konnivartha.com : സ്വയം ഉയിർത്തെഴുന്നേൽക്കുന്ന പുഴയമ്മയുടെ കഥ പറഞ്ഞ് പ്രമാടം നേതാജി ഹയർ സെക്കന്ററി സ്കൂൾ അവതരിപ്പിച്ച എൻ.ഐ.സി.യു എ ഗ്രേഡ് നേടി മികച്ച വിജയം കരസ്ഥമാക്കി.
അരങ്ങിലെ കെട്ടുകാഴ്ചകൾ ഒഴിവാക്കി ലളിതമായ തിയറ്റർ സങ്കേതങ്ങളിലൂടെ ഈ സ്കൂളിലെ അധ്യാപകനും കൂടിയായ നാടകക്കാരൻ മനോജ് സുനി അണിയിച്ചൊരുക്കിയ ഈ നാടകത്തിൽ പുഴയമ്മയെ അനശ്വരമാക്കിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ അംഗന പിയെ മികച്ച നടിയായി തിരഞ്ഞെടുത്തു.
കൃത്രിമത്വമില്ലാതെ മിതമായ അഭിനയം കാഴ്ച വച്ച അംഗന പിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ആദ്യമായാണ് സ്കൂൾ ശാസ്ത്ര നാടക വേദിയിൽ പത്തനംതിട്ട ജില്ലയിൽനിന്ന് മികച്ച നടിയാകുന്നത്. വള്ളിക്കോട് മയൂഖത്തിൽ വി.പ്രകാശ് കുമാറിന്റേയും രശ്മി വി നായരുടേയും മകളാണ് അംഗന പി.
മീനുകളുടെ കഥ പറഞ്ഞ് മനോജ് മാഷും കുട്ടികളും അരങ്ങ് കീഴടക്കി പ്രമാടം നേതാജിയുടെ എൻ ഐ സി യു മികച്ച ശാസ്ത്ര നാടകം
കുട്ടികളുടെ നാടക വേദിക്ക് പുതിയ മുഖം കൊടുത്ത നാടകക്കാരൻ മനോജ് സുനിയുടെ പുതിയ ശാസ്ത നാടകം പ്രമാടം നേതാജി ഹയർ സെക്കന്ററി സ്കൂളിന് തുടർച്ചയായ 19-ാം തവണയും റവന്യൂ ജില്ലാ നാടകക്കിരീടം നേടിക്കൊടുത്തു.
കുട്ടികളുടെ അരങ്ങിൽ പരീക്ഷിക്കാൻ മടിക്കുന്ന സങ്കേതങ്ങളും ആക്ടിങ്ങ് രീതികളും അരങ്ങിൽ ഉപയോഗിക്കുന്നതിൽ ഈ നാടകം വിജയിച്ചു.തിയേറ്റർ സാധ്യതകളുടെ പുതിയ ഭാഷ സംവേദനം ചെയ്യുന്ന ഈ നാടകം കുട്ടികളുടെ നാടകവേദിയെ കുറിച്ചുള്ള വ്യവസ്ഥാപിത കാഴ്ചപ്പാടുകൾ മാറ്റിമറിക്കുന്നു പുഴയമ്മയുടെ സ്വപ്നാടനത്തിലൂടെ ആശുപത്രിയും പുഴയും മാറി മാറി വരുന്ന കഥാപരിസരങ്ങളിലൂടെ കഥ പറയുന്ന എൻ ഐ സി യു മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടു.മികച്ച നടിയായി പ്രമാടം നേതാജി സ്കൂളിലെ നിത വിനോദും മികച്ച രചയിതാവായും സംവിധായകനായും മനോജ് സുനിയും തിരഞ്ഞെടുക്കപ്പെട്ടു.ആരോൺ സാമുവേൽ, ആര്യൻ മേനോൻ അഭിറാം ഡി, ജഫിൻ റ്റി സാജൻ, അംഗന പി, ഗുരു മാനസ, ആദിത്യ എസ്, നിത വിനോദ് എന്നിവരാണ് അഭിനേതാക്കൾ.നവംബർ 7 ന് നടക്കുന്ന സംസ്ഥാന ശാസ്ത്ര നാടക മൽസരത്തിൽ എൻഐ സി യു പങ്കെടുക്കും.