konnivartha.com : മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് ബഡ്സ് സ്‌കൂള്‍ സ്പെഷ്യല്‍ ടീച്ചര്‍ തസ്തികയിലേക്ക് അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത- ബി എഡ് സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ (മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പ്ലാസി, ഓട്ടിസം)/ഡി എഡ് സ്പെഷ്യല്‍ (എം.ആര്‍, സി പി, ഓട്ടിസം, ഹിയറിംഗ് ഇംപെയര്‍മെന്റ്, വിഷ്വല്‍ ഇംപെയര്‍മെന്റ് / ഡിപ്ലോമ ഇന്‍ ഏര്‍ലി ചൈല്‍ഡ്ഹുഡ് സ്പെഷ്യല്‍ എഡ്യൂക്കേഷന്‍-എം.ആര്‍ (ഡിഇസിഎസ്ഇ-എം.ആര്‍)/ ഡിപ്ലോമ ഇന്‍ കമ്മ്യൂണിറ്റി ബേസിഡ് റീഹാബിലിറ്റേഷന്‍ /ഡിപ്ലോമ ഇന്‍ വൊക്കേഷണല്‍ റീഹാബിലിറ്റേഷന്‍/ ഡിപ്ലോമ ഇന്‍ സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ (ഡിഎസ്ഇ). നിശ്ചിത യോഗ്യതയുളളവര്‍ കൂടിക്കാഴ്ചയ്ക്കായി യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം നവംബര്‍ 24ന് രാവിലെ 11ന് മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ എത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0468 2 300 223.