Trending Now

ശബരിമല വാര്‍ത്തകള്‍ / വിശേഷങ്ങള്‍ ( 04/12/2022)

സന്നിധാനത്ത് അയ്യപ്പഭക്തര്‍ക്ക് വിപുലമായ താമസ സൗകര്യങ്ങള്‍

ഒരേസമയം 17,017 ഭക്തര്‍ക്ക് താമസസൗകര്യം

സ്‌പോട്ട് ബുക്കിങ്ങിന് 454 മുറികളും ഓണ്‍ലൈന്‍ ബുക്കിങ്ങിന് 104 മുറികളും

മണ്ഡലകാല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് ശബരിമല സന്നിധാനത്ത് അയ്യപ്പഭക്തര്‍ക്ക് വിപുലമായ താമസ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രതിദിനം ശരാശരി 80000 തീര്‍ത്ഥാടകരാണ് സന്നിധാനത്ത് എത്തുന്നത്. കനത്ത സുരക്ഷ മുന്‍നിര്‍ത്തി വിവിധ ചെക്ക് പോസ്റ്റുകളില്‍ പരിശോധന നടത്തിയ ശേഷമാണ് അയ്യപ്പഭക്തര്‍ സന്നിധാനത്ത് എത്തുന്നത്.

സന്നിധാനത്ത് ഒരേസമയം 17,017 ഭക്തര്‍ക്കുള്ള താമസ സൗകര്യമുണ്ട്. കുറഞ്ഞ ചിലവില്‍ രണ്ടുപേര്‍ക്ക് 12 മണിക്കൂര്‍ താമസിക്കാന്‍ കഴിയുന്ന പ്രണവം ഗസ്റ്റ് ഹൗസിന് 250 രൂപയാണ് നിരക്ക്. കൂട്ടമായി എത്തുന്ന അയ്യപ്പ സംഘങ്ങള്‍ക്ക് വിരി വയ്ക്കാനുള്ള സൗകര്യവും വിവിധ ഇടങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.

ഇതിന് പുറമേ സന്നിധാനത്ത് സേവനമനുഷ്ഠിക്കുന്ന 6200 ജീവനക്കാര്‍ക്കുള്ള താമസസൗകര്യവും സജ്ജമാണ്.

ഭക്തജനങ്ങള്‍ക്ക് സ്‌പോട്ട് ബുക്കിങ്ങിലൂടെയും ഓണ്‍ലൈന്‍ ബുക്കിലൂടെയും മുറികള്‍ ബുക്ക് ചെയ്യാം. സ്‌പോട്ട് ബുക്കിങ്ങിനായി 454 മുറികളും ഓണ്‍ലൈന്‍ ബുക്കിങ്ങിനായി 104 മുറികളുമാണ് മാറ്റിവെച്ചിരിക്കുന്നത്. സ്‌പോട്ട് ബുക്ക് ചെയ്യാന്‍ ആധാര്‍ കാര്‍ഡ്, മൊബൈല്‍ നമ്പര്‍ എന്നിവ സമര്‍പ്പിക്കേണ്ടതാണ്.

വലിയ നടപ്പന്തല്‍ താഴെയും മുകളിലുമായും, മഗുണ്ട, മാളികപ്പുറം എന്നിവിടങ്ങളിലായി മേല്‍ക്കൂരയുള്ള സൗജന്യ വിരി അയ്യപ്പഭക്തര്‍ക്ക് ഒരുക്കിയിട്ടുണ്ട്.

കൃത്യമായ ശുചീകരണത്തോടെയും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിലൂടെയുമാണ് മണ്ഡലകാലം നടക്കുന്നത്. 1169 ശൗചാലയങ്ങളാണ് സന്നിധാനത്ത് മാത്രം ഒരുക്കിയിരിക്കുന്നത്. ഇതിന് പുറമേ 160 കുളിമുറികളും സുസജ്ജമാണ്. 400 വേസ്റ്റ് ബിന്നുകള്‍ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്.

ആരോഗ്യപരിപാലനത്തിലും യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെയാണ് ക്രമീകരണങ്ങള്‍ സജ്ജീകരിച്ചിട്ടുള്ളത്. സന്നിധാനത്ത് മാത്രം 24 മണിക്കൂറും പ്രവര്‍ത്തനം നടത്തുന്നു നാല് ആശുപത്രികള്‍, അടിയന്തര വൈദ്യസഹായത്തിന് അഞ്ച് എമര്‍ജന്‍സി മെഡിക്കല്‍ സെന്റര്‍ എന്നിവയും ഉണ്ട്. ഭക്തജനങ്ങള്‍ക്ക് എല്ലാവിധ വിവരങ്ങളും നല്‍കുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ സെന്ററും സന്നിധാനത്ത് പ്രവര്‍ത്തനം നടത്തുന്നുണ്ട്; ഫോണ്‍ 04735 202049.

 നട തുറന്നൂ.പതിറ്റാണ്ടുകളായി അയ്യനെ വിളിച്ചുണര്‍ത്തുന്ന സ്വരഗാംഭീര്യം

ദിനവും ശബരിമല അയ്യപ്പ സ്വാമിയെ ഉറക്കത്തിലേക്ക് നയിക്കുന്ന ‘ഹരിവരാസനം’ ഗാനം ഏവര്‍ക്കുമറിയാം. എന്നാല്‍, ശബരിമലയുമായി ബന്ധപ്പെട്ട് അതുപോലെ തന്നെ പ്രാധാന്യമുള്ള ‘ശ്രീ കോവില്‍ നട തുറന്നൂ… പൊന്നമ്പലത്തില്‍ ശ്രീ കോവില്‍ നട തുറന്നൂ’ എന്ന ഗാനത്തിന്റെ ചരിത്രം വിശ്വാസികള്‍ക്ക് അത്ര പരിചിതമല്ല.

1970 കളുടെ അന്ത്യത്തില്‍ പിറവിയെടുത്തെന്ന് കരുതുന്ന ഈ ഗാനം സംഗീതം നല്‍കി ആലപിച്ചത് പ്രശസ്ത കര്‍ണാടിക് സംഗീതജ്ഞരായ ജയവിജയയാണ്; ഇരട്ട സഹോദരങ്ങളായ കെ.ജി ജയനും കെ.ജി വിജയനും.

ഏകദേശം 40 വര്‍ഷം മുമ്പായിരിക്കണം ‘ശ്രീ കോവില്‍ നട തുറന്നൂ…’ ഗാനം ആലപിച്ചിട്ടുണ്ടാവുകയെന്ന് ഇപ്പോള്‍ 88 വയസുള്ള പത്മശ്രീ ജയന്‍ ഓര്‍ത്തെടുക്കുന്നു. മണ്ഡല-മകരവിളക്ക് കാലത്ത് ദിവസവും ഉച്ച ഒരു മണിക്ക് ശബരിമല നട അടച്ചശേഷം വൈകീട്ട് മൂന്നിന് അയ്യപ്പ സ്വാമിയെ ഉണര്‍ത്തുന്നത് പതിറ്റാണ്ടുകളായി ജയന്റെ ഈ സ്വരഗാംഭീര്യമാണ്.

നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനം എന്ന് മുതലാണ് ശബരിമലയില്‍ കേള്‍ക്കാന്‍ തുടങ്ങിയതെന്ന് കൃത്യമായി അറിയില്ലെങ്കിലും ദശാബ്ദങ്ങളായിട്ട് ഈ ഗാനം കേട്ടുകൊണ്ടാണ് വൈകീട്ട് നട തുറക്കാറുള്ളതെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവര് പറയുന്നു.

പുലര്‍ച്ചെ മൂന്നിന് നട തുറക്കുമ്പോള്‍ ‘സുപ്രഭാതം’, ഉച്ചയ്ക്ക് നട അടച്ച് വൈകീട്ട് മൂന്നിന് തുറക്കുമ്പോള്‍ ‘ശ്രീ കോവില്‍ നട തുറന്നൂ…’, രാത്രി 11 ന് നടയടക്കുമ്പോള്‍ ‘ഹരിവരാസനം’ എന്നീ മൂന്ന് ഗാനങ്ങളാണ് അനേകം വര്‍ഷങ്ങളായി ശബരിമലയിലെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഉയരുന്നതെന്ന് 21 വര്‍ഷങ്ങളായി ദേവസ്വം ബോര്‍ഡിന്റെ പബ്ലിസിറ്റി കം പബ്ലിക് ഇന്‍ഫര്‍മേഷന്‍ സെന്ററിലെ അനൗണ്‍സറായ എ.പി ഗോപാലകൃഷ്ണന്‍ നായര്‍ പറയുന്നു. ‘അയ്യപ്പനെ കാണാന്‍ കാത്ത് മണിക്കൂറുകളായി വരിയില്‍ നില്‍ക്കുന്ന ആയിരക്കണക്കിന് സ്വാമിമാരുടെ പ്രതീക്ഷകളുടെ സാക്ഷാത്കാരം കൂടിയാണ് ആ ഗാനം. ഭഗവാനെ കാണാനുള്ള അവസരം ഇതാ ആഗതമായിരിക്കുന്നു എന്ന് വിളംബരം ചെയ്യുന്ന ഗാനം പ്രത്യേക അനുഭൂതി പ്രദാനം ചെയ്യുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരേസമയം 17,017 ഭക്തര്‍ക്ക് താമസസൗകര്യം*

*സ്‌പോട്ട് ബുക്കിങ്ങിന് 454 മുറികളും ഓണ്‍ലൈന്‍ ബുക്കിങ്ങിന് 104 മുറികളും*

മണ്ഡലകാല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് ശബരിമല സന്നിധാനത്ത് അയ്യപ്പഭക്തര്‍ക്ക് വിപുലമായ താമസ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രതിദിനം ശരാശരി 80000 തീര്‍ത്ഥാടകരാണ് സന്നിധാനത്ത് എത്തുന്നത്. കനത്ത സുരക്ഷ മുന്‍നിര്‍ത്തി വിവിധ ചെക്ക് പോസ്റ്റുകളില്‍ പരിശോധന നടത്തിയ ശേഷമാണ് അയ്യപ്പഭക്തര്‍ സന്നിധാനത്ത് എത്തുന്നത്.

സന്നിധാനത്ത് ഒരേസമയം 17,017 ഭക്തര്‍ക്കുള്ള താമസ സൗകര്യമുണ്ട്. കുറഞ്ഞ ചിലവില്‍ രണ്ടുപേര്‍ക്ക് 12 മണിക്കൂര്‍ താമസിക്കാന്‍ കഴിയുന്ന പ്രണവം ഗസ്റ്റ് ഹൗസിന് 250 രൂപയാണ് നിരക്ക്. കൂട്ടമായി എത്തുന്ന അയ്യപ്പ സംഘങ്ങള്‍ക്ക് വിരി വയ്ക്കാനുള്ള സൗകര്യവും വിവിധ ഇടങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.

ഇതിന് പുറമേ സന്നിധാനത്ത് സേവനമനുഷ്ഠിക്കുന്ന 6200 ജീവനക്കാര്‍ക്കുള്ള താമസസൗകര്യവും സജ്ജമാണ്.

ഭക്തജനങ്ങള്‍ക്ക് സ്‌പോട്ട് ബുക്കിങ്ങിലൂടെയും ഓണ്‍ലൈന്‍ ബുക്കിലൂടെയും മുറികള്‍ ബുക്ക് ചെയ്യാം. സ്‌പോട്ട് ബുക്കിങ്ങിനായി 454 മുറികളും ഓണ്‍ലൈന്‍ ബുക്കിങ്ങിനായി 104 മുറികളുമാണ് മാറ്റിവെച്ചിരിക്കുന്നത്. സ്‌പോട്ട് ബുക്ക് ചെയ്യാന്‍ ആധാര്‍ കാര്‍ഡ്, മൊബൈല്‍ നമ്പര്‍ എന്നിവ സമര്‍പ്പിക്കേണ്ടതാണ്.

വലിയ നടപ്പന്തല്‍ താഴെയും മുകളിലുമായും, മഗുണ്ട, മാളികപ്പുറം എന്നിവിടങ്ങളിലായി മേല്‍ക്കൂരയുള്ള സൗജന്യ വിരി അയ്യപ്പഭക്തര്‍ക്ക് ഒരുക്കിയിട്ടുണ്ട്.

കൃത്യമായ ശുചീകരണത്തോടെയും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിലൂടെയുമാണ് മണ്ഡലകാലം നടക്കുന്നത്. 1169 ശൗചാലയങ്ങളാണ് സന്നിധാനത്ത് മാത്രം ഒരുക്കിയിരിക്കുന്നത്. ഇതിന് പുറമേ 160 കുളിമുറികളും സുസജ്ജമാണ്. 400 വേസ്റ്റ് ബിന്നുകള്‍ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്.

ആരോഗ്യപരിപാലനത്തിലും യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെയാണ് ക്രമീകരണങ്ങള്‍ സജ്ജീകരിച്ചിട്ടുള്ളത്. സന്നിധാനത്ത് മാത്രം 24 മണിക്കൂറും പ്രവര്‍ത്തനം നടത്തുന്നു നാല് ആശുപത്രികള്‍, അടിയന്തര വൈദ്യസഹായത്തിന് അഞ്ച് എമര്‍ജന്‍സി മെഡിക്കല്‍ സെന്റര്‍ എന്നിവയും ഉണ്ട്. ഭക്തജനങ്ങള്‍ക്ക് എല്ലാവിധ വിവരങ്ങളും നല്‍കുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ സെന്ററും സന്നിധാനത്ത് പ്രവര്‍ത്തനം നടത്തുന്നുണ്ട്; ഫോണ്‍ 04735 202048.

ശബരിമലയില്‍ ചടങ്ങുകള്‍

(05.12.2022)
………
പുലര്‍ച്ചെ 2.30 ന് പള്ളി ഉണര്‍ത്തല്‍
3 ന്…. നട തുറക്കല്‍.. നിര്‍മ്മാല്യം
3.05 ന് ….അഭിഷേകം
3.30 ന് …ഗണപതി ഹോമം
3.30 മുതല്‍ 7 മണി വരെയും 8 മണി മുതല്‍ 11 മണി വരെയും നെയ്യഭിഷേകം
6 മണിക്ക് അഷ്ടാഭിഷേകം
7.30 ന് ഉഷപൂജ
11.30. ന് ..25 കലശാഭിഷേകം
12 മണിക്ക് കളഭാഭിഷേകം
12.30ന് ……ഉച്ചപൂജ
1മണിക്ക് ക്ഷേത്രനട അടയ്ക്കല്‍

വൈകുന്നേരം 3 മണിക്ക് ക്ഷേത്രനട തുറക്കും
6.30 ന്… ദീപാരാധന
7 മണിമുതല്‍ പുഷ്പാഭിഷേകം
9.30 മണിക്ക് …അത്താഴപൂജ
10.50 ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി 11 മണിക്ക് ശ്രീകോവില്‍ നട അടയ്ക്കും.

സന്നിധാനത്ത് പൂക്കളെത്തും വഴി

സന്നിധാനത്ത് പൂക്കളെത്തും വഴി

സന്നിധാനത്ത് പൂക്കളെത്തും വഴി

സന്നിധാനത്ത് പൂക്കളെത്തും വഴി

അയ്യന് പ്രിയം പുഷ്പാഭിഷേകം

സന്നിധാനം തിരുസന്നിധിയില്‍ എത്തുന്ന ഭക്തര്‍ക്ക് ഏറെ പ്രിയപ്പെട്ട അര്‍ച്ചനയാണ് പുഷ്പാഭിഷേകം. ഉദ്ദിഷ്ടകാര്യ സിദ്ധിക്ക് സ്വാമി അയ്യപ്പന് ഏറ്റവും പ്രിയപ്പെട്ട അഭിഷേകമാണ് പുഷ്പാഭിഷേകമെന്നാണ് ഐതിഹ്യം.

തന്ത്രിയുടെ മുഖ്യ കാര്‍മികത്വത്തില്‍ എല്ലാ ദിവസവും വൈകിട്ട് ഏഴ് മുതല്‍ ഒന്‍പത് മണി വരെയാണ് പുഷ്പാഭിഷേകം നടത്തുന്നത്. പുഷ്പാഭിഷേകം ചെയ്യുന്ന ഒരു സംഘത്തിലെ അഞ്ച് പേര്‍ക്ക് പ്രത്യേക ദര്‍ശനവും, വിശേഷ പൂജകളും നടത്തും. 12,500 രൂപയാണ് ഒരു പുഷ്പാഭിഷേകത്തിന്റെ ചിലവ്.

എട്ടുതരം പൂക്കളാണ് പുഷ്പാര്‍ച്ചനയ്ക്ക് പ്രധാനമായും ഉപയോഗിക്കുന്നത്–താമര, തെറ്റി, തുളസി, കൂവളം, അരുളി, ജമന്തി, മുല്ല, റോസ്. ഇവയെല്ലാം കേരളത്തിന്റെ അതിര്‍ത്തി കടന്നാണ് എത്തുന്നത്. കമ്പം, ദിണ്ടിഗല്‍, ഹോസൂര്‍ തുടങ്ങിയ തോട്ടങ്ങളില്‍ നിന്ന് നേരിട്ട് ശേഖരിച്ച് പമ്പയില്‍ എത്തും. ഇവിടെ നിന്നും ട്രാക്ടറില്‍ അയ്യന്റെ തിരുസന്നിധിയിലേക്ക്.

പ്രതിദിനം ശരാശരി 12 പുഷ്പാര്‍ച്ചനയാണ് സന്നിധാനത്ത് നടത്തുന്നത്. നവംബര്‍ 17 മുതല്‍ ഡിസംബര്‍ മൂന്ന് വരെ 461 പുഷ്പാര്‍ച്ചകള്‍ നടന്നു.

പുഷ്പാര്‍ച്ചനയ്ക്ക് പുറമേ അഷ്ടാഭിഷേകം, കളഭാഭിഷേകം, നെയ്യഭിഷേകം, മാളികപ്പുറത്ത് ഭഗവതിസേവ എന്നിവയും ശബരിമലയിലെ പ്രധാന പൂജകളാണ്. അഷ്ടാഭിഷേകം രാവിലെ 5.30 മുതല്‍ 11.30 വരെയും, കളഭാഭിഷേകം 12.30 നും, നെയ് അഭിഷേകം പുലര്‍ച്ചെ 3.30 മുതല്‍ 7 വരെയുമാണ് നടത്തുന്നത്.