ് മുൻഗണനാ മേഖലകൾ 43,325 കോടി രൂപ എന്നിങ്ങനെയാണ് വിഹിതം. മുൻഗണനാ മേഖലകൾക്കുള്ള വായ്പാ വിഹിതത്തിന് പുറമെ, വികസനത്തിനുള്ള ഘടനാപരമായ പ്രശ്നങ്ങൾ, ആവർത്തന രീതികൾ, അടിസ്ഥാന സൗകര്യങ്ങളുടെ വിടവ്, വിജയഗാഥകൾ, ബാങ്കുകൾക്കും ​ഗവൺമെന്റ് വകുപ്പുകൾക്കുമുള്ള പ്രവർത്തന രൂപരേഖ എന്നിവയും സ്റ്റേറ്റ് ഫോക്കസ് പേപ്പറിൽ പ്രതിപാദിക്കുന്നു. ലഭ്യമായ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തിയ ശേഷം സംസ്ഥാനത്ത് നികത്തേണ്ട അടിസ്ഥാന സൗകര്യവികസന  വിടവ് സംബന്ധിച്ച വിശദമായ വിശകലനവും ഇതിലുണ്ട്.
സെമിനാറിൽ കൃഷിമന്ത്രി ശ്രീ പി പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. നബാർഡ് സിജിഎം ഡോ.ഗോപകുമാരൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ആർ.ബി.ഐ റീജണൽ ഡയറക്ടർ ശ്രീ.തോമസ് മാത്യു, എസ്.എൽ.ബി.സി ജനറൽ മാനേജർ  ശ്രീ എസ്.പ്രേംകുമാർ, ആർ.സി.എസ്  ശ്രീ.അലക്‌സ് വർഗീസ്, , പങ്കെടുത്തു.
error: Content is protected !!