Trending Now

സംസ്ഥാന റോളർ സ്‌ക്കേറ്റിംഗ് വിജയികള്‍ക്ക് കോന്നി എംഎല്‍എ യുടെ ആദരവ്

Spread the love

konnivartha.com : ആലപ്പുഴയില്‍ നടന്ന സംസ്ഥാന സംസ്ഥാന റോളർ സ്‌ക്കേറ്റിംഗ് വിജയികള്‍ക്ക് കോന്നി എംഎല്‍എ യുടെ ആദരവ് ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായ കായിക താരങ്ങളെ കോന്നി എംഎല്‍എ അഡ്വ.കെ.യു.ജനീഷ് കുമാര്‍ ആദരിച്ചു.

 

കോന്നി മണ്ഡലത്തിലെ കായിക പ്രതിഭകളെ പരിശീലിപ്പിക്കുന്ന യുവ പ്രോജക്ടിന്റെ ഭാഗമായി വാഴമുട്ടം നാഷണല്‍ സ്പോര്‍ട്സ് വില്ലേജില്‍ പരിശീലിക്കുന്ന 49 കായിക താരങ്ങളാണ് ദേശീയ മല്‍സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

 

ലോക ചാമ്പ്യന്‍ അഭിജിത്ത് അമല്‍ രാജ് പരിശീലനം നല്കുന്ന കായികതാരങ്ങള്‍ പത്താം തീയതി മുതല്‍ ബാംഗ്ലൂരില്‍ നടക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മല്‍സരിക്കും. കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കായിക താരങ്ങളെ പങ്കെടുപ്പിക്കുന്നത് വാഴമുട്ടം നാഷണല്‍ സ്പോര്‍ട്സ് വില്ലേജാണ്.

 

അനുമോദനചടങ്ങില്‍ വള്ളിക്കോട് ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷന്‍ ആര്‍.മോഹനന്‍ നായര്‍,വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സുഭാഷ് നടുവിലേതില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഗീതാകുമാരി,അഡ്വ.മാത്തൂര്‍ സുരേഷ് പിറ്റിഎ എക്സിക്യുട്ടീവ് അംഗങ്ങളായ പി.എസ്.ഗോപി,സംഗേഷ്.ജി.നായര്‍ ഒളിപിക്ക് അസോസിയേഷന്‍ സെക്രട്ടറി പ്രസന്ന കുമാര്‍,നാഷണല്‍ സ്പോര്‍ട്സ് വില്ലേജ് ഡയറക്ടര്‍ രാജേഷ് ആക്ലേത്ത്, മനോജ് കുമാര്‍,കോച്ച് ബിജു രാജന്‍ ,രജി കുമാര്‍ എന്നിവര്‍ സംസാരിച്ചു

error: Content is protected !!