Trending Now

കലഞ്ഞൂർ കുടപ്പാറയിൽ പുലിയെ കണ്ടതായി ടാപ്പിങ്ങ് തൊഴിലാളികള്‍

 

കലഞ്ഞൂർ കുടപ്പാറയിൽ പുലിയെ കണ്ടതായി നാട്ടുകാർ. കുടപ്പാറയിലെ റബ്ബർ തോട്ടത്തിൽ ടാപ്പിങ്ങിനിടെ തൊഴിലാളികളാണ് പുലിയെ കണ്ടത്. പ്രദേശത്ത് പരിശോധനയിൽ പുലിയുടെ കാൽപ്പാടുകളും, പുലി കിടന്ന ഗുഹയും കണ്ടെത്തി.നാട്ടുകാർ നടത്തിയ തെരച്ചിലിൽ ആടിന്‍റെ ജഡാവശിഷ്ടങ്ങൾ കണ്ടെത്തി . പ്രദേശത്ത് ഏറെ നാളായി പുലിയുടെ സാന്നിധ്യം ഉണ്ട് . ആടുകളെ പുലി കടിച്ചു കൊന്നിട്ടുണ്ട് .

വന മേഖലയുമായി അടുത്ത് കിടക്കുന്ന സ്ഥലങ്ങളില്‍ സ്ഥിരമായി പുലിയുടെ സാന്നിധ്യം ഉണ്ട് . ആടുകള്‍ക്ക് പൊതുവേ ഉള്ള പ്രത്യേകതരം ദുര്‍ഗന്ധം പുലികള്‍ക്ക് ദൂരെ നിന്ന് പോലും വേഗത്തില്‍ തിരിച്ചറിയാന്‍ കഴിയും . ആടുകളെ അഴിച്ചു വിട്ട് തീറ്റിക്കുന്ന ഇടങ്ങളില്‍ ആണ് വന്യ മൃഗങ്ങള്‍ സ്ഥിരമായി എത്തുന്നതും ഇവയെ ആക്രമിച്ചു കൊല്ലുന്നതും .വന പാലകര്‍ എത്തി പ്രദേശത്ത് പരിശോധന നടത്തി