Trending Now

ഡോ. എം. എസ്.സുനിലിന്‍റെ 262 -മത്തേയും 263-മത്തേയും സ്നേഹഭവനങ്ങൾ സഹോദരങ്ങൾക്ക്

 

konnivartha.com : സാമൂഹിക പ്രവർത്തകയും നാരീ ശക്തി പുരസ്കാര ജേതാവും റിട്ടയേഡ് കോളേജ് പ്രൊഫസറുമായ ഡോ. എം. എസ്.സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന ആരും സഹായിക്കാൻ ഇല്ലാത്ത നിരാലംബർക്ക് പണിത് നൽകുന്ന 262 -മത്തേയും 263 -മത്തേയും സ്നേഹ ഭവനങ്ങൾ കലവൂർ മണ്ണഞ്ചേരി വീട്ടിൽ ജോസഫിനും മേരിക്കും രണ്ട് പെൺമക്കൾക്കും മായും, സോണിക്കും സഹോദരിക്കും പിതാവിനുമായും ചിക്കാഗോ മലയാളി അസോസിയേഷന്റെ ജോൺ, നിതാ ദമ്പതികളുടെ സഹായത്താൽ ജോണിന്റെ മാതാപിതാക്കളുടെ അമ്പതാം വിവാഹ വാർഷിക സമ്മാനമായി നിർമ്മിച്ചു നൽകി.

 

വീടുകളുടെ താക്കോൽദാനവും ഉദ്ഘാടനവും കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിച്ചു. വർഷങ്ങളായി യാതൊരു വരുമാനവും ഇല്ലാതെ രോഗിയായ ജോസഫും ഭാര്യ മേരിയും രണ്ട് പെൺമക്കളുമായി ചോർന്നൊലിക്കുന്ന വാതിലുകൾ പോലുമില്ലാതിരുന്ന ഒരു ചെറിയ കുടിലിൽ ആയിരുന്നു താമസിച്ചിരുന്നത്. ഇവരുടെ ദയനീയ അവസ്ഥ നേരിൽകണ്ട് മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി വീട് പണിയുവാൻ വന്ന അവസരത്തിലാണ് ഇവരുടെ കുടിലിനു പുറകിലായി സോണി യും സഹോദരിയായ ദീപ്തിയും മാതാവ് മരണപ്പെട്ടതിനുശേഷം യാതൊരു സുരക്ഷിതത്വവും ഇല്ലാത്ത തകർന്ന കുടിലിലായിരുന്നു താമസിച്ചിരുന്നത്.

 

രാത്രികാലങ്ങളിൽ ഈ രണ്ടു സഹോദരിമാരും അയൽപക്കത്തെ വീട്ടിലായിരുന്നു അന്തിയുറങ്ങിയിരുന്നത്. ഇവർക്ക് രണ്ടു കുടുംബങ്ങൾക്കുമായി ജോണിന്റെ സഹായത്താൽ രണ്ട് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീടുകൾ നിർമ്മിച്ചു നൽകുകയായിരുന്നു. കോന്നി സ്വദേശിയായ കെ പി ജയലാലും ടീച്ചറിനോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്നു. ഇവർ ഇതിനോടകം 7 ജില്ലകളിലായി 263 ഭവനങ്ങൾ നിർമ്മിച്ചു നൽകി. ആലപ്പുഴ ജില്ലയിൽ 14 വീടുകൾ നൽകുവാൻ സാധിച്ചിട്ടുണ്ട്.

error: Content is protected !!