Trending Now

ചെസ്സ് ടുർണമെന്റ് സംഘടിപ്പിക്കുന്നു

കോന്നി: ചെസ്സ് പത്തനംതിട്ട ഒന്ന് മുതൽ പ്ലസ് ടു വരെയുള്ള സ്കൂൾ വിദ്യാർഥികൾക്കായി ചെസ് അറ്റ് ബംഗ്ലാവ് എന്ന പേരിൽ ചെങ്ങറ ഹാരിസൺസ് മലയാളം പ്ളാന്റേഷൻ എസ്റ്റേറ്റ് ബംഗ്ലാവിൽ 18 ന് ചെസ്സ് ടുർണമെന്റ് സംഘടിപ്പിക്കുന്നു. എസ്റ്റേറ്റിന്റെ ഏറ്റവും ഹരിത മനോഹരവും ശാന്തവുമായ അന്തരീക്ഷത്തിൽ എസ്റ്റേറ്റ് ബംഗ്ലാവിന്റെ മുറ്റത്ത് ചെസ്സ് കളിക്കാനുള്ള അവസരമാണ് സംഘാടകർ വിദ്യാർഥികൾക്കായി ഒരുക്കുന്നത്. രജിസ്‌ട്രേഷൻ ഫീസ് 250 രൂപയാണ്. ഒന്നാം ക്‌ളാസ് മുതൽ നാലുവരെയും അഞ്ചാം ക്‌ളാസ് മുതൽ എട്ടു വരെയും ഒൻപതാം ക്‌ളാസ് മുതൽ പന്ത്രണ്ടു വരെയും മുന്ന് വിഭാഗങ്ങളായി തിരിച്ചാണ് മത്സരം നടത്തുന്നത്. വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും നൽകും. ഏറ്റവും മികച്ച പ്രകടനം കാഴചവയ്ക്കുന്ന പത്തു പേർക്ക് വിദഗ്‌ധ പരിശീലകരുടെ കീഴിൽ രണ്ടു ദിവസത്തെ സൗജന്യ ചെസ്സ് പരിശീലനവും നൽകും. പേരുകൾ രജിസ്റ്റർ ചെയ്യണ്ട അവസാന തീയതി 15 ആണ്. മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണവും നൽകും. ഫോൺ: 9846667997 9947119038

error: Content is protected !!