Trending Now

സീനിയർ റസിഡന്റ് നിയമനം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ സീനിയർ റസിഡന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ നവംബർ 22ന് രാവിലെ 11ന് നടക്കുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം. DM in Radiodiagnosis, TCMC Registration എന്നിവയാണ് യോഗ്യത. പ്രതിമാസ വേതനം 70,000 രൂപ.

താത്പര്യമുള്ളവർ ജനനതീയതിവിദ്യാഭ്യാസ യോഗ്യതമുൻപരിചയംമേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾബയോഡാറ്റാ സഹിതം അപേക്ഷകൾ നവംബർ 19ന് വൈകിട്ട് മൂന്നിന് മുമ്പ് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നേരിട്ടോ [email protected] എന്ന ഇ-മെയിലിലോ നൽകണം. അഭിമുഖത്തിന് യോഗ്യരായവർക്ക് മെമ്മോ ഇ-മെയിലിൽ അയയ്ക്കും. അപേക്ഷിക്കുന്ന തസ്തികയുടെ പേര്അപേക്ഷകന്റെ/യുടെ മേൽവിലാസം ഇ-മെയിൽ വിലാസംമൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം.

error: Content is protected !!