അപേക്ഷ ക്ഷണിച്ചു
കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിക്ക് കീഴിലുള്ള യൂണിറ്റുകളിലേക്ക് വിവിധ തസ്തികകളിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിലേയ്ക്കായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 12. അപേക്ഷകൾ നേരിട്ടോ തപാൽ മാർഗ്ഗമോ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.
കിറ്റ്‌സിൽ അക്കാഡമിക് അസിസ്റ്റന്റ്
ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്‌സ്) ഹെഡ് ഓഫീസിലേക്ക് അക്കാഡമിക് അസിസ്റ്റന്റിന്റെ താത്കാലിക (കരാർ – 6 മാസം) തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.
60 ശതമാനം മാർക്കോടെ എം.കോം /എം.ബി.എ. (ഫുൾ ടൈം റഗുലർ) കോഴ്സ് പാസായിരിക്കണം. 01.01.2022-ൽ 36 വയസ് കവിയരുത്. (നെറ്റ് യോഗ്യതയുള്ളവർക്കും, യു.ജി. /പി.ജി. ക്ലാസ്സുകളിൽ അധ്യാപന പരിചയമുള്ളവർക്കും മുൻഗണന) പ്രതിമാസ വേതനം 15,000 രൂപ.
അപേക്ഷകൾ നവംബർ 30നകം ഡയറക്ടർ, കിറ്റ്‌സ്, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ അയയ്ക്കണം. വിശദവിവരങ്ങൾക്ക്: 0471-2339178, 2329468.
അസിസ്റ്റന്റ് പ്രൊഫസർ കരാർ നിയമനം
കണ്ണൂർ ഗവ: ആയുർവേദ കോളേജിലെ പ്രസൂതിതന്ത്ര ആൻഡ് സ്ത്രീരോഗ വകുപ്പിൽ ഒഴിവ് വരുന്ന അധ്യാപക തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി നിയമനം നടത്തുന്നതിന് ഡിസംബർ 12നു രാവിലെ 11നു കണ്ണൂർ ഗവ: ആയുർവേദ കോളേജിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപകർപ്പുകളും, ആധാർകാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും, ബയോഡേറ്റയും സഹിതം കൃത്യസമയത്ത് ഹാജരാക്കേണ്ടതാണ്. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസ 57,525 രൂപ സമാഹൃത വേതനമായി ലഭിക്കും. നിയമനം ഒരു വർഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നത് വരെയോ ഏതാണോ ആദ്യം അത് വരെയായിരിക്കും.
ഒമാനിൽ അധ്യാപക നിയമനം
ഒഡെപെക് മുഖേന ഒമാനിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് 4-5 വർഷം പ്രവൃത്തി പരിചയമുള്ള PGT ENGLISH അധ്യാപകരെയും 2-3 വർഷം പ്രവൃത്തി പരിചയമുള്ള PGT (ICT) അധ്യാപകരുടെയും നിയമനം നടത്തുന്നു. CBSE/ICSE സ്കൂളിൽ പ്രവൃത്തി പരിചയമുള്ള വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷകർ വിശദമായ ബയോഡേറ്റ [email protected] ലേക്ക് നവംബർ 30നകം അയയ്ക്കണം. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in.
അക്കൗണ്ടിങ് ക്ലർക്ക്/ഡാറ്റാ എൻട്രി ഓപ്പറേറ്റർ
നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ അക്കൗണ്ടിങ് ക്ലർക്ക് / ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. യോഗ്യത- ഡിഗ്രി, പി.ജി.ഡി.സി.എ./ഡി.സി.എ./ബി.ടെക് (കമ്പ്യൂട്ടർ സയൻസ്/ഐ.ടി.), മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ്. പ്രായപരിധി – 40 വയസ്. ഉദ്യോഗാർഥികൾ തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപം ആരോഗ്യഭവൻ ബിൽഡിംഗിൽ പ്രവർത്തിയ്ക്കന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഡിസംബർ 9ന് രാവില 11ന് നേരിട്ട് ഹാജരാകണം. അപേക്ഷകൾ സ്വീകരിയ്ക്കുന്ന അവസാന തീയതി ഡിസംബർ 6ന് വൈകിട്ട് അഞ്ചുവരെ.
ഡോക്യൂമെന്റ് ട്രാൻസ്‌ലേറ്റർ
തൃപ്പുണിത്തുറ സർക്കാർ സംസ്കൃത കോളജിൽ ഹെറിറ്റേജ് ഡോക്യൂമെന്റ് ട്രാൻസ്‌ലേറ്റർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ 90 ദിവസത്തേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്കൃതം ബിരുദാനന്തര ബിരുദമാണ് യോഗ്യത. വിവിധ ലിപികൾ വായിക്കുവാനും എഴുതുവാനുമുള്ള അറിവ്, പൗരാണിക രേഖകളുടെ സംരക്ഷണത്തിലുള്ള പ്രാവിണ്യം, താളിയോലകളുടെ സംരക്ഷണത്തിലും പകർത്തെഴുത്തിലുമുള്ള പരിചയം, കയ്യക്ഷരം നല്ലതായിരിക്കണം തുടങ്ങിയവ അഭിലഷണീയം.
താത്പര്യമുള്ളവർ ഡിസംബർ 6ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.
ട്രഷറി വകുപ്പിൽ നിയമനം
ട്രഷറി വകുപ്പിൽ സീനിയർ/ജൂനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർമാരുടെയും ഒരു കമ്പ്യൂട്ടർ ടീം ലീഡറുടെയും തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷിക്കാം. തിരുവനന്തപുരത്ത് ജോലി ചെയ്യാൻ സന്നദ്ധരായവരാകണം അപേക്ഷകർ. അപേക്ഷ നവംബർ 30 നുള്ളിൽ നൽകണം. വിവരങ്ങൾക്ക് www.treasury.kerala.gov.in
സ്പീച്ച് തെറാപ്പിസ്റ്റ് നിയമനം
ആലപ്പുഴ: സമഗ്രശിക്ഷ കേരളയുടെ കീഴില്‍ വരുന്ന ബി.ആര്‍.സി.കളില്‍ സ്പീച്ച് തെറാപ്പിസ്റ്റുകളെ നിയമിക്കുന്നു. സ്പീച്ച് ആന്‍ഡ് ഹിയറിങ്ങില്‍ ബി.എസ്.സി./ ബി.എ.എസ്.എല്‍.പി. അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഡിസംബര്‍ അഞ്ചിനകം എസ്.എസ്.കെ. ജില്ല പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ക്ക് അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് എസ്.എസ്.കെ. ബ്ലോഗ്: ssaalappuzha.blogspot.com ഫോണ്‍: 0477- 2239655.
ജോലി ഒഴിവ്
എറണാകുളം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ വിമുക്ത ഭടന്മാർക്കായി സംവരണം ചെയ്തിട്ടുള്ള തസ്തികയിൽ ഒരു ഒഴിവുണ്ട്. യോഗ്യത : പത്താം ക്ലാസ്, സിവിൽ ഡ്രൈവിംഗ് ലൈസൻസ് (ലൈറ്റ്, മീഡിയം, ഹെവി വെഹിക്കിൾ), നിശ്ചിത മേഖലയിൽ 3 വർഷത്തെ പ്രവർത്തി പരിചയം. പ്രായപരിധി: 18-25 വയസ് (നിയമാനുസൃത വയസ്സിളവ് അനുവദനീയം). ഭിന്നശേഷിക്കാർ, സ്ത്രീകൾ തുടങ്ങിയവർ അപേക്ഷിക്കേണ്ടതില്ല. താല്പര്യമുള്ളവർ അസല്‍ സര്‍ട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ ഒൻപതിനകം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റര്‍ ചെയ്യണം
താത്കാലിക നിയമനം
നാഷണല്‍ വെക്ടര്‍ ബോൺ ഡിസീസസ് കൺട്രോൾ പ്രോഗ്രാം( എൻ.വി.ബി.ഡി.സി.പി) പദ്ധതിയുടെ ഭാഗമായി വെക്ടര്‍ കൺട്രോൾ മാനേജ്മെന്‍റ് പ്രവര്‍ത്തനത്തിനായി ദിവസ വേതനാടിസ്ഥാനത്തില്‍ 90 ദിവസത്തേക്ക് പ്രതിദിനം 675 രൂപ നിരക്കില്‍ രണ്ട് കണ്ടിജന്‍റ് വര്‍ക്കര്‍മാരെ നിയമിക്കുന്നു. എസ്.എസ്.എല്‍.സി പാസായവരായിരിക്കണം. ഉയര്‍ന്ന പ്രായപരിധി 40 വയസ്. പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. താത്പര്യമുളളവർ ഫോൺ നമ്പര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകൾ സ്കാന്‍ ചെയ്ത് [email protected] ഇ-മെയിലിലേക്ക് നവംബര്‍ 30 ന് വൈകിട്ട് അഞ്ചിനകം അയക്കണം. ഇ-മെയില്‍ അയക്കുമ്പോൾ അപ്ലിക്കേഷന്‍ ഫോര്‍ ദി പോസ്റ്റ് ഓഫ് കണ്ടിജന്‍റ് വര്‍ക്കേഴ്സ് എന്ന് ഇ-മെയില്‍ സബ്ജെക്ടില്‍ വ്യക്തമായി രേഖപ്പെടുത്തണം. നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികൾക്ക് ഓഫീസില്‍ നിന്നു ഫോണിലൂടെ അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെ ഒറിജിനല്‍, തിരിച്ചറിയല്‍ രേഖകൾ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം അഭിമുഖ പരീക്ഷയ്ക്ക് ഹാജരാകണം.
വാക് ഇന്‍ ഇന്റര്‍വ്യൂ
തൃപ്പൂണിത്തുറ ഗവ ആയുര്‍വേദ കോളേജില്‍ ഓണറേറിയം വ്യവസ്ഥയില്‍ 2022-23 സാമ്പത്തിക വര്‍ഷത്തേക്ക് ഒരു സീനിയര്‍ റിസര്‍ച്ച് ഫെല്ലോ, ക്രിയാശരീര വകുപ്പ്, യോഗ്യത ക്രിയാശരീര എം.ഡി, ഒരു സീനിയര്‍ റിസര്‍ച്ച് ഫെല്ലോ, സ്വസ്ഥവൃത്ത വകുപ്പ്, യോഗ്യത സ്വസ്ഥ വൃത്ത എം.ഡി വേതനം 35000 രൂപ. തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബന്ധപ്പെട്ട മേഖലയില്‍ പ്രവൃത്തി പരിചയം അഭികാമ്യം. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ ഒന്നിന് രാവിലെ 11 തൃപ്പൂണിത്തുറ ഗവ ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം.