Trending Now

വാട്സാപ്പ് വഴി അശ്ലീലദൃശ്യങ്ങൾ അയച്ച യുവാവ് പിടിയിൽ

 

വാട്സാപ്പിലൂടെ അശ്ലീല ദൃശ്യങ്ങൾ അയച്ച യുവാവിനെ പത്തനംതിട്ട സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ പിടികൂടി. തന്റെ ഫോണിലേക്ക് നിരന്തരം ഇത്തരം വീഡിയോകൾ അയക്കുന്നതായുള്ള സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ ആലപ്പുഴ ഹരിപ്പാട് സ്വദേശി കുടുങ്ങിയത്.

കാർത്തികപ്പള്ളി ഹരിപ്പാട് വെട്ടുവേനി കണിമംഗലത്ത് വീട്ടിൽ മോഹനന്റെ മകൻ മുകേഷ് (37) ആണ് അറസ്റ്റിലായത്. വാട്സാപ്പ് നമ്പർ കേന്ദ്രീകരിച്ച് സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പി വി രമേശ്‌ കുമാറിന്റെ നേതൃത്വത്തിൽ നടന്ന വിദഗ്ദ്ധ അന്വേഷണത്തിലൂടെ ഇയാളെ തന്ത്രപരമായി കുടുക്കുകയായിരുന്നു.

 

അന്വേഷണത്തിൽ എസ് ഐ സുനിൽ കുമാർ, എ എസ് ഐ പ്രദീപ്‌ കുമാർ, എസ് സി പി
ഓമാരായ ശ്രീകുമാർ, ഹരീഷ് കുമാർ, ജെ രാജേഷ് കുമാർ എന്നിവരും പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

error: Content is protected !!