Trending Now

കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 01/11/2022 )

‘മാൻഗഢ് ധാം കി ഗൗരവ് ഗാഥ’ പൊതുപരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുത്തു
 
ന്യൂ ഡൽഹി: നവംബർ 1, 2022   
 
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ‘മാൻഗഢ് ധാം കി ഗൗരവ് ഗാഥ’ പൊതു പരിപാടിയിൽ പങ്കെടുക്കുകയും സ്വാതന്ത്ര്യസമരത്തിലെ വാഴ്ത്തപ്പെടാത്ത ഗിരിവർഗവീരന്മാരുടെയും രക്തസാക്ഷികളുടെയും ത്യാഗങ്ങൾക്കു ശ്രദ്ധാഞ്ജലിയർപ്പിക്കുകയും ചെയ്തു. വേദിയിലെത്തിയ പ്രധാനമന്ത്രി ധുനിദർശനം നടത്തുകയും ഗോവിന്ദ് ഗുരുവിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു. 
 
നമ്മുടെ ഗോത്രവർഗധീരരുടെ തപസ്യയുടെയും ത്യാഗത്തിന്റെയും ധീരതയുടെയും പ്രതീകമായ മാൻഗഢ് എന്ന പുണ്യഭൂമിയിലെത്തുന്നത് എപ്പോഴും പ്രചോദനമേകുന്നതാണെന്നു സദസിനെ അഭിസംബോധനചെയ്തു പ്രധാനമന്ത്രി പറഞ്ഞു. “രാജസ്ഥാനിലെയും മഹാരാഷ്ട്രയിലെയും മധ്യപ്രദേശിലെയും ഗുജറാത്തിലെയും ജനങ്ങളുടെ പാരമ്പര്യം മാൻഗഢ് പങ്കിടുന്നു”- അദ്ദേഹം പറഞ്ഞു. ഒക്ടോബർ 30 ഗോവിന്ദ് ഗുരുവിന്റെ ചരമവാർഷിക ദിനമാണെന്നതു കണക്കിലെടുത്ത് അദ്ദേഹത്തിനു പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയർപ്പിച്ചു.
 
ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയിൽ, ഗുജറാത്തിന്റെ ഭാഗമായ മാൻഗഢ് പ്രദേശത്തെ സേവിക്കാനായതു പ്രധാനമന്ത്രി അനുസ്മരിച്ചു. ഗോവിന്ദ് ഗുരു തന്റെ ജീവിതത്തിന്റെ അവസാന വർഷങ്ങൾ ഇവിടെ ചെലവഴിച്ചുവെന്നും അദ്ദേഹത്തിന്റെ ഊർജവും അറിവും ഈ മണ്ണിൽ ഇപ്പോഴും അനുഭവപ്പെടുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. വനമഹോത്സവവേദിയിലൂടെ ഏവരോടും നടത്തിയ ആഹ്വാനത്തിനുശേഷം, തരിശായി കിടന്നിരുന്ന പ്രദേശമാകെ പച്ചപ്പുനിറഞ്ഞുവെന്നു പ്രധാനമന്ത്രി പറഞ്ഞു. ഈ ക്യാമ്പയിനായി നിസ്വാർഥപ്രവർത്തനം നടത്തുന്ന ഗിരിവർഗസമൂഹത്തിനു പ്രധാനമന്ത്രി നന്ദിപറഞ്ഞു. 
 
വികസനം പ്രാദേശികജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനു മാത്രമല്ല, ഗോവിന്ദ് ഗുരുവിന്റെ ശിക്ഷണങ്ങളുടെ പ്രചാരണത്തിനും കാരണമായെന്നു പ്രധാനമന്ത്രി പറഞ്ഞു. “ഗോവിന്ദ് ഗുരുവിനെപ്പോലുള്ള മഹത്തായ സ്വാതന്ത്ര്യസമരസേനാനികൾ ഇന്ത്യയുടെ പാരമ്പര്യത്തിന്റെയും ആദർശങ്ങളുടെയും പ്രതിനിധികളായിരുന്നു”. പ്രധാനമന്ത്രി തുടർന്നു: “ഗോവിന്ദ് ഗുരുവിനു കുടുംബം നഷ്ടപ്പെട്ടു. പക്ഷേ ഒരിക്കലും ഹൃദയം നഷ്ടപ്പെട്ടില്ല. ഗോത്രവർഗക്കാരെ ‌ഓരോരുത്തരെയും തന്റെ കുടുംബമാക്കി മാറ്റി”. ഗോവിന്ദ് ഗുരു ബ്രിട്ടീഷുകാർക്കെതിരെ പോരാടിയതു ഗിരിവർഗസമൂഹത്തിന്റെ അവകാശങ്ങൾക്കുവേണ്ടിയായിരുന്നു. സാമൂഹ്യപരിഷ്കർത്താവ്, ആത്മീയനേതാവ്, സന്ന്യാസി, നേതാവ് എന്നീ നിലകളിൽ സ്വന്തം സമുദായത്തിലെ തിന്മകൾക്കെതിരെയും അദ്ദേഹം പ്രവർത്തിച്ചിരുന്നുവെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ധീരതയും സാമൂഹ്യപ്രവർത്തനവുംപോലെ അദ്ദേഹത്തിന്റെ ബൗദ്ധികവും ദാർശനികവുമായ വശവും ഊർജസ്വലമായിരുന്നു- പ്രധാനമന്ത്രി പറഞ്ഞു. 
 
1913 നവംബർ 17നു മാൻഗഢിൽ നടന്ന കൂട്ടക്കൊലയെ അനുസ്മരിച്ച്, ബ്രിട്ടീഷ് ഭരണം ഇന്ത്യയിൽ നടത്തിയ കൊടുംക്രൂരതയുടെ ഉദാഹരണമാണിതെന്നു പ്രധാനമന്ത്രി പറഞ്ഞു. ശ്രീ മോദി പറഞ്ഞതിങ്ങനെ: “ഒരുവശത്തു സ്വാതന്ത്ര്യംതേടുന്ന നിരപരാധികളായ ഗിരിവർഗക്കാർ. മറുവശത്ത്, മാൻഗഢ് കുന്നുവളഞ്ഞ ബ്രിട്ടീഷ് കോളനി ഭരണാധികാരികൾ. പട്ടാപ്പകൽ കുട്ടികളും വയോധികരുമുൾപ്പെടെയുള്ള ആയിരത്തി അഞ്ഞൂറിലധികം നിരപരാധികളായ സ്ത്രീപുരുഷന്മാരെയാണവർ കൂട്ടക്കൊലചെയ്തത്. ദൗർഭാഗ്യകരമായ സാഹചര്യങ്ങളാൽ, സ്വാതന്ത്ര്യസമരത്തിലെ ഇത്രയധികം പ്രാധാന്യവും സ്വാധീനവുമുള്ള സംഭവത്തിനു ചരിത്രപുസ്തകങ്ങളിൽ ഇടം നേടാനായില്ല”- പ്രധാനമന്ത്രി പറഞ്ഞു. ഈ ‘ആസാദി കാ അമൃത് മഹോത്സവി’ൽ ഇന്ത്യ ഈ ശൂന്യത നികത്തുകയും പതിറ്റാണ്ടുകൾക്കു മുമ്പു സംഭവിച്ച തെറ്റുകൾ തിരുത്തുകയും ചെയ്യുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു.
 
ഇന്ത്യയുടെ ഭൂതകാലവും ചരിത്രവും വർത്തമാനകാലവും ഇന്ത്യയുടെ ഭാവിയും ഗോത്രസമൂഹമില്ലാതെ ഒരിക്കലും പൂർണമാകില്ലെന്നു പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. നമ്മുടെ സ്വാതന്ത്ര്യസമരേതിഹാസത്തിന്റെ ഓരോ പുറവും ഗോത്രവീര്യത്താൽ നിറഞ്ഞിരിക്കുന്നു. 1780കളിൽ തിൽക മാംഝിയുടെ നേതൃത്വത്തിൽ നടന്ന മഹത്തായ സാന്താൾ പോരാട്ടങ്ങൾ പ്രധാനമന്ത്രി അനുസ്മരിച്ചു. 1830-32 കാലത്തു ബുദ്ധു ഭഗത്തിന്റെ നേതൃത്വത്തിൽ രാജ്യം ലർക്ക പ്രസ്ഥാനത്തിനു സാക്ഷ്യംവഹിച്ചതായും അദ്ദേഹം പരാമർശിച്ചു. 1855ൽ സിദ്ധു-കാൻഹു വ‌‌ിപ്ലവം രാജ്യത്തിന് ഊർജം പകർന്നു. ഭഗവാൻ ബിർസ മുണ്ഡ തന്റെ ഊർജത്താലും രാജ്യസ്നേഹത്താലും ഏവർക്കും പ്രചോദനമേകി. “നൂറ്റാണ്ടുകൾക്കുമുമ്പ് അടിമത്തത്തിന്റെ ആരംഭംമുതൽ, 20-ാം നൂറ്റാണ്ടുവരെ ആസാദിജ്വാല ഗോത്രസമൂഹം തെളിച്ചിട്ടി‌ല്ല”- പ്രധാനമന്ത്രി പറഞ്ഞു. ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമരാജുവിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. അതിനുംമുമ്പ്, രാജസ്ഥാനിൽ, ഗിരിവർഗസമൂഹം മഹാറാണാ പ്രതാപിനൊപ്പം നിന്നു. “ഗിരിവർഗസമൂഹത്തോടും അവരുടെ ത്യാഗത്തോടും നാം കടപ്പെട്ടിരിക്കുന്നു. പ്രകൃതി, പരിസ്ഥിതി, സംസ്കാരം, പാരമ്പര്യം എന്നിവയിലെ ഇന്ത്യയുടെ പ്രകൃതം സംരക്ഷിച്ചത് ഈ സമൂഹമാണ്. അവരെ സേവിക്കുന്നതിലൂടെ രാജ്യത്തിന്റെ നന്ദി അറിയിക്കാനുള്ള സമയമാണിത്”- പ്രധാനമന്ത്രി പറഞ്ഞു. 
 
ഭഗവാൻ ബിർസ മുണ്ഡയുടെ ജന്മദിനമായ നവംബർ 15നു രാജ്യം ജനജാതീയ ഗൗരവ് ദിവസ് ആഘോഷിക്കാൻ പോകുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു.  “ജൻജാതീയ ഗൗരവ് ദിവസ് സ്വാതന്ത്ര്യസമരത്തിലെ ഗോത്രവർഗക്കാരുടെ ചരിത്രത്തെക്കുറിച്ചു ജനങ്ങളെ ബോധവൽക്കരിക്കാനുള്ള ശ്രമമാണ്”- അദ്ദേഹം പറഞ്ഞു. ഗോത്രസമൂഹത്തിന്റെ ചരിത്രം ജനങ്ങളിലെത്തിക്കുന്നതിനായി ഗോത്രവർഗ സ്വാതന്ത്ര്യസമരസേനാനികൾക്കായി സമർപ്പിച്ച പ്രത്യേക മ്യൂസിയങ്ങൾ രാജ്യത്തുടനീളം നിർമിക്കുന്നുണ്ടെന്നു ശ്രീ മോദി ചൂണ്ടിക്കാട്ടി. ഈ മഹത്തായ പാരമ്പര്യം ഇപ്പോൾ ചിന്താപ്രക്രിയയുടെ ഭാഗമാകുമെന്നും യുവതലമുറയ്ക്കു പ്രചോദനമേകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
 
ഗോത്രവർഗസമൂഹത്തിന്റെ പങ്കു രാജ്യത്തു വ്യാപിപ്പിക്കുന്നതിന് അർപ്പണബോധത്തോടെ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജസ്ഥാനും ഗുജറാത്തുംമുതൽ വടക്കുകിഴക്കും ഒഡിഷയുംവരെയുള്ള രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള വൈവിധ്യമാർന്ന ഗോത്രവർഗസമൂഹത്തെ സേവിക്കുന്നതിനു വ്യക്തമായ നയങ്ങളുമായാണു രാജ്യം പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വൻബന്ധു കല്യാൺ യോജനയിലൂടെ ഗിരിവർഗക്കാർക്കു ജല-വൈദ്യുതി കണക്ഷനുകൾ, വിദ്യാഭ്യാസ-ആരോഗ്യ സേവനങ്ങൾ, തൊഴിലവസരങ്ങൾ എന്നിവ ലഭ്യമാക്കുന്നുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. “ഇന്ന്, രാജ്യത്തു വനവിസ്തൃതി വർധിക്കുകയും വിഭവങ്ങൾ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു”. അദ്ദേഹം തുടർന്നു: “അതോടൊപ്പം, ഗിരി‌വർഗമേഖലകൾ ഡിജിറ്റൽ ഇന്ത്യയുമായും ബന്ധപ്പെട്ടിരിക്കുന്നു”. പരമ്പരാഗത വൈദഗ്ധ്യത്തോടൊപ്പം ഗിരിവർഗയുവാക്കൾക്ക് ആധുനിക വിദ്യാഭ്യാസത്തിന് അവസരമൊരുക്കുന്ന ഏകലവ്യ റസിഡൻഷ്യൽ സ്കൂളുകളെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. ഗോവിന്ദ് ഗുരുജിയുടെ പേരിലുള്ള സർവകലാശാലയുടെ സവിശേഷമായ ഭരണനിർവഹണ ക്യാമ്പസ് ഉദ്ഘാടനംചെയ്യാൻ ജംബുഘോഡയിലേക്കു പോകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
 
അഹമ്മദാബാദ്-ഉദയ്പുർ ബ്രോഡ്ഗേജ് പാതയിൽ ഇന്നലെ വൈകുന്നേമാണു താൻ ഒരു ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തതെന്നു പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തിലെ പല ഗിരിവർഗമേഖലകളെയും രാജസ്ഥാനിലെ ഗിരിവർഗമേഖലകളുമായി ബന്ധിപ്പിക്കുകയും, ഈ പ്രദേശങ്ങളിലെ വ്യാവസായികവികസനത്തിനും തൊഴിലവസരങ്ങൾക്കും ഉത്തേജനംനൽകുകയും ചെയ്യുന്നതിനാൽ രാജസ്ഥാനിലെ ജനങ്ങൾക്ക് ഈ 300 കിലോമീറ്റർ പാതയിലുള്ള പ്രാധാന്യം അദ്ദേഹം വ്യക്തമാക്കി.
 
മാൻഗഢ് ധാമിന്റെ സമഗ്രവികസനത്തെക്കുറിച്ചുള്ള ചർച്ചയിലേക്കു വെളിച്ചംവീശി, മാൻഗഢ് ധാം വലിയ തോതിൽ വിപുലീകരിക്കണമെന്നുള്ള ദൃഢമായ ആഗ്രഹം പ്രധാനമന്ത്രി പ്രകടിപ്പിച്ചു. രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ നാലു സംസ്ഥാനഗവണ്മെന്റുകളോട് ഇക്കാര്യത്തിൽ സഹകരിച്ചുപ്രവർത്തിക്കാനും, ഗോവിന്ദ് ഗുരുജിയുടെ സ്മാരകമായ ഈ സ്ഥലം ലോകഭൂപടത്തിൽ ഇടം നേടുന്നതിനായുള്ള രൂപരേഖ തയ്യാറാക്കുന്നതിനെക്കുറിച്ചു വിശദമായ ചർച്ച നടത്താനും പ്രധാനമന്ത്രി അഭ്യർഥിച്ചു. “മാൻഗഢ് ധാമിന്റെ വികസനം ഈ പ്രദേശത്തെ പുതിയ തലമുറയ്ക്കു പ്രചോദനം നൽകുന്ന ഇടമാക്കിമാറ്റുമെന്ന് എനിക്കുറപ്പുണ്ട്”- പ്രധാനമന്ത്രി പറഞ്ഞു.
 
ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, മധ്യപ്രദേശ് ഗവർണർ മംഗുഭായ് പട്ടേൽ, കേന്ദ്ര സാംസ്കാരികസഹമന്ത്രി അർജുൻ റാം മേഘവാൾ, കേന്ദ്ര ഗ്രാമവികസനസഹമന്ത്രി ഫഗ്ഗൻ സിങ് കുലസ്തെ, പാർലമെന്റ് അംഗങ്ങൾ, എംഎൽഎമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
 
പശ്ചാത്തലം:
‘ആസാദി കാ അമൃത് മഹോത്സവി’ന്റെ ഭാഗമായി, സ്വാതന്ത്ര്യസമരത്തിലെ വാഴ്ത്തപ്പെടാത്ത ഗോത്രവർഗ വീരന്മാരെ കൊണ്ടാടാൻ ഗവണ്മെന്റ് നിരവധി നടപടികൾക്കാണു തുടക്കംകുറിച്ചത്. നവംബർ 15 (ഗോത്രവർഗ സ്വാതന്ത്ര്യസമരസേനാനി ബിർസ മുണ്ഡയുടെ ജന്മവാർഷികദിനം) ‘ജൻജാതീയ ഗൗരവ് ദിവസ്’ ആയി പ്രഖ്യാപിക്കൽ, ഗോത്രവർഗക്കാർ സമൂഹത്തിനു നൽകിയ സംഭാവനകൾ തിരിച്ചറിയുന്നതിനും സ്വാതന്ത്ര്യസമരത്തിലെ അവരുടെ ത്യാഗങ്ങളെക്കുറിച്ച് അവബോധം വർധിപ്പിക്കുന്നതിനുമായി രാജ്യത്തുടനീളം ഗോത്രവർഗ മ്യൂസിയങ്ങൾ സ്ഥാപിക്കൽ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഈ ദിശയിലെ മറ്റൊരു ചുവടുവയ്പിൽ, സ്വാതന്ത്ര്യസമരത്തിലെ വാഴ്ത്തപ്പെടാത്ത ഗോത്രവീരന്മാരുടെയും രക്തസാക്ഷികളുടെയും ത്യാഗങ്ങൾക്കു ശ്രദ്ധാഞ്ജലി അർപ്പിക്കാനാണു രാജസ്ഥാനിലെ ബാൻസ്‌വാഡയിലെ മാൻഗഢ് കുന്നിൽ നടക്കുന്ന ‘മാൻഗഢ് ധാം കി ഗൗരവ് ഗാഥ’ പൊതുപരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുത്തത്. പരിപാടിയിൽ പ്രധാനമന്ത്രി ഭീൽ സ്വാതന്ത്ര്യസമരസേനാനി ശ്രീ ഗോവിന്ദ് ഗുരുവിനു ശ്രദ്ധാഞ്ജ‌ലിയർപ്പിച്ചു. പ്രദേശത്തെ ഭീൽ ഗോത്രവർഗക്കാരുടെയും മറ്റു ഗോത്രവർഗക്കാരുടെയും സമ്മേളനത്തെ അഭിസംബോധനചെയ്തു.
 
രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ഭീൽ സമുദായത്തിനും മറ്റു ഗോത്രങ്ങൾക്കും മാൻഗഢ് കുന്നു പ്രത്യേക പ്രാധാന്യം നൽകുന്നു. ഭീലുകളും മറ്റു ഗോത്രങ്ങളും ബ്രിട്ടീഷുകാർക്കെതിരെ സ്വാതന്ത്ര്യസമരത്തിൽ ദീർഘമായി പോരാടി. 1913 നവംബർ 17നു ശ്രീ ഗോവിന്ദ് ഗുരുവിന്റെ നേതൃത്വത്തിൽ 1.5 ലക്ഷത്തിലധികം ഭീലുകൾ മാൻഗഢ് കുന്നിൽ സംഗമിച്ചു. ബ്രിട്ടീഷുകാർ ഈ സമ്മേളനത്തിനുനേർക്കു വെടിയുതിർത്തു. ഇതു മാൻഗഢ് കൂട്ടക്കൊലയ്ക്കു കാരണമായി. അവിടെ ഏകദേശം 1500 ഗിരിവർഗക്കാരാണു രക്തസാക്ഷികളായത്.
 
 
ഏഴാമത് ഇന്ത്യൻ ജല വാരം രാഷ്‌ട്രപതി ഉദ്ഘാടനം ചെയ്തു
 
ന്യൂ ഡൽഹി: നവംബർ 1, 2022  
 
രാഷ്‌ട്രപതി ശ്രീമതി ദ്രൗപദി മുർമു, ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ഇന്ന് (നവംബർ 1, 2022) ഏഴാമത് ഇന്ത്യ ജല വാരം ഉദ്ഘാടനം ചെയ്തു.
 
ജലത്തിന്റെ പ്രശ്നം ഇന്ത്യക്ക് മാത്രമല്ല, ലോകത്തിനാകെ പ്രസക്തമാണെന്ന് ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു. ശുദ്ധ ജല സ്രോതസ്സുകൾ, രണ്ടോ അതിലധികമോ രാജ്യങ്ങൾക്കിടയിൽ വ്യാപിച്ചിരിക്കുന്നതിനാൽ ഈ പ്രശ്നം ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ, ഈ സംയുക്ത ജലസ്രോതസ്സ് അന്താരാഷ്ട്ര സഹകരണം ആവശ്യമായ ഒരു പ്രശ്നമാണ്. ഡെൻമാർക്ക്, ഫിൻലാൻഡ്, ജർമ്മനി, ഇസ്രായേൽ, യൂറോപ്യൻ യൂണിയൻ എന്നിവ ഏഴാമത് ഇന്ത്യ ജല വാരത്തിൽ പങ്കെടുക്കുന്നതായി ശ്രീമതി മുർമു സന്തോഷത്തോടെ അറിയിച്ചു. ഈ ഫോറത്തിലെ ആശയങ്ങളുടെയും സാങ്കേതികവിദ്യകളുടെയും കൈമാറ്റം എല്ലാവർക്കും പ്രയോജനപ്പെടുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
 
ഒരു പഠനമനുസരിച്ച് നമ്മുടെ രാജ്യത്തെ ജലസ്രോതസ്സുകളുടെ 80 ശതമാനവും കാർഷിക ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. അതിനാൽ, ജലസംരക്ഷണത്തിനായി, ജലസേചനത്തിനുപയോഗിക്കുന്ന ജലത്തിന്റെ ശരിയായ ഉപയോഗവും പരിപാലനവും വളരെ പ്രധാനമാണ്.
 
വർദ്ധിച്ചുവരുന്ന ജനസംഖ്യയ്ക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നത് വരും വർഷങ്ങളിൽ വലിയ വെല്ലുവിളിയായിരിക്കുമെന്ന് രാഷ്ട്രപതി പറഞ്ഞു. ജലവുമായി ബന്ധപ്പെട്ട വിഷയം ബഹുമുഖവും സങ്കീർണ്ണവുമാണ്. അത് നേരിടുന്നതിന് എല്ലാ പങ്കാളികളും പരിശ്രമിക്കണം. സാധാരണക്കാരോടും കർഷകരോടും വ്യവസായികളോടും പ്രത്യേകിച്ച് കുട്ടികളോടും ജലസംരക്ഷണം അവരുടെ ധാർമ്മികതയുടെ ഭാഗമാക്കാൻ രാഷ്‌ട്രപതി അഭ്യർത്ഥിച്ചു. അങ്ങനെ ചെയ്താൽ മാത്രമേ വരും തലമുറകൾക്ക് മികച്ചതും സുരക്ഷിതവുമായ ഒരു ഭാവി സമ്മാനിക്കാൻ കഴിയൂ എന്നും അവർ പറഞ്ഞു.
 
രാഷ്ട്രപതിയുടെ പ്രസംഗം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക:
 
ശ്രീ ഗിരിധർ അരമനെ പ്രതിരോധ സെക്രട്ടറിയായി ചുമതലയേറ്റു
 
ന്യൂ ഡൽഹി: നവംബർ 1, 2022  
 
ആന്ധ്രാപ്രദേശ് കാഡറിലെ 1988 ബാച്ച് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐഎഎസ്) ഉദ്യോഗസ്ഥനായ ശ്രീ ഗിരിധർ അരമനെ 2022 നവംബർ 01 ന് പ്രതിരോധ സെക്രട്ടറിയായി ചുമതലയേറ്റു.
 
ചുമതലയേൽക്കുന്നതിന് മുമ്പ്, ശ്രീ അരമനെ ന്യൂ ഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു. രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച വീരന്മാർക്ക് അദ്ദേഹം അഭിവാദ്യം നൽകി.
 
“ഈ വീരന്മാരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇന്ത്യയെ സുരക്ഷിതവും സമൃദ്ധവുമായ രാജ്യമാക്കാനുള്ള അവരുടെ സ്വപ്നം സാക്ഷാത്കരിക്കാൻ പ്രവർത്തിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു,” ദേശീയ യുദ്ധസ്മാരക സന്ദർശന വേളയിൽ ശ്രീ അരമനെ പറഞ്ഞു.
 
ഐഎഎസിലെ തന്റെ 32 വർഷത്തെ അനുഭവത്തിൽ, ശ്രീ അരമനെ കേന്ദ്ര സർക്കാരിലും ആന്ധ്രാപ്രദേശ് സർക്കാരിലും വിവിധ സുപ്രധാന വകുപ്പുകൾ വഹിച്ചിട്ടുണ്ട്. നിലവിലെ നിയമനത്തിന് മുമ്പ്, റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ സെക്രട്ടറിയായിരുന്നു അദ്ദേഹം.
2022 ഒക്ടോബറിൽ സമാഹരിച്ച മൊത്തം ചരക്ക് സേവന നികുതി (GST) വരുമാനം ₹1,51,718 കോടി
 
ന്യൂ ഡൽഹി: നവംബർ 1, 2022
 
2022 ഒക്ടോബറിൽ സമാഹരിച്ച മൊത്തം ചരക്ക് സേവന നികുതി വരുമാനം (GST) ₹1,51,718 കോടിയാണ്. അതിൽ ₹26,039 കോടി കേന്ദ്ര ചരക്ക് സേവന നികുതി വരുമാനവും (CGST), ₹33,396 കോടി സംസ്ഥാന ചരക്ക് സേവന നികുതി വരുമാനവും (SGST), ₹81,778 കോടി സംയോജിത ചരക്ക് സേവന നികുതി വരുമാനവും (ചരക്ക് ഇറക്കുമതി വരുമാനമായ ₹37,297 കോടി ഉൾപ്പെടെ), ₹10,502 കോടി അധിക നികുതിയും (Cess) (ചരക്കുകളുടെ ഇറക്കുമതി വരുമാനമായ ₹825 കോടി ഉൾപ്പെടെ) ആണ്.
 
സംയോജിത ചരക്ക് സേവന നികുതി വരുമാനത്തിൽ നിന്ന്  ₹37,626 കോടി CGST-യിലേക്കും ₹32,883 കോടി SGST-യിലേക്കും വ്യവസ്ഥിതമായ സെറ്റിൽമെന്ററായി വകകൊള്ളിച്ചു. കൂടാതെ, കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ 50:50 എന്ന അനുപാതത്തിൽ 22,000 കോടി രൂപ അഡ്‌ഹോക്ക് അടിസ്ഥാനത്തിൽ കേന്ദ്രം തീർപ്പാക്കിയിട്ടുണ്ട്.
 
വ്യവസ്ഥിത/അഡ്‌ഹോക്ക് സെറ്റിൽമെൻറ്റുകൾക്ക് ശേഷം, 2022 ഒക്ടോബര് മാസത്തിലെ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും മൊത്തം CGST വരുമാനം ₹74,665 കോടിയും, SGST വരുമാനം ₹77,279 കോടിയുമാണ്. 31.05.2022-ൽ, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ₹86,912 കോടിയുടെ GST നഷ്ടപരിഹാരവും കേന്ദ്രം അനുവദിച്ചു.
 
2022 ഒക്ടോബറിലെ വരുമാനം ഏറ്റവും ഉയർന്ന രണ്ടാമത്തെ പ്രതിമാസ സമാഹരണം ആണ്, 2022 ഏപ്രിലിലെ കളക്ഷന് തൊട്ടുപിന്നാലെ ഇത് രണ്ടാം തവണയാണ് മൊത്ത ജിഎസ്ടി ശേഖരം 1.50 ലക്ഷം കോടി രൂപ കവിയുന്നത്. 2022 ഏപ്രിലിന് ശേഷം ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള രണ്ടാമത്തെ ഉയർന്ന ശേഖരണവും ഒക്ടോബറിൽ ഉണ്ടായി. ഇത് ഒമ്പതാം മാസവും, ഇപ്പോൾ തുടർച്ചയായി എട്ട് മാസമായി, പ്രതിമാസ ജിഎസ്ടി വരുമാനം 1.4 ലക്ഷം കോടി രൂപയേക്കാൾ കൂടുതലാണ്. 2022 സെപ്തംബർ മാസത്തിൽ, 8.3 കോടി ഇ-വേ ബില്ലുകൾ ജനറേറ്റുചെയ്‌തു. ഇത് 2022 ഓഗസ്റ്റിൽ സൃഷ്‌ടിച്ച 7.7 കോടി ഇ-വേ ബില്ലുകളേക്കാൾ വളരെ കൂടുതലാണ്.
 
നിലവിലെ സാമ്പത്തിക വർഷത്തിലെ പ്രതിമാസ മൊത്ത GST വരുമാനത്തിലെ പ്രവണതകൾ സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒക്ടോബർ 2021-നെ അപേക്ഷിച്ച് ഒക്ടോബർ 2022-ൽ ഓരോ സംസ്ഥാനവും ശേഖരിച്ച GST പട്ടികയിൽ കൊടുത്തിട്ടുണ്ട്.


ഒക്ടോബർ 2022-ൽ സംസ്ഥാനം തിരിച്ചുള്ള GST വരുമാനത്തിലെ വർധന
 

State

Oct-21

Oct-22

Growth

Jammu and Kashmir

648

425

-34%

Himachal Pradesh

689

784

14%

Punjab

1,595

1,760

10%

Chandigarh

158

203

28%

Uttarakhand

1,259

1,613

28%

Haryana

5,606

7,662

37%

Delhi

4,045

4,670

15%

Rajasthan

3,423

3,761

10%

Uttar Pradesh

6,775

7,839

16%

Bihar

1,351

1,344

-1%

Sikkim

257

265

3%

Arunachal Pradesh

47

65

39%

Nagaland

38

43

13%

Manipur

64

50

-23%

Mizoram

32

24

-23%

Tripura

67

76

14%

Meghalaya

140

164

17%

Assam

1,425

1,244

-13%

West Bengal

4,259

5,367

26%

Jharkhand

2,370

2,500

5%

Odisha

3,593

3,769

5%

Chhattisgarh

2,392

2,328

-3%

Madhya Pradesh

2,666

2,920

10%

Gujarat

8,497

9,469

11%

Daman and Diu

0

0

20%

Dadra and Nagar Haveli

269

279

4%

Maharashtra

19,355

23,037

19%

Karnataka

8,259

10,996

33%

Goa

317

420

32%

Lakshadweep

2

2

14%

Kerala

1,932

2,485

29%

Tamil Nadu

7,642

9,540

25%

Puducherry

152

204

34%

Andaman and Nicobar Islands

26

23

-10%

Telangana

3,854

4,284

11%

Andhra Pradesh

2,879

3,579

24%

Ladakh

19

33

74%

Other Territory

137

227

66%

Center Jurisdiction

189

140

-26%

Grand Total

96,430

1,13,596

18%

ഇ പി എഫ് ഒ, 70-ാം സ്ഥാപക ദിനം ആഘോഷിച്ചു

ന്യൂ ഡൽഹി: നവംബർ 1, 2022

ഇന്ന് ന്യൂ ഡൽഹിയിൽ നടന്ന ഇപിഎഫ്ഒയുടെ 70-ാം സ്ഥാപക ദിനം കേന്ദ്ര തൊഴിൽ മന്ത്രി ശ്രീ ഭൂപേന്ദർ യാദവ് ഉദ്ഘാടനം ചെയ്തു.

ഈ അവസരത്തിൽ കേന്ദ്രമന്ത്രി 70 വർഷത്തെ ഇപിഎഫ്ഒ ചരിത്രം പ്രദർശിപ്പിക്കുന്ന “ഇപിഎഫ്ഒ @70 – ദി ജേർണി” എന്ന പേരിൽ ഒരു പ്രദർശനം ഉദ്ഘാടനം ചെയ്തു. സംഘടനയുടെ 70 വർഷത്തെ പ്രവർത്തത്തെക്കുറിച്ചുള്ള ‘ഇപിഎഫ്ഒ @70’ എന്ന ഡോക്യുമെന്ററി ചിത്രവും ചടങ്ങിൽ പ്രദർശിപ്പിക്കപ്പെട്ടു.  സംഘടനയുടെ 70 വർഷം പിന്നിട്ട പ്രവർത്തനത്തെ അനുസ്മരിക്കുന്നതിന് തപാൽ വകുപ്പുമായി സഹകരിച്ച്   തയ്യാറാക്കിയ പ്രത്യേക കവർ കേന്ദ്രമന്ത്രി പ്രകാശനം ചെയ്തു. ‘ഇപിഎഫ്ഒ വിഷൻ @ 2047’ എന്ന നയ രേഖയും അടുത്ത 25 വർഷത്തേക്കുള്ള ഇപിഎഫ്‌ഒയുടെ കർമ പദ്ധതി രൂപപ്പെടുത്തുന്നതിനായി സംഘടിപ്പിച്ച ചിന്തൻ ശിവറിനെക്കുറിച്ചുള്ള ഒരു ബുക്ക്‌ലെറ്റും കേന്ദ്രമന്ത്രി പുറത്തിറക്കി.

തൊഴിലുടമകൾക്കും ജീവനക്കാർക്കുമുള്ള സ്വാഗത കിറ്റും ശ്രീ യാദവ് പുറത്തിറക്കി. ഉപഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ വ്യാപിപ്പിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും ശുപാർശകളും ഇതിൽ ഉൾപ്പെടുന്നു. ഹിന്ദി, ഇംഗ്ലീഷ് എന്നിവ കൂടാതെ 21 പ്രാദേശിക ഭാഷകളിലും ഈ കിറ്റ് പുറത്തിറക്കിയിട്ടുണ്ട്.

കഴിഞ്ഞ വർഷങ്ങളിൽ ഇപിഎഫ്ഒ വളർച്ച കൈവരിച്ചതിലും അംഗങ്ങളുടെ സമ്പാദ്യം കൈകാര്യം ചെയ്യുന്ന രീതിയിലും കേന്ദ്രമന്ത്രി സന്തോഷം പ്രകടിപ്പിച്ചു.കേന്ദ്ര തൊഴിൽ വകുപ്പ് സഹമന്ത്രി ശ്രീ രാമേശ്വർ തെലിയും ചടങ്ങിൽ സന്നിഹിതനായിരുന്നു.

error: Content is protected !!