Trending Now

Bruce Lee may have died from drinking too much water, claims research

ബ്രൂസ് ലീയുടെ മരണം ; പുതിയ കണ്ടെത്തല്‍

 

നടനും മാര്‍ഷ്യല്‍ ആര്‍ട്ട്‌സ് ഐക്കണുമായ ബ്രൂസ് ലീ മരിച്ചിട്ട് 50 വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും അദ്ദേഹത്തിന്റെ ദുരൂഹമരണത്തിന് പിന്നിലുള്ള കാരണങ്ങള്‍ തേടി ഇന്നും ഗവേഷണങ്ങള്‍ നടന്നുവരികയാണ്. അമിതമായി വെള്ളം കുടിച്ചതാണ് ബ്രൂസ് ലീയുടെ മരണത്തിന് കാരണമായതെന്ന് വിശദീകരിക്കുന്ന പഠനമാണ് ഇപ്പോള്‍ പുറത്തെത്തിയിക്കുന്നത്

സ്‌പെയിനിലെ ഒരു കൂട്ടം വൃക്കരോഗ വിദഗ്ധരാണ് പഠനം നടത്തിയത്. 2022 ഡിസംബര്‍ മാസത്തിലെ ക്ലിനിക്കല്‍ കിഡ്‌നി ജേര്‍ണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്. അമിതമായി വെള്ളം ശരീരത്തിനുള്ളില്‍ എത്തിയതിനാല്‍ വൃക്കയ്ക്ക് അവ പുറന്തള്ളാന്‍ സാധിക്കാതെ വന്നത് ബ്രൂസ് ലീയുടെ മരണത്തിലേക്ക് നയിച്ചെന്നാണ് പഠനം പറയുന്നത്.സെറിബ്രല്‍ എഡിമയോ മസ്തിഷ്‌ക വീക്കമോ ആണ് ബ്രൂസ് ലീയുടെ മരണകാരണമെന്നാണ് അധികൃതര്‍ ആദ്യം വിലയിരുത്തിയത്. എന്നാല്‍ അപകടകരമായ വിധത്തില്‍ ബ്രൂസ് ലീ വെള്ളം കുടിച്ചത് അദ്ദേഹത്തെ ഹൈപ്പോനാട്രീമ എന്ന അവസ്ഥയിലെത്തിച്ചെന്നും ഇതാണ് മരണകാരണമായതെന്നും പുതിയ പഠനം പറയുന്നു. രക്തത്തിലെ സോഡിയം സാന്ദ്രത കുറഞ്ഞത് അപകടമുണ്ടാക്കിയെന്ന് ബ്രൂസ് ലീയുടെ മരണത്തെക്കുറിച്ച് നടന്ന പുതിയ പഠനം വിലയിരുത്തിയിരുന്നു. കഞ്ചാവ് പോലുള്ള വസ്തുക്കളുടെ ഉപയോഗം ദാഹം വര്‍ധിപ്പിച്ചിരിക്കാമെന്നും പഠനസംഘം വിലയിരുത്തുന്നു. ആന്തരാവയവങ്ങളിലേറ്റ മുറിവുകള്‍, മദ്യപാനം എന്നിവയും വൃക്കയുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.

ബീ വാട്ടര്‍ ബീ മൈ ഫ്രണ്ട് എന്ന ലീയുടെ പ്രശസ്തമായ വാക്കുകളേയും പഠനത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്. പ്രശസ്തിയുടെ കൊടിമുടിയില്‍ നില്‍ക്കുമ്പോള്‍ തന്റെ 32-ാം വയസിലാണ് ബ്രൂസ് ലീ മരിച്ചത്. 1973 ജൂലൈ മാസത്തിലായിരുന്നു ബ്രൂസ് ലീയുടെ അന്ത്യം. അമിതമായി വേദനസംഹാരികള്‍ കഴിച്ചതുമൂലം മസ്തിഷ്‌ക വീക്കമുണ്ടായതാണ് മരണകാരണമെന്നായിരുന്നു ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം.

Bruce Lee may have died from drinking too much water, claims research

Bruce Lee was one of the most celebrated martial artists and actors, who sadly died at a young age of 32 in July 1973. Lee, whose famous quote reads “Be water, my friend,” may have died from drinking too much water, a new study claims.

The actor’s death has been a matter of interest for many years as Lee died under mysterious circumstances. However, almost 50 years later, the scientists have now reviewed the evidence in Lee’s death and concluded that the actor most likely died from hyponatremia.

The autopsy report at the time of the actor’s death in 1973 had shown that Lee had been killed from cerebral oedema, in simple words: brain swelling. The doctor had said the swelling of the brain had occurred after consuming a painkiller.

The study claimed Bruce had multiple risk factors for hyponatremia, including drinking high quantities of liquid and using cannabis, which increases thirst.

Bruce Lee’s wife Linda Lee, 77, revealed that the kung-fu expert had a fluid-based diet of carrot and apple juice before his death. Matthew Polly, who wrote the 2018 biography ‘Bruce Lee, A Life’ referred to Bruce’s repeated water intake on the evening of his death. Bruce has been reported to have frequently used cannabis and in one letter described himself as “stoned as hell.”

A team of experts wrote in the Clinical Kidney Journal: “In other words, we propose that the kidney’s inability to excrete excess water killed Bruce Lee. We hypothesize that Bruce Lee died from a specific form of kidney dysfunction: the inability to excrete enough water to maintain water homeostasis, which is mainly a tubular function.”

“This may lead to hyponatremia, cerebral edema (brain swelling) and death within hours if excess water intake is not matched by water excretion in urine, which is in line with the timeline of Lee’s demise… ironically, Lee made famous the quote, ‘Be water, my friend,’ but excess water appears to have ultimately killed him.”

What is Hyponatremia?
Hyponatremia is when sodium level in blood, which people need for fluid balance, is abnormally low. The imbalance causes cells in the body to swell, including those in the brain

 

error: Content is protected !!