Trending Now

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

 

konnivartha.com : : മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ആദിവാസി ദമ്പതികളുടെ പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കോട്ടാംപാറ ആദിവാസി കോളനിയിൽ ആയിരുന്നു സംഭവം.

 

മലമ്പണ്ടാരവിഭാഗത്തിൽ പെടുന്ന കോട്ടാംപാറ ആദിവാസി കോളനിയിലെ പത്മനാഭൻ, വിലാസിനി ദമ്പതികളുടെ പെൺകുഞ്ഞ് ആണ് മരിച്ചത്.ഒൻപതാം തീയതി രാത്രി ഉറങ്ങിയ ശേഷം അടുത്ത ദിവസം രാവിലെ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

തുടർന്ന് നടന്ന പോസ്റ്റ്‌മോർട്ടത്തിൽ മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ആണ് കുഞ്ഞ് മരണപെട്ടതെന്ന് ആരോഗ്യ വിഭാഗം സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി

error: Content is protected !!