Trending Now

ചെങ്ങറ വ്യൂ പോയിന്‍റ് : അരയന്നത്തിന്‍റെ ശിൽപ്പം കാണികളെ ആകർഷിക്കുന്നു 

Spread the love

konnivartha.com : കോന്നി അട്ടച്ചാക്കൽ കുമ്പളാംപൊയ്ക റോഡരികിലെ ചെങ്ങറ വ്യൂ പോയിന്റിലെ അരയന്നത്തിന്‍റെ വലിയ ശില്പ്പം കാണികളെ ആകർഷിക്കുന്നു. ചെങ്ങറ ചങ്ക് ബ്രെതെഴ്സ് വാട്ട്സ് ആപ്പ് ഗ്രൂപ്പിലെ യുവാക്കളുടെ നേതൃത്വത്തിലാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കിയയത്.

ഗ്രൂപ്പിലെ ചെങ്ങറ പാറയ്ക്കൽ മധുവാണ് ശിൽപ്പ നിർമാണത്തിന് നേതൃത്വം നൽകിയത്. സിമിന്റും, മുളയും, ചാക്കും ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്.ചെമ്മാനി എസ്റ്റേറ്റിലെ മലനിരകളുടെയും കൈതചക്കത്തോട്ടത്തിന്റെയും കാഴ്ചകൾക്കൊപ്പം പുതിയ ശിൽപ്പവും സഞ്ചാരികളെ ആകർഷിക്കുകയാണ്.

രാവിലെ മഞ്ഞിന്‍റെ വലിയ സാന്നിധ്യമുള്ള പ്രദേശമാണിത്. റോഡരികിലെ വ്യൂ പോയിന്റിൽ ഇവർ കുടിലുകളും, ഐ ലൗവ് ചെങ്ങറ എന്ന ബോർഡും സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ക്രിസ്തുമസ് ന്യൂ ഇയർ സമയത്ത് കാളവണ്ടിയുടെയും ചുണ്ടൻ വള്ളത്തിന്റെയും മോഡലുകളെയും ഇവിടെ നിർമിച്ചിരുന്നു.

ഊട്ടിയെയും മൂന്നാറിനേയും അനുസ്മരിപ്പിക്കുന്നതാണിവിടുത്തെ മലനിരകളുടെ കാഴ്ച്ചകൾ. കുടിലുകൾക്കുള്ളിൽ റാന്തൽ വിളക്കുകളുമുണ്ട്. കാടുപിടിച്ചും മാലിന്യങ്ങൾ നിറഞ്ഞും കിടന്ന പ്രദേശമാണ് ഇത്തരത്തിൽ യുവാക്കൾ മാറ്റിയെടുത്തത്.

പ്രകൃതിദത്ത വസ്തുക്കളായ മുള ഓല, കണയുടെഓല, പുല്ല് എന്നിവയുപയോഗിച്ചാണ് പലതിന്റെയും നിർമ്മാണം. രാവിലെയും വൈകിട്ടും ഇവിടെ ധാരാളമായി സഞ്ചാരികൾ എത്തുന്നു. ഇവിടെ നിന്ന് ഫോട്ടോയും വീഡിയോയും എടുത്ത് സമൂഹമാധ്യമങ്ങളിൽ നിരവധി പേർ ഷെയർ ചെയ്യുന്നു.

നല്ല എയർ ബ്രീത്തിങ് കിട്ടുന്ന സ്ഥലം കൂടിയാണിത്. അട്ടച്ചാക്കൽ കുമ്പളാംപൊയ്ക റോഡിലൂടെ സഞ്ചരിക്കുന്ന വാഹന യാത്രക്കാർ ഇവിടെ വാഹങ്ങൾ നിർത്തിയിട്ട് വിശ്രമിക്കുന്നതും പതിവാണ്. ഇവിടെ കൃഷി ചെയ്യുന്ന കൈതച്ചക്കകൾ യൂറോപ്പ് , ഗൾഫ് രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നു. ഇവിടെ ഇപ്പോഴും മയിലുകളെ കാണാം.

മലമടക്കുകളിലെ ചെറുതോടുകൾ അച്ചന്കോവിലാറിന്റെ കൈവഴികളാണ്. മലമുകളിലെ പാറകളിൽ ധാരാളം ഔഷധസസ്യങ്ങളും വളരുന്നു. യുട്യൂബ് ചാനലുകൾ ചെയ്യുന്നവരുടെയും, വിവാഹ ആൽബങ്ങൾ ചിത്രികരിക്കുന്നവരുടെയും ഇഷ്ട ലൊക്കേഷൻ ആവുകയാണ് ചെങ്ങറവ്യൂ പോയിന്റും റോഡരികിലെ അരയന്നതിന്റെ വലിയ ശില്പവും. പണികൾ പൂർത്തിയാക്കിയ ശില്പം കഴിഞ്ഞ ദിവസം കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി അനാവരണം ചെയ്തു.

ചെങ്ങറ വ്യൂ പോയിന്റിൽ കോന്നി ബ്ലോക്ക് പഞ്ചായത്ത് സ്ഥാപിച്ച മിനി ഹൈമാറ്റസ് ലൈറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജിജി സജി സ്വിച് ഓൺ ചെയ്തു. പി.എം സാമുവേൽ, ബിനോജ് ചെങ്ങറ, പി.എ.ബാബു, മനോജ് സുകുമാരൻ, രാഹുൽ, മോഹൻദാസ് , സുരേഷ്, മധു തുടങ്ങിയവർ സംസാരിച്ചു.

error: Content is protected !!