Trending Now

പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 03/11/2022 )

പ്രാദേശിക അവധി
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷന്‍, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് കൊമ്പങ്കേരി ഡിവിഷന്‍ എന്നിവിടങ്ങളില്‍ നവംബര്‍ ഒന്‍പതിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പോളിംഗ് സ്റ്റേഷനുകളായി നിശ്ചയിച്ചിട്ടുളള  എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നവംബര്‍ എട്ട്, ഒന്‍പത് തീയതികളിലും ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷന്‍, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് കൊമ്പങ്കേരി ഡിവിഷന്‍ പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നവംബര്‍ ഒന്‍പതിനും വോട്ടിംഗ് മെഷീന്‍ സ്ട്രോംഗ് റൂം, വോട്ടെണ്ണല്‍ ഇവ ക്രമീകരിച്ചിരിക്കുന്ന കാവുംഭാഗം ഡിബിഎച്ച്എസ് സ്‌കൂളിന് നവംബര്‍ എട്ട്, ഒന്‍പത്, 10 തീയതികളിലും പ്രാദേശിക അവധി നല്‍കി ഉത്തരവായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ.ദിവ്യ എസ് അയ്യര്‍ അറിയിച്ചു.

മദ്യ നിരോധനം
പത്തനംതിട്ട ജില്ല പഞ്ചായത്ത് പുളിക്കീഴ് ഡിവിഷനിലേക്കും പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് കൊമ്പങ്കേരി ഡിവിഷനിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് നവംബര്‍ ഒന്‍പതിന് നടക്കുന്നതിനാല്‍ ഏഴിന് വൈകുന്നേരം ആറു മുതല്‍ പത്തിന് വൈകുന്നേരം ആറു വരെ ഈ ഡിവിഷനില്‍ വരുന്ന നെടുമ്പ്രം, നിരണം, പെരിങ്ങറ, കടപ്ര എന്നീ പഞ്ചായത്ത് പരിധിയിലും കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ 12,13,14 വാര്‍ഡുകളിലും സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി ഉത്തരവായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ.ദിവ്യ എസ് അയ്യര്‍ അറിയിച്ചു.

പമ്പാ ജലമേള; യോഗം 15ന്
നീരേറ്റുപുറം പമ്പാ വാട്ടര്‍ സ്റ്റേഡിയത്തില്‍ ഡിസംബര്‍ നാലിന് നടക്കുന്ന പമ്പാ ജലമേളയുമായി ബന്ധപ്പെട്ട് ക്രമീകരണങ്ങള്‍ ചെയ്യുന്നതിലേക്ക് ഈ മാസം ഒന്‍പതിന് ഉച്ചയ്ക്ക് രണ്ടിന് തിരുവല്ല റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ ചേരേണ്ട യോഗം ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ നവംബര്‍ 15 ന് ഉച്ചയ്ക്ക് രണ്ടു മണിയിലേക്ക് മാറ്റി വെച്ചതായി തിരുവല്ല സബ് കളക്ടര്‍ ശ്വേത നാഗര്‍കോട്ടി അറിയിച്ചു.

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണ്‍ അടൂര്‍ നോളജ് സെന്ററില്‍ പി എസ് സി നിയമനങ്ങള്‍ക്ക് യേഗ്യമായ ഡി സി എ, വേഡ് പ്രോസസിംഗ് ആന്റ് ഡേറ്റാ എന്‍ട്രി, ടാലി എന്നീ കോഴ്സുകളിലേക്കും ഫയര്‍ ആന്റ് സേഫ്റ്റി, ലോജിസ്റ്റിക് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്സുകളുടെ പുതിയ ബാച്ചിലേക്കും അഡ്മിഷന്‍ ആരംഭിക്കുന്നു. വിമുക്ത ഭടന്‍മാര്‍/ അവരുടെ ആശ്രിതര്‍ എന്നിവര്‍ക്ക് സൗജന്യമായി സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫൈബര്‍ ഒപ്റ്റിക് ടെക്നോളജി കോഴ്സിലേക്കും പ്രവേശനം നേടാം. അഡ്മിഷന്‍ നേടുന്നതിനായി 9526 229 998 എന്ന ഫോണ്‍ നമ്പറിലോ,  ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടവര്‍ ഇ-പാസ് ബില്‍ഡിംഗ്, ഗവ. ഹോസ്പിറ്റലിനു പുറകുവശം, അടൂര്‍ എന്ന വിലാസത്തിലോ ബന്ധപ്പെടണം.

റീ ടെന്‍ഡര്‍
ശിശുവികസന വകുപ്പിന്റെ കീഴിലുളള പന്തളം ഐസിഡിഎസ് പ്രോജക്ട് ഓഫീസിലേക്ക് 2022 നവംബര്‍ മുതല്‍ 2023 ഒക്ടോബര്‍ വരെ ഒരു വര്‍ഷകാലയളവിലേക്ക് കാര്‍ /ജീപ്പ് (എസി) പ്രതിമാസ വാടകയ്ക്ക് നല്‍കുവാന്‍ വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം എട്ടിന് പകല്‍ 12 വരെ. ഫോണ്‍ : 0473 4 256 765.


കേരളോത്സവം 12,13 തീയതികളില്‍

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ നടക്കുന്ന കേരളോത്സവം നവംബര്‍ 12,13 തീയതികളില്‍ നടത്തും. മത്സരയിനങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന മത്സരാര്‍ഥികള്‍ നവംബര്‍ ഏഴിന് വൈകിട്ട് അഞ്ചിന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 9495 518 355, 9744 482 281, 9447 930 213, 9947 191 033.

ജല പരിശോധന ലാബുകള്‍ സ്ഥാപിക്കാന്‍ ഏജന്‍സികള്‍ക്ക് അവസരം
നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ രസതന്ത്ര ലാബിനോടനുബന്ധിച്ച് പ്രാഥമിക ജലഗുണനിലവാര ലാബുകള്‍ സ്ഥാപിക്കുന്നതിന് ഈ മേഖലയിലെ സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികള്‍ക്ക് അവസരം.  ടെന്‍ഡര്‍ പരസ്യം www.haritham.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലായി 313 ലാബുകളാണ് സ്ഥാപിക്കേണ്ടത്. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 23.

സൗജന്യപരിശീലനം
പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ ടു വീലര്‍ സര്‍വീസിംഗ് കോഴ്സ് നവംബര്‍ 14ന് തുടങ്ങുന്നു. താല്‍പര്യമുള്ളവര്‍  0468 2 270 243, 8330 010 232  നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

സൗജന്യപരിശീലനം
എസ്ബിഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഉടന്‍ ആരംഭിക്കുന്ന ഫാസ്റ്റ് ഫുഡ്, കേക്ക് അടക്കമുള്ള ബേക്കറി ഉത്പന്നങ്ങളുടെ സൗജന്യ പരിശീലനം നവംബര്‍ ഒന്‍പത് മുതല്‍ ആരംഭിക്കും. താത്പര്യമുള്ളവര്‍ 8330 010 232 , 0468 2 270 243 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യുക.

 
ജില്ലാ ആസൂത്രണ സമിതി യോഗം
ജില്ലാ ആസൂത്രണ സമിതിയോഗം നവംബര്‍ ഏഴിന് വൈകുന്നേരം നാലിന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

 

 

 

ശബരിമല തീര്‍ഥാടനം: ആരോഗ്യമന്ത്രിയുടെ യോഗം അഞ്ചിന് പത്തനംതിട്ടയില്‍
ശബരിമല മണ്ഡല – മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് നവംബര്‍ അഞ്ചിന് രാവിലെ 11ന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേരും.
(പിഎന്‍പി 3442/22)

ട്രൈ-സ്‌കൂട്ടര്‍ വിതരണം: അപേക്ഷ ക്ഷണിച്ചു
ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ട്രൈ -സ്‌കൂട്ടര്‍ വിതരണം (ജനറല്‍) ചെയ്യുന്നതിന് താല്‍പ്പര്യമുള്ള വാഹന ഡീലര്‍മാരില്‍ നിന്നും പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഇ – ടെന്‍ഡര്‍ ക്ഷണിച്ചു. ഇ ടെന്‍ഡര്‍ സൈറ്റ് https://etenders.kerala.gov.in/nicgep/app ല്‍ ടെന്‍ഡര്‍ ഐഡി : 2022_ICPP_514265_1 മുഖേന ടെന്‍ഡര്‍ സമര്‍പ്പിക്കണമെന്ന് പറക്കോട് ശിശു വികസന പദ്ധതി ഓഫീസര്‍ അറിയിച്ചു.
(പിഎന്‍പി 3443/22)

ഗസ്റ്റ് അദ്ധ്യാപര്‍: അപേക്ഷ ക്ഷണിച്ചു
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ മെക്കാനിക്കല്‍ വിഭാഗം ട്രേഡ്‌സ്മാന്‍ (വെല്‍ഡിംഗ്) തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിലുളള ഐ.റ്റി.ഐ/ഡിപ്ലോമയാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റാ, മാര്‍ക്ക്‌ലിസ്റ്റ്, പത്താംതരം/ തത്തുല്യം, ഐ.റ്റി.ഐ (വെല്‍ഡിംഗ്)/ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍ എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഈ മാസം എട്ടിന് രാവിലെ  10.30ന് വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ നടത്തുന്ന ടെസ്റ്റ്/അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
(പിഎന്‍പി 3444/22)

ഗതാഗത നിയന്ത്രണം
കലഞ്ഞൂര്‍ – പാടം റോഡില്‍ ടാറിംഗ് (ബിസി) പ്രവ്യത്തികള്‍ നടക്കുന്നതിനാല്‍ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെആര്‍എഫ്ബി പത്തനംതിട്ട എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

പൊതുവിപണിയില്‍ പരിശോധന ശക്തമാക്കി
പൊതുവിപണിയിലെ ഭക്ഷ്യധാന്യങ്ങളുടെ പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത എന്നിവ  തടയുന്നതിനും വിലവര്‍ധനവ്  പിടിച്ചു നിര്‍ത്തുന്നതിനുമായി ജില്ലയില്‍ സംയുക്ത പരിശോധന ശക്തമാക്കി. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ. എസ്. അയ്യരുടെ നേതൃത്വത്തില്‍ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ്,  ലീഗല്‍ മെട്രോളജി, റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയ സ്‌ക്വാഡാണ് പൊതുവിപണിയില്‍ പരിശോധന നടത്തുന്നത്. സംയുക്ത സ്‌ക്വാഡ് പത്തനംതിട്ട ജില്ലയിലാകെ 18 പലച്ചരക്ക് മൊത്ത വ്യാപാര ശാലകളിലും, 26 ചില്ലറ പലച്ചരക്ക്  വ്യാപാര ശാലകളിലും,  32 പഴം, പച്ചക്കറി  സ്റ്റാളുകളിലും, അഞ്ച് ചിക്കന്‍  സ്റ്റാളുകളിലും, അഞ്ച് ഹോട്ടലുകളിലും, ഒരു സൂപ്പര്‍ മാര്‍ക്കറ്റിലും  പരിശോധന നടത്തി. തുടര്‍ന്നുളള ദിവസങ്ങളിലും പൊതുവിപണി പരിശോധനകള്‍ ഉണ്ടാകുമെന്നും പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത അമിത വില ഈടാക്കല്‍ എന്നിവ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം കര്‍ശന നടപടി സ്വീകരിക്കുമെന്നും പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസര്‍ എം. അനില്‍  അറിയിച്ചു.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

ചെന്നീര്‍ക്കര ഗവ. ഐ.ടി.ഐയില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി സിസ്റ്റം മെയിന്റനന്‍സ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. കമ്പ്യൂട്ടര്‍ സയന്‍സ് / ഇന്‍ഫര്‍മേഷന്‍ ടെക്നോളജി /ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍  എഞ്ചിനീറിംഗില്‍ ഡിഗ്രി /ഡിപ്ലോമ അല്ലെങ്കില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി സിസ്റ്റം മെയിന്റനന്‍സ് ട്രേഡില്‍ എന്‍. റ്റി. സി ./എന്‍. എ. സി.  യോഗ്യതയും  പ്രവര്‍ത്തി  പരിചയവും ഉള്ളവര്‍  നവംബര്‍ ഏഴിന് രാവിലെ 11 ന് ഇന്റര്‍വ്യൂവിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ചെന്നീര്‍ക്കര ഐ ടി ഐ യില്‍ ഹാജരാകണം. ഫോണ്‍: 0468- 2258710.

അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വിഭാഗത്തില്‍പെട്ട അഭ്യസ്തവിദ്യരായ യുവതീ, യുവാക്കള്‍ക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് ജോലിക്ക് ആവശ്യമായ പ്രവൃത്തി പരിചയം നേടുന്നതിനായി  ത്രിതല പഞ്ചായത്തുകളിലെയും  നഗരസഭാ സ്ഥാപനങ്ങളിലെയും എഞ്ചിനീയറിംഗ് വിഭാഗം, ആശുപത്രികള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ തൊഴില്‍ പരിചയം നല്‍കുന്നതിന് ജില്ലാ പഞ്ചായത്ത് പദ്ധതി ഒരുക്കുന്നു.
ബി എസ് സി നേഴ്സിംഗ്, ജനറല്‍ നേഴ്സിംഗ്, എം.എല്‍.റ്റി, ഫാര്‍മസി, റേഡിയോഗ്രാഫര്‍ തുടങ്ങിയ പാരാമെഡിക്കല്‍ യോഗ്യതയുളളവര്‍, എഞ്ചിനീയറിംഗ്, പോളിടെക്നിക്, ഐറ്റിഐ, അംഗീകൃത തെറാപ്പിസ്റ്റുകള്‍ തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുളള 40 വയസില്‍ താഴെയുളള പട്ടികജാതി വിഭാഗത്തില്‍പെട്ട യുവതീ യുവാക്കള്‍ ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവയോടൊപ്പം വെളള കടലാസില്‍ തയാറാക്കിയ അപേക്ഷ നവംബര്‍ 15 ന് മുന്‍പായി ലഭിക്കത്തക്കവിധത്തില്‍ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, മിനി സിവില്‍ സ്റ്റേഷന്‍ (മൂന്നാംനില), പത്തനംതിട്ട, 689 645 എന്ന വിലാസത്തില്‍ അയയ്ക്കണം. ഫോണ്‍ : 0468 2322712.

കൃഷിയിടാധിഷ്ഠിത അസൂത്രണ പദ്ധതി: അപേക്ഷ ക്ഷണിച്ചു
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് 2022-23 വര്‍ഷം നടപ്പാക്കുന്ന കൃഷിയിടാധിഷ്ഠിത അസൂത്രണ പദ്ധതിയിലേക്ക് കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന യോഗ്യരായ കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ മാനദണ്ഡം: കര്‍ഷകന്‍ എഐഎംഎസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. 10 സെന്റ് മുതല്‍ രണ്ട് ഏക്കര്‍ വരെ കൈവശ ഭൂമിയുള്ളവര്‍ (വീട് ഇരിക്കുന്ന സ്ഥലം  ഒഴികെ)
കര്‍ഷകന്റെ നിലവിലുള്ള കാര്‍ഷിക സംരഭങ്ങളെ ശാക്തീകരിക്കുന്നതിനും പുതിയ കാര്‍ഷിക / അനുബന്ധ സംരംഭങ്ങള്‍ കൂടി ഉള്‍പ്പെടുത്തി കര്‍ഷകന്റെ വരുമാനം കൂട്ടുകയാണ് പദ്ധതിയുടെ ലക്ഷ്യം. അപേക്ഷാ ഫോറം അതത് കൃഷി ഭവനുകളില്‍ ലഭ്യമാണ്. അധിക വിവരങ്ങള്‍ക്കായി കൃഷി ഭവനുകളില്‍ ബന്ധപ്പെടാം. ഫോണ്‍: 04734-296180.

error: Content is protected !!