കാടിറങ്ങി ജനവാസ മേഖലയിലേക്കുള്ള പുലിയുടെ വരവ് കോന്നിയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. കലഞ്ഞൂർ കുടപ്പാറയിലും കൂടൽ ഇഞ്ചപ്പാറയിലും മുറിഞ്ഞകല്ലിലും പുലിയുടെ സാന്നിധ്യം ഉണ്ടായതിന് പിന്നാലെ മുറിഞ്ഞകൽ കല്ലുവിളയിലും കൂടൽ കാരക്കകുഴിയിലും പുലിയെ കണ്ടതോടെ ജനങ്ങളുടെ ഭയം വർധിക്കുകയാണ്.
കഴിഞ്ഞദിവസം ചേർന്ന കോന്നി താലൂക്ക് വികസനസമിതി യോഗത്തിലും പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കണം എന്ന ആവശ്യം ഉയർന്നു വന്നെങ്കിലും നടപടി ആയില്ല. കൂട് സ്ഥാപിക്കാൻ ഫോറസ്റ്റ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി ആവശ്യമാണെന്നും ഇതിനായി കത്ത് നൽകിയെന്നും വനപാലകർ പറഞ്ഞു.കുറെ ഏറെ ക്യാമറ സ്ഥാപിച്ചു എന്നല്ലാതെ വനം വകുപ്പ് ഭാഗത്ത് നിന്നും മറ്റു നടപടി ഇല്ല .
മുറിഞ്ഞകൽ കല്ലുവിള വിളയിൽ വീട്ടിൽ ജഗന്നാഥന്റെ വീടിന് സമീപത്തായാണ് കഴിഞ്ഞ ദിവസം രാത്രി പുലി എത്തിയത്. നായ്ക്കളുടെ കുരകേട്ട് പുറത്തിറങ്ങിനോക്കിയ വീട്ടുകാർ പുലി ഓടിമറയുന്നതാണ് കണ്ടത്. തുടർന്ന് വീട്ടുകാർ വനപാലകരെ വിവരം ധരിപ്പിച്ചു.പാടം വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.
രണ്ടുദിവസം മുമ്പാണ് മുറിഞ്ഞകല്ലിലെ വീടിന്റെ സി.സി ടി.വിയില്‍ പുലിയുടേത് എന്ന് കരുതുന്ന ദൃശ്യങ്ങൾ ലഭിച്ചത്.സമീപ പ്രദേശമായ ഇഞ്ചപ്പാറയിൽ പുലി ആടിനെ കൊന്നിരുന്നു. പുലിയെ കണ്ടെത്തി കൂട് ഒരുക്കി കെണിയില്‍ പിടിക്കാന്‍ വന പാലകര്‍ക്ക് കഴിയുന്നില്ല എങ്കില്‍ ഇവരെകൊണ്ട് എന്ത് കാര്യം എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത് . വന്യ ജീവികള്‍ കാട് വിട്ടു നാട്ടില്‍ ഇറങ്ങിയാല്‍ അത് ഭീതി പരത്തും . കാട്ടില്‍ ഭക്ഷണം ഇല്ലാതെ വരുമ്പോള്‍ ആണ് വന്യ ജീവികള്‍ കാട് ഇറങ്ങുന്നത് . വനം വകുപ്പ് ഇതിനെ സംബന്ധിച്ച് പഠനം നടത്തിയിട്ടില്ല .
ആനകള്‍ക്ക് ഈറ്റയും മുളയും കാട്ടില്‍ ഇല്ല . വന്യ ജീവികള്‍ക്ക് ഇര പിടിക്കാന്‍ ഉള്ള ചെറു ജീവികളുടെ എണ്ണവും കുറഞ്ഞു . മ്ലാവ് , കാട്ടു പന്നികള്‍ ,കൂരന്‍ എന്നിവയുടെ എണ്ണം കാട്ടില്‍ കുറഞ്ഞതാണ് പുലി ,കടുവ എന്നിവ ഇര തേടി അലയുവാന്‍ കാരണം .
image :file