Trending Now

കോന്നി മെഡിക്കൽ കോളേജ് ഡവലപ്പ്മെൻ്റ് സൊസൈറ്റി യോഗം വിളിച്ചു ചേർക്കണം. -യു ഡി എഫ് 

konnivartha.com : കോന്നി മെഡിക്കൽ കോളേജിൽ വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി രൂപീകരിച്ച മെഡിക്കൽ കോളേജ് ഡവലപ്പ്മെൻ്റ് സൊസൈറ്റിയുടെ യോഗം നാളിതുവരെ വിളിച്ചുചേർക്കാതെ ഏകപക്ഷീയമായ നടപടികളുമായി മുന്നോട്ടു പോകുന്നതിൽ യു ഡി എഫ്    കോന്നി നിയോജക മണ്ഡലം കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

 

പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികളെ വിവിധ സർക്കാർ സ്ഥാപനങ്ങളിലെ ഉപദേശക സമിതികളിൽനിർബന്ധമായും ഉൾപ്പെടുത്തി യോഗങ്ങൾ വിളിച്ചു ചേർത്തിലല്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുവാൻ UDF കോന്നി നിയോജക മണ്ഡലം കമ്മറ്റി തീരുമാനിച്ചു.UDF കോന്നിനിയോജക മണ്ഡലം ചെയർമാൻ എസ്സ്.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ച യോഗം കെ പി സി സി  അംഗം ബാബു ജോർജ് ഉദ്ഘാടനം ചെയ്തു.

 

ഡി സി സി  വൈസ് പ്രസിഡൻ്റ് റോബിൻ പീറ്റർ, പ്രൊഫ. ബാബു ചാക്കോ,കെ പി തോമസ്, ഹരികുമാർ പൂതംങ്കര, ശാന്തിജൻ ചൂരക്കുന്നേൽ, രാജൻ പടിയറ ., ഏബ്രഹാം ചെങ്ങറ, രാജൻപി ഡി .,റോജി ഏബ്രഹാം, ജി.ശ്രീകുമാർ ,പ്രവീൺ പ്ലാവിളയിൽ, മോൻസി ഡാനിയൽ, രവി പിള്ള, ശോഭന സദാനന്ദൻ, ജോൺ വട്ടപ്പാറ, ജോസ് എന്നിവർ പ്രസംഗിച്ചു

error: Content is protected !!