Trending Now

അട്ടച്ചാക്കൽ ഈസ്റ്റ്‌ അംഗനവാടിക്ക് സ്വന്തമായി സ്ഥലം ലഭിച്ചു

Spread the love

 

konnivartha.com : കോന്നി പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ അട്ടച്ചാക്കൽ ഈസ്റ്റ്‌ അറുപത്തി രണ്ടാം നമ്പര്‍ അംഗനവാടിക്ക് സ്വന്തമായി സ്ഥലം ലഭിച്ചു .അട്ടച്ചാക്കൽ കടക്കാമണ്ണിൽ മധുസുദനനും കുടുംബവുമാണ് നാല് സെന്റ് വസ്തു അംഗന്‍ വാടിയ്ക്ക് വേണ്ടി വിട്ടു നല്‍കി മാതൃകയായത്‌ .

വാർഡ് മെമ്പർ ജോയ്‌സ് എബ്രഹാം, കോന്നി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുലേഖ വി നായർ, ശ്രീദേവി, അജി , റോബിൻ കാരവള്ളിൽ,അംഗനവാടി കമ്മറ്റി അംഗങ്ങൾ എന്നിവരുടെ നീണ്ട നാളത്തെ ശ്രമ ഫലമായി ആണ് വസ്തു കണ്ടെത്തിയത് . അട്ടച്ചാക്കൽ കടക്കാമണ്ണിൽ മധുസുദനനോട് വിവരം പറഞ്ഞതോടെ സന്തോഷ പൂര്‍വ്വം ഈ കുടുംബം നാല് സെന്റ് സ്ഥലം നല്‍കാം എന്ന് അറിയിച്ചു .തുടര്‍ന്ന് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി .

കോന്നി ഗ്രാമ പഞ്ചായത്തിൽ ചെങ്ങറ മൂന്നാം വാര്‍ഡില്‍ 2 അംഗനവാടികൾ പരിമിതമായ സാഹചര്യത്തിൽ വാടക മുറികളിൽ ആണ് പ്രവർത്തിക്കുന്നത്. ടീച്ചർമാർ, കുട്ടികൾ എന്നിവർക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് അയൽ വീടുകളെ ആശ്രയിക്കേണ്ട അവസ്ഥ ആണ് നിലവിൽ ഉള്ളത്. ഒന്നര വർഷത്തെ ശ്രമഫലമായി സ്വന്തം സ്വന്തം സ്ഥലം എന്ന സ്വപ്നം യാഥാർഥ്യമായതിന്‍റെ സന്തോഷത്തിലാണ് നാട്ടുകാരും ഇതിനു വേണ്ടി പരിശ്രമിച്ചവരും .

 

റിപ്പോര്‍ട്ട് : രാജേഷ് പേരങ്ങാട്ട് / കോന്നി വാര്‍ത്ത ഡോട്ട് കോം 

 

error: Content is protected !!