Trending Now

പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന പദ്ധതിയിൽ മാനേജർ

ഫിഷറീസ് ഡയറക്ടറേറ്റിൽപ്രധാനമന്ത്രി മത്സ്യസമ്പദാ യോജന (PMSY) പദ്ധതിയുടെ സ്റ്റേറ്റ് പ്രോഗ്രാം യൂണിറ്റ് (SPU) ലേക്കായി സ്റ്റേറ്റ് പ്രോഗ്രാം മാനേജർ, സ്റ്റേറ്റ് ഡേറ്റാ കം എം. ഐ.എസ് തസ്തികകളിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മുമ്പ് അപേക്ഷ സമർപ്പിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.             

സ്റ്റേറ്റ് പ്രോഗ്രാം മാനേജർ (SPM) – ഒഴിവുകളുടെ എണ്ണം : 1, പ്രതിമാസ വേതനം 70,000 രൂപ. യോഗ്യത (നിർബന്ധം) – ഫിഷറീസ് സയൻസിൽ ബിരുദാനന്തര ബിരുദം /എം.എസ്.സി. സുവോളജി/ എം.എസ്.സി. മറൈൻ സയൻസ്/ എം.എസ്.സി മറൈൻ ബയോളജി/ ഫിഷറീസ് എക്ണോമിക്‌സിൽ ബിരുദാനന്തര ബിരുദം/ ഇൻഡസ്ട്രിയൽ ഫിഷറീസിൽ ബിരുദാനന്തര ബിരുദം / ഫിഷറീസ് ബിസിനസ് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം.

അഭിലക്ഷണീയ യോഗ്യതകൾ : (i) മേൽ പറഞ്ഞ യോഗ്യതകളിൽ ഡോക്ടറേറ്റ് (ii) മാനേജ്‌മെന്റിൽ ബിരുദം. അഗ്രി ബിസിനസ് മാനേജ്‌മെന്റിനു മുൻഗണന (iii) ഇൻഫർമേഷൻ ടെക്‌നോളജി (IT)/ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയിൽ പരിജ്ഞാനം.

പ്രവൃത്തി പരിചയം (നിർബന്ധം) – ഫിഷറീസ്അക്വാകൾച്ചർ എന്നിവയുമായി ബന്ധപ്പെട്ട ഏതെങ്കിലും മേഖലയിൽ കുറഞ്ഞത് ഏഴു വർഷത്തെ പ്രവൃത്തിപരിചയം. പ്രായം 45 കവിയാൻ പാടില്ല.

സ്റ്റേറ്റ് ഡേറ്റ കം എം.ഐ.എസ്. മാനേജർ – ഒഴിവുകളുടെ എണ്ണം 1. പ്രതിമാസ വേതനം 40,000 രൂപ.

യോഗ്യത (നിർബന്ധം) – (1) സ്റ്റാറ്റിസ്റ്റിക്‌സ് / മാത്തമാറ്റിക്‌സ് എന്നിവയിൽ ബിരുദാനന്തര ബിരുദം/ ഫിഷറീസ് എക്കണോമിക്‌സിൽ ബിരുദാനന്തര ബിരുദം (2ഇൻഫർമേഷൻ ടെക്‌നോളജി / (IT) /കമ്പ്യൂട്ടർ ആപ്ലിക്കേഷൻസിൽ എന്നിവയിൽ കുറഞ്ഞത് ഡിപ്ലോമ എങ്കിലും.

പ്രവൃത്തിപരിചയം (നിർബന്ധം) : ലാർജ് സെയിൽ ഡേറ്റ പ്രോസസ്സിങ്മാനേജ്‌മെന്റ് എന്നീ മേഖലകളിൽ കുറഞ്ഞത് വർഷത്തെ പ്രവൃത്തി പരിചയം. പ്രായം 45 കഴിയാൻ പാടില്ല.

അപേക്ഷ സമർപ്പിക്കുന്ന തസ്തിക വ്യക്തമായി രേഖപ്പെടുത്തേണ്ടതുംഅപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന  സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ‘Director of Fisheries, Directorate of Fisheries, IV Floor, Vikas Bhavan, Thiruvananthapuram – 695 033, എന്ന വിലാസത്തിൽ നവംബർ 25ന് മുമ്പ് തപാലിൽ ലഭ്യമാക്കണം.

error: Content is protected !!