Trending Now

വന്യ മൃഗങ്ങള്‍ക്ക് കാട്ടില്‍ ഭക്ഷണ ക്ഷാമം : വനം വകുപ്പ് പഠനം നടത്തുന്നില്ല

 

konnivartha.com : വന്യ മൃഗങ്ങള്‍ക്ക് കാട്ടില്‍ ഭക്ഷണ ക്ഷാമം . ആനകള്‍ക്ക് വേണ്ടുന്ന ഈറ്റയും മുളയും കാട്ടില്‍ ആവശ്യാനുസരണം ലഭിക്കുന്നില്ല . ഈറ്റ കാടുകള്‍ കോന്നി റാന്നി വനത്തില്‍ നിലവില്‍ ഇല്ല .

ഈറ്റയും മുളയും ആണ് കാട്ടാനയുടെ ഇഷ്ട വിഭവം . മുളം കൂമ്പ് തേടി ആനകള്‍ അലയുകയാണ് . മുളം കൂമ്പ് ഉണ്ടെങ്കില്‍ ആനകള്‍ക്ക് ഇഷ്ട ആഹാരം ആണ് . ഈറ്റയും മുളയും വനത്തില്‍ വെച്ച് പിടിപ്പിക്കാന്‍ ഉള്ള പദ്ധതി പോലും വനം വകുപ്പില്‍ ഇല്ല .

മുളകള്‍ പൂത്തു പട്ടു . മുളകള്‍ പൂത്താല്‍ അവയുടെ കൂട്ടം നശിക്കും .പണ്ട് ഉള്ള മുളകള്‍ പൂര്‍ണ്ണമായും നശിച്ചു കഴിഞ്ഞു . ആനകള്‍ തീറ്റ തേടി ആണ് ജനവാസ മേഖലയില്‍ ഇറങ്ങുന്നത് .

കാട്ടില്‍ ഉള്ള ഏതൊക്കെ വിഭവം നശിച്ചു എന്ന് വനം വകുപ്പ് ഇതുവരെ പഠനം നടത്തിയിട്ടില്ല . നശിച്ച സസ്യങ്ങളെ കണ്ടെത്തി അവയുടെ തൈകള്‍ നട്ട് പിടിപ്പിക്കണം . ലെവണ അംശം ഉള്ള ആഹാരം തേടി ആനകള്‍ കാട് ഇറങ്ങുന്നു . കാട്ടാനകള്‍ക്ക് പോഷക ഇല വര്‍ഗം കാട്ടില്‍ ഇന്ന് ഇല്ല .

മുള വര്‍ഗ്ഗം പാടെ നശിച്ചു .ഇതിനാല്‍ ഇവയെ ആവാസ്ഥ വ്യവസ്തയാക്കിയ പാമ്പ് ഇനത്തിലെ രാജ വെമ്പാല പോലും നാശത്തിന്‍റെ വക്കില്‍ ആണ് . മുള വര്‍ഗ്ഗം വെച്ച് പിടിപ്പിക്കാന്‍ വനം വകുപ്പ് അടിയന്തിരമായി ശ്രമിക്കണം. വെച്ച് പിടിപ്പിച്ച തേക്ക് മരങ്ങള്‍ കൊണ്ട് വനം വകുപ്പിന് കോടികള്‍ ആദായം ഉണ്ട് .പക്ഷെ വനം എന്നാല്‍ തേക്ക് മരങ്ങള്‍ അല്ല . വന്യ മൃഗങ്ങള്‍ കാട് ഇറങ്ങി തുടങ്ങി .അവിടെ ആവാസ്ഥ വ്യവസ്ഥ തകിടം മറിഞ്ഞു . കാരണം കണ്ടെത്താന്‍ ഉടന്‍ പഠനം നടത്തണം എന്ന് മുന്‍ വനം വകുപ്പ് ജീവനക്കാരനും  പരിസ്ഥിതി സംരക്ഷകനുമായ ചിറ്റാര്‍ ആനന്ദന്‍ “കോന്നി വാര്‍ത്തയോട് “പറഞ്ഞു .

error: Content is protected !!