‘ഭരണഘടനയും മാധ്യമങ്ങളും ‘പ്രഭാഷണവും കാര്‍ട്ടൂണ്‍ പ്രദര്‍ശനവും പുസ്തകപ്രകാശനവും
ഭരണഘടനാദിനമായ നവംബര്‍ 26ന് കേരള മീഡിയ അക്കാദമി പത്രപ്രവര്‍ത്തക യൂണിയനുമായി ചേര്‍ന്ന് തിരുവനന്തപുരം കേസരി ഹാളില്‍ ‘ഭരണഘടനയും മാധ്യമങ്ങളും ‘എന്ന വിഷയത്തില്‍ പ്രഭാഷണവും കാര്‍ട്ടൂണ്‍ പ്രദര്‍ശനവും സംഘടിപ്പിക്കും. ചീഫ് സെക്രട്ടറി വി.പി.ജോയ് ഐഎഎസ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ് രചിച്ച് കേരള മീഡിയ അക്കാദമി പ്രസിദ്ധീകരിച്ച ‘മലയാളമാധ്യമങ്ങളും കാര്‍ട്ടൂണുകളും’ എന്ന പുസ്തകത്തിന്റെ പ്രകാശനവും ചീഫ് സെക്രട്ടറി നിര്‍വഹിക്കും. മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അധ്യക്ഷനാകുന്ന ചടങ്ങില്‍ ലോക്സഭ മുന്‍ സെക്രട്ടറി ജനറല്‍ പി.ഡി.റ്റി.ആചാരി മുഖ്യപ്രഭാഷണം നിര്‍വഹിക്കും. ചടങ്ങില്‍ ഭരണഘടനയുടെ ആമുഖം വായിക്കും.
കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറി ആര്‍.കിരണ്‍ബാബു, സംസ്ഥാന ട്രഷറര്‍ സുരേഷ് വെളളിമംഗലം, ജില്ലാ പ്രസിഡന്റ് സാനു ജോര്‍ജ്, സെക്രട്ടറി അനുപമ ജി. നായര്‍, അക്കാദമി സെക്രട്ടറി അനില്‍ഭാസ്‌കര്‍ എന്നിവര്‍ പങ്കെടുക്കും.
സ്‌പോട്ട് അഡ്മിഷന്‍ 26ന്
വെച്ചൂച്ചിറ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ ഒന്നാം വര്‍ഷ ഡിപ്ലോമ കോഴ്‌സുകളിലെ ഒഴിവുളള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ നവംബര്‍ 26ന് നടത്തും. രജിസ്‌ട്രേഷന്‍ സമയം അന്നേ ദിവസം രാവിലെ ഒന്‍പത് മുതല്‍ 10.30വരെ. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാ അപേക്ഷകര്‍ക്കും ഇതുവരെ പോളിടെക്‌നിക് അഡ്മിഷനായി അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. വിദ്യാര്‍ഥികള്‍ ആവശ്യമായ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, ഫീസും സഹിതം രക്ഷകര്‍ത്താവിനൊപ്പം പ്രവേശനത്തിന് എത്തിച്ചേരണം. ഫീസ് ഒടുക്കുന്നതിന് എടിഎം കാര്‍ഡ് കൊണ്ടുവരണം. പി.ടി.എ ഫണ്ടിനും ബസ് ഫണ്ടിനും യൂണിഫോമിനും ഉളള തുക പണമായി കൈയ്യില്‍ കരുതണം. പ്രവേശനത്തില്‍ പങ്കെടുക്കുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. വെബ്‌സൈറ്റ്: www.polyadmission.org. ഫോണ്‍: 0473 5 266 671.
ശബരിമല യാത്ര, അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങള്‍ സജീവം: ഡി.എം.ഒ
നിലക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രം, പമ്പ ആശുപത്രി, നീലിമല അപ്പാച്ചിമേട് കാര്‍ഡിയോളജി സെന്ററുകള്‍, സന്നിധാനം ആശുപത്രി എന്നിവയ്ക്കു പുറമെ പമ്പ മുതല്‍ സന്നിധാനം വരെ അടിയന്തര വൈദ്യ സഹായകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതകുമാരി അറിയിച്ചു. പമ്പയില്‍ നിന്നും സന്നിധാനത്തേക്കുള്ള നീലിമല പാതയിലും സ്വാമി അയ്യപ്പന്‍ റോഡിലുമായി 15 അടിയന്തര വൈദ്യ സഹായ കേന്ദ്രങ്ങളാണുള്ളത്. ഇവ 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമാണ്.
മലകയറുന്നതിനിടെ തളര്‍ച്ചയോ, ക്ഷീണമോ അനുഭവപ്പെടുന്നവര്‍ക്ക് വിശ്രമിക്കാനും ഓക്‌സിജന്‍ ശ്വസിക്കാനും പ്രഥമശ്രൂഷയ്ക്കുമുള്ള സൗകര്യങ്ങള്‍ ഈ കേന്ദ്രങ്ങളിലുണ്ട്. ഇതുകൂടാതെ പള്‍സ്ഓക്‌സിമീറ്റര്‍, ഹൃദയ പുനരുജ്ജീവനത്തിനുള്ള എക്‌സ്റ്റേണല്‍ ഡിഫ്രിബിലേറ്റര്‍ തുടങ്ങിയ ഉപകരണങ്ങളും സജ്ജമാണ്. പ്രത്യേക പരിശീലനം ലഭിച്ചിട്ടുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ചുമതലയിലാണ് ഈകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പമ്പ മുതല്‍ സന്നിധാനം വരെയുള്ള തീര്‍ത്ഥാടന പാതകളില്‍ എന്തെങ്കിലും അടിയന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അടിയന്തര വൈദ്യസഹായ കേന്ദ്രത്തില്‍ നിന്നും ആരോഗ്യ പ്രവര്‍ത്തകരെത്തി ഹൃദയ പുനരുജ്ജീവനം ഉള്‍പ്പെടെയുള്ള പ്രഥമ ശുശ്രൂഷ നല്‍കും.
തുടര്‍ന്ന് ഓരോ അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളോടും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അയ്യപ്പസേവാസംഘം സ്‌ട്രെച്ചര്‍ വോളണ്ടിയര്‍മാര്‍ ഇവരെ കൂടുതല്‍ ചികിത്സാ സൗകര്യമുള്ള ആശുപത്രികളില്‍ എത്തിക്കും. അടിയന്തര വൈദ്യസഹായം ആവശ്യമായാല്‍ പമ്പയില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലേക്ക് 0473 5 203 232 എന്ന നമ്പരില്‍ ബന്ധപ്പെടാം. എരുമേലിയില്‍ നിന്നും വരുന്ന പരമ്പരാഗത കാനനപാതയില്‍ വനം വകുപ്പിന്റെ സഹായത്തോടെ കല്ലിടാംകുന്ന്, കരിയിലാംതോട്, മഞ്ഞപ്പൊടിത്തട്ട്, കരിമല എന്നിവിടങ്ങളിലും അടിയന്തരവൈദ്യ സഹായ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഡിഎംഒ അറിയിച്ചു.
സ്‌കോളര്‍ഷിപ്പ് വിതരണം അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന ഭാഗ്യക്കുറിക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് ക്ഷേമനിധി ബോര്‍ഡ് നല്‍കി വരുന്ന ഉപരിപഠനത്തിനായുള്ള സ്‌കോളര്‍ഷിപ്പ് വിതരണത്തിനായി അപേക്ഷ ക്ഷണിച്ചു. 80 ശതമാനം മാര്‍ക്കോടെ എസ്എസ്എല്‍സി പാസായവര്‍ക്ക് ഹയര്‍സെക്കഡറി തല കോഴ്സുകള്‍ക്കും മെഡിക്കല്‍, എഞ്ചിനിയറിംഗ്, നഴ്സിംഗ്, പാരാമെഡിക്കല്‍, പോളിടെക്നിക്ക് ത്രിവത്സര കോഴ്സുകള്‍, ബിരുദ കോഴ്സുകള്‍, ബിരുദാനന്തര ബിരുദ കോഴ്സുകള്‍, എംബിഎ, എംസിഎ തുടങ്ങിയ റെഗുലര്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കും ഉപരിപഠന സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാം. അപേക്ഷ ഫോറം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ നിന്നും ലഭ്യമാണെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222709
അധ്യാപക ഒഴിവ്
ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിന് പാനല്‍ തയാറാക്കുന്നതിനുള്ള അഭിമുഖം നവംബര്‍ 28ന് വിദ്യാലയത്തില്‍ നടക്കും. അഭിമുഖത്തില്‍ പങ്കൈടുക്കാന്‍ താല്‍പര്യമുള്ളവര്‍ അന്നേ ദിവസം രാവിലെ അസല്‍ സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റ് കോപ്പി, ഫോട്ടോ എന്നിവ സഹിതം ഓഫീസില്‍ എത്തണം. രാവിലെ 8.30ന് രജിസ്ട്രേഷന്‍ ആരംഭിക്കും. വെബ്സൈറ്റ്: www.chenneerkara.kvs.ac.in ഫോണ്‍: 0469 2 256 000.
സ്‌കോളര്‍ഷിപ്പ്
വിമുക്ത ഭടന്മാരുടെ തൊഴിലധിഷ്ടിത സാങ്കേതിക വിദ്യാഭ്യാസ കോഴ്സുകളില്‍ പഠിക്കുന്ന 25 വയസില്‍ താഴെ പ്രായമുള്ള അവിവാഹിതരും തൊഴില്‍ രഹിതരുമായ ആശ്രിതര്‍ക്ക് അമാല്‍ഗമേറ്റഡ് ഫണ്ട് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. വിശദവിവരങ്ങള്‍ക്കും അപേക്ഷഫോമിനും ജില്ലാ സൈനീകക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 26. ഫോണ്‍: 0468 2 961 104
ഇന്‍ഷുറന്‍സ് പ്രൊപ്പോസല്‍ ഫോറം ഹാജരാക്കണം
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായുള്ള തൊഴിലാളികള്‍ക്ക് 2023 വര്‍ഷത്തേക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതിനായി പുതിയതായി രജിസ്ട്രേഷന്‍ ലഭിച്ച തൊഴിലാളികളും ഇതുവരെ പ്രൊപ്പോസല്‍ ഫോറം പൂരിപ്പിച്ച് തരാത്ത തൊഴിലാളികളും ഇന്‍ഷുറന്‍സ് പ്രൊപ്പോസല്‍ ഫോറം പൂരിപ്പിച്ച് ഡിസംബര്‍ 10നകം ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ ഓഫീസില്‍ ഹാജരാക്കണം. ഫോണ്‍: 0469 2 603 074.
ആറന്മുള നിയോജക മണ്ഡലത്തിലെ തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ വെട്ടത്തുപടി നല്ലതുപടി (ചെമ്പകശ്ശേരി പുച്ചേരിമുക്ക്) റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുന:നിര്‍മ്മാണം നടത്തുന്നതിനാല്‍ നവംബര്‍ 28 മുതല്‍ ഈ റോഡില്‍ കൂടിയുളള വാഹന ഗതാഗതം തടസപ്പെടുമെന്ന് റീബില്‍ഡ് കേരള അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
ജില്ലാ ആസൂത്രണ സമിതി യോഗം 28ന്
ജില്ലാ ആസൂത്രണ സമിതി യോഗം നവംബര്‍ 28ന് ഉച്ചയ്ക്ക് ശേഷം 2.30ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
2022 ഡിസംബര്‍ മൂന്നിന് പത്തനംതിട്ട ജില്ലാ എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ നടക്കുന്ന നിയുക്തി 2022 മെഗാ തൊഴില്‍ മേളയുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വ്വഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. ഉദ്യോഗദായകര്‍ക്കും, ഉദ്യോഗാര്‍ത്ഥികള്‍ക്കും ഓണ്‍ലൈനായി സര്‍ക്കാര്‍ പോര്‍ട്ടലായ www.jobfest.kerala.gov.in ഉപയോഗിക്കാം. ജില്ലയ്ക്ക് പുറത്തുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്ന ഉദ്യാഗാര്‍ത്ഥികള്‍ക്ക് നാല് ഉദ്യോഗദായകരെ തിരഞ്ഞെടുക്കാവുന്നതും ആയതിലേക്ക് അവരുടെ നാല്‌സെറ്റ് ബയോഡാറ്റാ ഉള്‍പ്പെടെ പരിചയ സമ്പന്നത തെളിയിക്കുന്ന സാക്ഷ്യ പത്രം സഹിതം അന്നേ ദിവസം രാവിലെ 9.30ന് ഹാജരാകണം. തൊഴില്‍മേളയില്‍ എസ്.എസ്.എല്‍.സി മുതല്‍ വിവിധ പോസ്റ്റ് ഗ്രാജുവേഷന്‍ വരെയും, ഡിഗ്രി, ഡിപ്ലോള, ഐടി.ഐ/ഐ.റ്റി.സി തുടങ്ങിയ എല്ലാ വിധ യോഗ്യതകള്‍ക്കനുസൃതമായി കൂടാതെ ബാങ്കിംഗ്, സെയില്‍സ്, ആരോഗ്യം തുടങ്ങിയ വിവിധ മേഖലകള്‍ ഉള്‍പ്പെടുത്തി 2500-ല്‍ പരം ഒഴിവുകളാണ് പ്രതീക്ഷിക്കുന്നതെന്ന് ജില്ലാ എപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.