Trending Now

റാന്നി താലൂക്ക് ആശുപത്രിയില്‍ പുതിയ കെട്ടിടം: സ്ഥലം ഏറ്റെടുക്കല്‍ നടപടി ആരംഭിച്ചു

Spread the love

 

konnivartha.com : റാന്നി താലൂക്ക് ആശുപത്രിക്ക് കിഫ്ബി മുഖേന അനുവദിച്ച പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ഇതിന്റെ ഭാഗമായി കിഫ്ബിയുടെ എല്‍എ തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള സംഘം റാന്നിയിലെത്തി സ്ഥല പരിശോധന നടത്തി.

 

സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ വൈകുന്നതിനാല്‍ കെട്ടിട നിര്‍മാണം വൈകുന്ന സാഹചര്യത്തില്‍ എത്തിയിരുന്നു. ഇതേ തുടര്‍ന്ന് സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് എംഎല്‍എ നിര്‍ദേശം നല്‍കി. ഇതിനായി എംഎല്‍എ മുന്‍കൈയെടുത്ത് നിരവധി യോഗങ്ങളും വിളിച്ചു ചേര്‍ത്തിരുന്നു. തുടര്‍ന്നാണ് നടപടികള്‍ വേഗത്തിലായത്.

റാന്നി താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി 18.5 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. നിലവിലെ ആശുപത്രിക്ക് പുതിയ കെട്ടിടം നിര്‍മിക്കാന്‍ സ്ഥലമില്ലാത്ത സാഹചര്യത്തിലാണ് ആശുപത്രിയോട് ചേര്‍ന്ന് കിടക്കുന്ന സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള 51.5 സെന്റ് സ്ഥലം ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടായത്. ഈ സ്ഥലം ഏറ്റെടുക്കുന്നതോടെ ആശുപത്രിയുടെ ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഏറെ പ്രയോജനം ചെയ്യും.

കിഫ്ബി എല്‍എ കായംകുളം യൂണിറ്റുള്ള സംഘമാണ് സ്ഥല പരിശോധന നടത്തിയത്. ഇനി സാമൂഹ്യ ആഘാത പഠനവും നടത്തും. തുടര്‍ന്ന് സ്ഥലം ഏറ്റെടുക്കല്‍ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിക്കും. സ്ഥലം ഏറ്റെടുക്കുന്ന നടപടികള്‍ പൂര്‍ത്തിയാകുന്നതിനൊപ്പം തന്നെ ഉടമകളുടെ മുന്‍കൂര്‍ അനുമതിയോടെ കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനവും ആരംഭിക്കാനാണ് എംഎല്‍എ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

error: Content is protected !!