Trending Now

ഇന്ത്യയില്‍ 145 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

 

വിവിധ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അടിയന്തരമായി കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത മതിയെന്നും ഐഎംഎ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു

നിലവിലെ സാഹചര്യത്തില്‍ അന്താരാഷ്ട്ര യാത്രകള്‍ ഒഴിവാക്കണമെന്നും കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് എല്ലാവരും എടുക്കണമെന്നും ഐഎംഎ നിര്‍ദേശിച്ചു.പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം, സാനിറ്റൈസര്‍ ഉപയോഗിക്കണം,വിവാഹം, രാഷ്ട്രീയ-സാമൂഹിക യോഗങ്ങള്‍ തുടങ്ങി കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്ന പരിപാടികള്‍ ഒഴിവാക്കണമെന്നും ഐഎംഎ നിര്‍ദേശങ്ങളില്‍ പറയുന്നു.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 145 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ നാല് കേസുകള്‍ പുതിയ കോവിഡ് വകഭേദമായ ബിഎഫ് 7 ആണ്.

error: Content is protected !!