KONNIVARTHA.COM : ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകേന്ദ്രവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി കളക്ടറേറ്റില്‍ സംഘടിപ്പിച്ചിട്ടുള്ള മലയാളഭാഷാ ബോധന പ്രദര്‍ശന പരിപാടി വേറിട്ട അനുഭവമായി. കളക്ട്രേറ്റിലെ ലാന്‍ഡ് ആന്‍ഡ് റവന്യൂ വിഭാഗം ജൂനിയര്‍ സൂപ്രണ്ടായ ജി. രാജി തന്റെ സ്വന്തം കൈപ്പടയില്‍ എഴുതി തയാറാക്കിയ കുറിപ്പുകളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
കേരള രൂപീകരണമായി ബന്ധപ്പെട്ട പൊതുവിവരങ്ങള്‍, കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള പതിനാല് ജില്ലയെയും സംബന്ധിച്ച അടിസ്ഥാന വിവരങ്ങള്‍, കുഞ്ഞുണ്ണിമാഷിന്റെയും സിപ്പി പള്ളിപ്പുറത്തിന്റെയും ബാലകവിതശകലങ്ങള്‍, അക്ഷരമാലയും ഇതു സംബന്ധിച്ച ചെറു ചരിത്രവും, കേരളത്തിലെ പ്രധാന രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖരുടെ വിവരങ്ങള്‍, ഓഫീസ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ചട്ടങ്ങളിലെയും നിയമങ്ങളിലെയും ഇംഗ്ലീഷ് പദങ്ങളുടെ മലയാളത്തില്‍ പരിഭാഷപ്പെടുത്തിയ ഇരുന്നൂറ്റിയമ്പതോളം വാക്കുകള്‍, മലയാള പദങ്ങളുടെ ശരിയായ പ്രയോഗം തുടങ്ങി കാണാനും അറിയുവാനും കൗതുകം ഉണര്‍ത്തുന്ന കാര്യങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
നിരന്തരം പരിണമിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ് ഭാഷ അതിനെ അടുത്തറിയുവാനുളള ശ്രമത്തോടൊപ്പം മലയാള ഭാഷവാരാചരണത്തോട് അനുബന്ധിച്ച് ഓഫീസ് ഫയലുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ എല്ലാ പദങ്ങളും കഴിവതും മലയാളത്തില്‍ തന്നെ ആയിരിക്കണമെന്ന് ജീവനക്കാരെ ബോധ്യപ്പെടുത്തുന്നതിനു വേണ്ടി കൂടിയാണ് ഇത്തരത്തില്‍ ഒരു ഉദ്യമത്തിന് മുതിര്‍ന്നതെന്ന് ജി. രാജി പറഞ്ഞു. മലയാള ഭാഷാ വാരാചരണത്തോട് അനുബന്ധിച്ച് നവംബര്‍ ഏഴു വരെ പ്രദര്‍ശനം ഉണ്ടാകും.

മലയാളഭാഷാ ബോധന പ്രദര്‍ശന പരിപാടി പ്രശസ്ത ഗായിക അപര്‍ണ രാജീവ് ഒഎന്‍വി ഉദ്ഘാടനം ചെയ്തു. അഡീഷണല്‍ ജില്ലാ മജിസ്ട്രേട്ട് ബി. രാധാകൃഷ്ണന്‍, ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗം പ്രൊഫ. ടി.കെ.ജി നായര്‍, ജില്ലാ ലോ ഓഫീസര്‍ കെ.എസ്. ശ്രീകേശ്, ഡെപ്യൂട്ടി കളക്ടര്‍ റവന്യു റിക്കവറി ജേക്കബ് ടി. ജോര്‍ജ്, ഇലക്ഷന്‍ വിഭാഗം ഡെപ്യുട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മി, ഹുസൂര്‍ ശിരസ്തദാര്‍ ബീന. എസ്. ഹനീഫ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. മണിലാല്‍, അസിസ്റ്റന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ.ടി. രമ്യ, ഉഷാ കുമാരി കക്കാട്, രാജിമോള്‍, ലിന്‍സി ഫിലിപ്സ്, ഷീലമോള്‍ രാജു, ഗീതു എം. നായര്‍, കളക്ടറേറ്റിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.