ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷനില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥി മായ അനില്‍കുമാര്‍ 1785 വോട്ടുകള്‍ക്ക് വിജയിച്ചു. മായ അനില്‍കുമാറിന് ആകെ 14772 വോട്ടുകള്‍ ലഭിച്ചു. കേരള കോണ്‍ഗ്രസിലെ ആനി തോമസിന് 12987 വോട്ടുകളും ബിജെപിയിലെ സന്ധ്യമോള്‍ക്ക് 5138 വോട്ടുകളുമാണ് ലഭിച്ചത്.
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ കൊമ്പങ്കേരി ഡിവിഷനില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സിപിഐ (എം) സ്ഥാനാര്‍ഥി അനീഷ് 534 വോട്ടുകള്‍ക്ക് വിജയിച്ചു. അനീഷിന് 1712 വോട്ടുകള്‍ ലഭിച്ചു. ഐഎന്‍സി സ്ഥാനാര്‍ഥി വി.കെ. മധുവിന് 1178 വോട്ടും സ്വതന്ത്ര സ്ഥാനാര്‍ഥി വി.റ്റി. പ്രസാദിന് 245 വോട്ടും ലഭിച്ചു.
കാവുംഭാഗം ദേവസ്വം ബോര്‍ഡ് എച്ച്എസ് സ്‌കൂളില്‍ 12 കൗണ്ടിംഗ് ടേബിളുകളില്‍ എട്ടു റൗണ്ടുകളായാണ് വോട്ടെണ്ണല്‍ നടന്നത്. ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷനില്‍
ആകെ 66533 സമ്മതിദായകരില്‍ 32,897 പേരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ കൊമ്പങ്കേരി ഡിവിഷനില്‍ ആകെ 5449 സമ്മതിദായകരില്‍ 3,135 പേരാണ് വോട്ട് ചെയ്തത്.
ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷന്‍ വരണാധികാരിയും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ്. അയ്യരും, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ കൊമ്പങ്കേരി ഡിവിഷന്‍ വരണാധികാരിയും ജില്ലാ രജിസ്ട്രാറുമായ എം. ഹക്കിമുമാണ് ഫലപ്രഖ്യാപനം നടത്തിയത്. ഉപവരണധികാരി എഡിഎം ബി. രാധകൃഷ്ണന്‍, ഡെപ്യൂട്ടി