Trending Now

പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 02/11/2022 )

ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം
കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്ന അംഗങ്ങള്‍ 2022 വര്‍ഷത്തിലെ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഡിസംബര്‍ 31 ന് മുന്‍പായി സമര്‍പ്പിക്കണം. സര്‍ട്ടിഫിക്കറ്റ് മാതൃക www.kmtboard.in എന്ന വെബ് വിലാസത്തില്‍  ലഭ്യമാണ്. ലൈഫ് സര്‍ട്ടിഫിക്കറ്റ് ഗസറ്റഡ് ഓഫീസറിനാല്‍ സാക്ഷ്യപെടുത്തിയതിനുശേഷം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ്, കെയുആര്‍ഡിഎഫ്സി ബില്‍ഡിംഗ് രണ്ടാം നില, ചാക്കോരത്തുകുളം, വെസ്റ്റ് ഹില്‍.പി.ഒ, കോഴിക്കോട്-673005 എന്ന വിലാസത്തില്‍ അയയ്ക്കണം. ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചവര്‍ക്ക് മാത്രമേ 2023 ജനുവരി മാസം മുതല്‍ പെന്‍ഷന്‍ നല്‍കുവാന്‍ കഴിയുകയുള്ളു എന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0495 2 966 577, 9188 230 577.

അപേക്ഷ ക്ഷണിച്ചു
2022 നവംബറില്‍ നടക്കുന്ന എഐറ്റിറ്റി സ്പ്ലിമെന്ററി(സെമസ്റ്റര്‍ /ആനുവല്‍)സിബിറ്റി പരീക്ഷയില്‍ പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 2014 മുതല്‍ 2017 വരെ എംഐഎസ് പോര്‍ട്ടല്‍ മുഖേന അഡ്മിഷന്‍ നേടിയ സെമസ്റ്റര്‍ സമ്പ്രദായത്തില്‍പെട്ട ട്രെയിനികള്‍ക്കും 2018 മുതല്‍ വാര്‍ഷിക സമ്പ്രദായത്തില്‍പെട്ട ട്രെയിനികള്‍ക്കും നവംബര്‍ 10 ന് വൈകിട്ട് മൂന്നിന് മുന്‍പായി നിശ്ചിത ഫോറത്തില്‍ പ്രിന്‍സിപ്പല്‍ മുന്‍പാകെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകര്‍, എസ്എസ്എല്‍സി സട്ടിഫിക്കറ്റിന്റെ കോപ്പി, മുന്‍വര്‍ഷത്തെ/ സെമസ്റ്ററുകളിലെ ഹാള്‍ ടിക്കറ്റ്/ മാര്‍ക്ക് ലിസ്റ്റ് കോപ്പി, സിബിറ്റി രജിസ്ട്രേഷന്‍ ഫീസായ 50 രൂപ, സിബിറ്റി പേപ്പര്‍ ഫീസായ 50 രൂപ, സിബിറ്റി  പേപ്പര്‍ ഫീസ് ആയ 163 രൂപ / പേപ്പര്‍ എന്നിവ  സഹിതം ബന്ധപ്പെട്ട  ഐ ടി ഐ പ്രിന്‍സിപ്പല്‍ മുന്‍പാകെ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ : 0468 2 258 710.

ക്വട്ടേഷന്‍
റാന്നി ട്രൈബല്‍ ഓഫീസിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ചിറ്റാര്‍, കടുമീന്‍ചിറ പ്രീമെട്രിക് ഹോസ്റ്റലിലെ ഒന്നു മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന 21 കുട്ടികള്‍ക്ക് പട്ടികവര്‍ഗ വികസന വകുപ്പിന്റെ സംസ്ഥാനതല കായികമേളയായ  കളിക്കളം 2022ല്‍ പങ്കെടുക്കുന്നതിലേക്ക് ആവശ്യമുളള ജേഴ്സി( റ്റി.ഡി.ഒ റാന്നി എന്ന പ്രിന്റോട് കൂടിയത്), ട്രാക്ക് സ്യൂട്ട്, സിന്തറ്റിക് ട്രാക്കില്‍ ഉപയോഗിക്കുന്ന സ്പോര്‍ട്സ് ഷൂ, റണ്ണിംഗ് ഷൂ, സ്വിം സ്യൂട്ട് വിത്ത് ക്യാപ്പ് ആന്റ് ഗോഗിള്‍, ഷട്ടില്‍ ബാറ്റ്, നീ സോക്സ്(ആം, ലെഗ്) തുടങ്ങിയ സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുളള വ്യക്തികള്‍ /സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഇന്ന് (3) വൈകുന്നേരം നാലു വരെ. ഫോണ്‍ :0473 5 227 703.

നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റണം
ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാര്‍ സെക്യൂരിറ്റ് ഡെപ്പോസിറ്റായി നല്‍കിയിട്ടുളള കാലാവധി കഴിഞ്ഞ നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റുകള്‍ ദേശീയ സമ്പാദ്യ പദ്ധതി ജില്ലാ ഓഫീസില്‍ നിന്നും ആവശ്യമായ രേഖകള്‍ സഹിതം ഹാജരായി കൈപ്പറ്റണം. അല്ലാത്തവ സര്‍ക്കാരിലേക്ക് മുതല്‍കൂട്ടുന്നതിനുളള നടപടികള്‍ സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

ശബരിമല തീര്‍ഥാടനം ; അവലോകന യോഗം അഞ്ചിന്
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ അവലോകന യോഗം നവംബര്‍ അഞ്ചിന് വൈകിട്ട് മൂന്നിന് വടശേരിക്കര ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേരുമെന്ന് വടശേരിക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു

 

ഇ വി ചാര്‍ജിംഗ് ശൃംഖലയുടെ ജില്ലാതല ഉദ്ഘാടനം 
സംസ്ഥാന സര്‍ക്കാരും കെഎസ്ഇബി ലിമിറ്റഡും സംയുക്തമായി സ്ഥാപിച്ചിട്ടുള്ള ഇ വി ചാര്‍ജിംഗ് ശൃംഖലയുടെ  ജില്ലാതല ഉദ്ഘാടനം  (നവംബര്‍ 3) രാവിലെ 10ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പത്തനംതിട്ട വൈദ്യുത ഭവനില്‍ നിര്‍വഹിക്കും.

പരിസ്ഥിതി മലിനീകരണം ലഘൂകരിക്കുക, ഊര്‍ജ സുരക്ഷ ഉറപ്പാക്കുക, പെട്രോള്‍ വിലവര്‍ധനവ് മൂലമുളള പ്രയാസം കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇ-വെഹിക്കിള്‍ പോളിസി നടപ്പാക്കുന്നത്. ജില്ലയില്‍ 36 സ്ഥലങ്ങളിലായി വിപുലമായ ചാര്‍ജിംഗ് ശൃംഖലയാണ് കെഎസ്ഇബിയുടെ ഉടമസ്ഥതയില്‍ സ്ഥാപിച്ചിരിക്കുന്നത്.

ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു സന്നിഹിതനാവും. ആന്റോ ആന്റണി എംപി, അഡ്വ.മാത്യൂ റ്റി തോമസ് എംഎല്‍എ, അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ, അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ജില്ലാതല മത്സരം അഞ്ചിന്
ശിശുദിനാഘോഷത്തിന്റെ ഭാഗമായി ബ്ലോക്ക്, മുന്‍സിപ്പല്‍ തലത്തില്‍ എല്‍പി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗത്തില്‍ കഥ, കവിത, ഉപന്യാസം, പ്രസംഗ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ലഭിച്ച കുട്ടികളുടെ ജില്ലാതല മത്സരം പത്തനംതിട്ട മാര്‍ത്തോമ്മാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നവംബര്‍ അഞ്ചിന് രാവിലെ 10ന് നടക്കും. മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ സ്‌കൂള്‍ അധികാരികളുടെ സാക്ഷ്യപത്രം ഹാജരാക്കണമെന്ന് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ജി. പൊന്നമ്മ അറിയിച്ചു.

error: Content is protected !!