പഠിച്ചു കഴിഞ്ഞാൽ പണി ഉറപ്പ്. ഉടൻ പഠിക്കൂ UK – CPD Approved Caregiver കോഴ്സ്സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നികോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുകമല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും

നിരവധി തൊഴില്‍ അവസരം

കമ്പ്യൂട്ടർ അസിസ്റ്റന്റ് ഒഴിവ്

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ആർക്കിടെക്ചർ വിഭാഗത്തിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ബിരുദം/ഡിപ്ലോമ/ഐ.ടി.ഐയും ഓട്ടോക്കാഡ് യോഗ്യതകളുണ്ടാകണം.

താൽപ്പര്യമുള്ളവർ അപേക്ഷാ ഫോമിന്റെ മാതൃക www.cet.ac.in-ൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ബയോഡേറ്റായും യോഗ്യതകൾ തെളിയിയ്ക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം 19ന് വൈകിട്ട് നാല് മണിയ്ക്കകം പ്രിൻസിപ്പൽകോളേജ് ഓഫ് എൻജിനിയറിംഗ്, തിരുവനന്തപുരം-16 എന്ന വിലാസത്തിൽ നേരിട്ടോ [email protected] എന്ന ഇ-മെയിൽ വഴിയോ അപേക്ഷ നൽകണം. 22 ന് 11 മണിയ്ക്ക് അഭിമുഖം നടക്കും.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഡെപ്യൂട്ടേഷൻ നിയമനം

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ സർക്കാർ വകുപ്പുകളിൽ നിന്ന് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. (ശമ്പള സ്‌കെയിൽ 27,900-63,700). ഗവൺമെന്റ് സെക്രട്ടേറിയറ്റിലും വിവിധ സർക്കാർ വകുപ്പുകളിലും ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലോ മറ്റു തസ്തികയിലോ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. ടൈപ്പിംഗ് പരിചയവും ബി.ടെക് (കമ്പ്യൂട്ടർ സയൻസ്)/ എം.സി.എ/ ബി.എസ്‌സി (കമ്പ്യൂട്ടർ സയൻസ്)/ എം.എസ്‌സി (കമ്പ്യൂട്ടർ സയൻസ്)/ സർക്കാർ അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിരുദവും ഐ.ടി.ഐ/ ഐ.ടി.സി (കമ്പ്യൂട്ടർ) സർട്ടിഫിക്കറ്റ്/ ബിരുദവും ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ എൻജിനിയറിങ് യോഗ്യതകളിൽ ഏതെങ്കിലുമുള്ള ഉദ്യോഗസ്ഥർ വകുപ്പു മുഖേന 31നകം സെക്രട്ടറികേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, ‘ജനഹിതം’, ടി.സി 27/6(2), വികാസ് ഭവൻ പി.ഒ.തിരുവനന്തപുരം-695 033 എന്ന വിലാസത്തിൽ അപേക്ഷിക്കണം. കമ്പ്യൂട്ടർ ആപ്ലിക്കേഷൻനെറ്റ് വർക്കിംഗ്ഹാർഡ് വെയർ എന്നിവയിൽ യോഗ്യതയുള്ളവർക്ക് മുൻഗണന.

ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ്

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തും. എസ്.എസ്.എൽ.സിയും സർട്ടിഫിക്കറ്റ് / ഡിപ്ലോമ ഇൻ ഹോസ്പിറ്റാലിറ്റിയാണ് യോഗ്യത.

താത്പര്യമുള്ളവർ അപേക്ഷാ ഫോമിന്റെ മാതൃക www.cet.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ബയോഡാറ്റായും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം 22ന് വൈകിട്ട് 4നകം പ്രിൻസിപ്പൽ, തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്, തിരുവനന്തപുരം – 16 എന്ന വിലാസത്തിൽ നേരിട്ടോ [email protected] എന്ന ഇ-മെയിൽ വഴിയോ അപേക്ഷ നൽകണം. 27ന് രാവിലെ 11ന് അഭിമുഖം നടക്കും.

ബയോമെഡിക്കൽ എൻജിനിയറിങ് ലക്ചറർ

 ഐ.എച്ച്.ആർ.ഡിയുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ ലക്ചറർ  ഇൻ ബയോമെഡിക്കൽ  എൻജിനിയറിങ്  തസ്തികയിൽ  താത്കാലിക നിയമനം നടത്തും.

ഒന്നാം ക്ലാസ് ബി.ടെക്  ബിരുദം  ആണ് യോഗ്യത. അപേക്ഷകൾ  ബയോഡേറ്റ സഹിതം  [email protected] ൽ 19നകം അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്:  04862 29761794952767918547005084.

സ്റ്റെനോഗ്രാഫർ ഒഴിവ്

കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട്, ആഡ്വൈസറി ബോർഡിന്റെ എറണാകുളം ഓഫീസിൽ സ്റ്റെനോഗ്രാഫർ ഒഴിവിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

സെക്രട്ടേറിയറ്റ്, ഹൈക്കോടതി, അഡ്വക്കേറ്റ് ജനറൽ ഓഫീസ് എന്നിവിടങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന ഡി.റ്റി.പി. പരിജ്ഞാനമുള്ളവർക്ക് അപേക്ഷിക്കാം. വകുപ്പ് മേലധികാരിയിൽ നിന്നുമുള്ള നിരാക്ഷേപപത്രം സഹിതം പതിനഞ്ചു ദിവസത്തിനകം ചെയർമാൻ, അഡ്വൈസറി ബോർഡ്, കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്, പാടം റോഡ്, എളമക്കര. പി.ഒ, എറണാകുളം, കൊച്ചി- 682 026 എന്ന വിലാസത്തിൽ അപേക്ഷ നൽകണം. ഫോൺ: 0484-2537411.

സ്പീച്ച് പത്തോളജിസ്റ്റ് ആൻഡ് ഓഡിയോളജിസ്റ്റ് ഒഴിവ്

തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിലെ ക്ലിനിക്കി സ്പീച്ച് പത്തോളജിസ്റ്റ് ആൻഡ് ഓഡിയോളജിസ്റ്റിന്റെ താത്കാലിക ഒഴിവുണ്ട്. പ്രതിദിനവേതനം 1205 രൂപ. എം.എസ്.സി സ്പീച്ച് ആൻഡ് ഹിയറിംഗ് അല്ലെങ്കിൽ മാസ്റ്റർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാഗ്വേജ് പത്തോളജി ബിരുദധാരികളായിരിക്കണം. സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബയോഡേറ്റ എന്നിവയുൾപ്പെടെയുള്ള അപേക്ഷ 31ന് വൈകിട്ട് 3 മണിക്ക് മുമ്പ് സി.ഡി.സിയിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്www.cdckerala.org, ഫോൺ: 0471 2553540.