ഗുജറാത്ത് തൊഴിൽ മേളയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
ഏകതാ ദിനം : പാർലമെന്റ് ഹാളിലെ അനുസ്മരണ ചടങ്ങിൽ എസ്.എസ് അനുശ്രുതി പങ്കെടുക്കും.
തിരുവനന്തപുരം : 29 ഒക്ടോബർ , 2022
ലോകസഭാ സെക്രട്ടറിയേറ്റിന് കീഴിലുള്ള പാർലമെന്ററി റിസർച്ച് & ട്രെയിനിങ് ഫോർ ഡെമോക്രസി, കേന്ദ്രയുവജനകാര്യ, വിദ്യാഭ്യാസ, മന്ത്രാലയങ്ങളുമായി ചേർന്ന് സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മവാർഷികമായ ഒക്ടോബർ 31 ന് പാർലമെന്റ് ഹാളിൽ സംഘടിപ്പിക്കുന്ന ദേശീയ ഏകതാ ദിനാചരണത്തോടനുബന്ധിച്ചുള്ള പ്രത്യേക അനുസ്മരണ ചടങ്ങിൽ തിരുവനന്തപുരം സ്വദേശി എസ്.എസ് അനുശ്രുതി പങ്കെടുക്കും.
റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികളുടെ ഭാഗമായി നെഹ്റു യുവ കേന്ദ്ര നടത്തിയ പ്രസംഗ മത്സരത്തിൽ അനുശ്രുതി നടത്തിയ മികച്ച പ്രകടനമാണ് പരിപാടിയിലേക്ക് തിരഞ്ഞെടുക്കാൻ യോഗ്യത നേടിയത്. തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ നിന്നും ബിരുദ പഠനം പൂർത്തിയാക്കിയ അനുശ്രുതി യൂണിവേഴ്സിറ്റി തലത്തിൽ ഇംഗ്ലീഷ് പ്രസംഗ, ഡിബേറ്റ് മത്സരങ്ങളിൽ വിജയിയായിട്ടുണ്ട്.
ഗുജറാത്ത് തൊഴിൽ മേളയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.
വിവിധ ഗ്രേഡുകളിലെ വിവിധ തസ്തികകളിലേക്ക് നിയമന കത്തുകൾ ലഭിച്ച ആയിരക്കണക്കിന് യുവജനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ധന്തേരാസിന്റെ ശുഭദിനത്തിലാണ് ദേശീയ തലത്തിൽ തൊഴിൽമേളയ്ക്ക് താൻ സമാരംഭം കുറിച്ചതെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു, അവിടെ അദ്ദേഹം 75,000 ഉദ്യോഗാർത്ഥികൾക്ക് നിയമന കത്തുകൾ വിതരണം ചെയ്യുകയും ചെയ്തിരുന്നു. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സമാനമായ തൊഴിൽ മേളകൾ സംഘടിപ്പിക്കുമെന്ന് ധന്തേരസ് ദിനത്തിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഗുജറാത്ത് അതിവേഗം നീങ്ങുകയും, ഗുജറാത്ത് പഞ്ചായത്ത് സർവീസ് ബോർഡിൽ നിന്ന് 5000 ഉദ്യോഗാർത്ഥികൾക്കും ഗുജറാത്ത് സബ് ഇൻസ്‌പെക്ടർ റിക്രൂട്ട്‌മെന്റ് ബോർഡ്, ലോകരക്ഷക് റിക്രൂട്ട്‌മെന്റ് ബോർഡ് എന്നിവയിൽ നിന്നും 8000 ഉദ്യോഗാർത്ഥികൾക്കും ഇന്ന് നിയമന കത്തുകൾ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിവേഗത്തിലുള്ള ഈ പ്രതികരണത്തിന് ഗുജറാത്ത് മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ സംഘത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഗുജറാത്തിൽ സമീപകാലത്ത് പതിനായിരം യുവാക്കൾക്ക് നിയമന കത്തുകൾ നൽകിയിട്ടുണ്ടെന്നും അടുത്ത ഒരു വർഷത്തിനുള്ളിൽ 35,000 തസ്തികകൾ നികത്താൻ ലക്ഷ്യമിട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.
ഗുജറാത്തിൽ നിരവധി തൊഴിലവസരങ്ങളും സ്വയം തൊഴിലവസരങ്ങളും സൃഷ്ടിച്ചതിന് സംസ്ഥാനത്തിന്റെ പുതിയ വ്യവസായ നയത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. ഓജസ് പോലുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളെയും €ാസ് 3, 4 തസ്തികകളിലെ ഇന്റർവ്യൂ പ്രക്രിയ നിർത്തലാക്കിയതിനെയും അദ്ദേഹം അഭിനന്ദിച്ചു. ‘അനുബന്ധം’ മൊബൈൽ ആപ്പ് വഴിയും വെബ് പോർട്ടൽ വഴിയും സംസ്ഥാനത്ത് തൊഴിലന്വേഷകരെയും തൊഴിൽ ദാതാക്കളെയും ബന്ധിപ്പിച്ച് തൊഴിൽ നേടൽ സുഗമമാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതുപോലെ, ഗുജറാത്ത് പബ്ലിക് സർവീസ് കമ്മിഷന്റെ ദ്രുത റിക്രൂട്ട്‌മെന്റ് മാതൃക ദേശീയതലത്തിൽ പ്രശംസിക്കപ്പെടുകയാണ്.
വരും മാസങ്ങളിലും ദേശീയ, സംസ്ഥാന തലങ്ങളിൽ ഇത്തരത്തിലുള്ള തൊഴിൽ മേളകൾ സംഘടിപ്പിക്കുന്നത് തുടരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 10 ലക്ഷം തൊഴിലവസരങ്ങൾ നൽകാൻ കേന്ദ്ര ഗവൺമെന്റ് പ്രവർത്തിക്കുന്നുണ്ടെങ്കിലും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഈ സംഘടിതപ്രവർത്തനത്തിൽ പങ്കാളികളാകുമ്പോൾ ഇതിന്റെ എണ്ണം ഗണ്യമായി ഉയരും. ” ഇത് ഗവൺമെന്റ് പദ്ധതികൾ ഏറ്റവും അവസാനത്തെ ആളിൽ വരെ എത്തിക്കുന്നതിനും പരിപൂർണ്ണമാക്കുന്നതിനുമുള്ള സംഘടിതപ്രവർത്തനങ്ങളെ ഇത് വളരെയധികം ശക്തിപ്പെടുത്തും”, അദ്ദേഹം പറഞ്ഞു.
സമൂഹത്തോടും രാജ്യത്തോടും ഉള്ള കടമ നിറവേറ്റാൻ 2047ഓടെ വികസിത രാഷ്ട്ര പദവിയിലേക്കുള്ള ഇന്ത്യയുടെ മുന്നേറ്റത്തിൽ ഈ യുവാക്കളുടെ നിർണായക പങ്കിന് അടിവരയിട്ടുകൊണ്ട്, പ്രധാനമന്ത്രി അവരോട് ആവശ്യപ്പെട്ടു. പഠനവും വൈദഗ്ധ്യവും നേടുന്നത് തുടരാനും ജോലി കണ്ടെത്തുന്നാണ് തങ്ങളുടെ വളർച്ചയുടെ അവസാനമെന്ന് കണക്കാക്കരുതെന്നും അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. ”ഇത് നിങ്ങൾക്കായി നിരവധി വാതിലുകൾ തുറക്കുകയാണ്. നിങ്ങളുടെ ജോലി അർപ്പണബോധത്തോടെ ചെയ്യുന്നത് നിങ്ങൾക്ക് പറഞ്ഞറിയിക്കാനാവാത്ത സംതൃപ്തി നൽകുകയും വളർച്ചയുടെയും പുരോഗതിയുടെയും വാതിൽ തുറന്നിടുകയും ചെയ്യും”, പ്രധാനമന്ത്രി ഉപസംഹരിച്ചു.
കോവിഡ്-19: പുതിയ വിവരങ്ങൾ
ന്യൂഡൽഹി, ഒക്ടോബർ 29, 2022
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് മൊത്തം 219.62 കോടി (95.02 കോടി രണ്ടാമത്തെ ഡോസും, 22.07 കോടി കരുതൽ ഡോസും) ഡോസ് വാക്‌സിൻ
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,72,838 ഡോസ് വാക്‌സിനുകൾ വിതരണം ചെയ്തു.
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 18,802 പേർ
ചികിത്സയിലുള്ളത് 0.04 ശതമാനം പേർ
രോഗമുക്തി നിരക്ക് 98.77%
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,161 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 4,41,02,852 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 1,574 പേർക്ക്
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (0.95%)
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.11%)
ആകെ നടത്തിയത് 90.07 കോടി പരിശോധനകൾ ; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത് 1,65,901 പരിശോധനകൾ.
ഇന്ത്യയുടെ കോവിഡ്-19 വാക്‌സിനേഷനുകളുടെ എണ്ണം 219.62 കോടി കവിഞ്ഞു
ന്യൂഡൽഹി, ഒക്ടോബർ 29, 2022
ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 219.62 കോടി (2,19,62,18,338) പിന്നിട്ടു.
12-14 വയസ് പ്രായമുള്ളവർക്കുള്ള കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് 2022 മാർച്ച് 16 ന് ആരംഭിച്ചു. 12-14 വയസ് പ്രായമുള്ളവർക്കുള്ള COVID-19 വാക്സിനേഷൻ 2022 മാർച്ച് 16-ന് ആരംഭിച്ചു. ഇതുവരെ 4.12 കോടിയിലധികം (4,12,45,177) കൗമാരക്കാർക്ക് കോവിഡ്-19 കുത്തിവയ്പിന്റെ ആദ്യ ഡോസ് നൽകി. അതുപോലെ, 18-59 പ്രായമുള്ളവർക്കുള്ള കോവിഡ്-19 മുൻകരുതൽ ഡോസ് 2022 ഏപ്രിൽ 10 മുതൽ ആരംഭിച്ചു.
ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമികവിവരമനുസരിച്ച് വാക്സിൻ ഡോസുകൾ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നൽകിയിട്ടുള്ളത്:
ആരോഗ്യപ്രവർത്തകർ
ഒന്നാം ഡോസ് 10415403
രണ്ടാം ഡോസ് 10120632
കരുതൽ ഡോസ് 7074142
മുന്നണിപ്പോരാളികൾ
ഒന്നാം ഡോസ് 18437159
രണ്ടാം ഡോസ് 17720602
കരുതൽ ഡോസ് 13751116
12-14 പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ് 41245177
രണ്ടാം ഡോസ് 32380677
15-18 പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ് 62013310
രണ്ടാം ഡോസ് 53341499
18-44 പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ് 561419168
രണ്ടാം ഡോസ് 516339707
കരുതൽ ഡോസ് 100768818
45-59 പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ് 204049103
രണ്ടാം ഡോസ് 197079041
കരുതൽ ഡോസ് 50787505
60നുമേൽ പ്രായമുള്ളവർ
ഒന്നാം ഡോസ് 127681623
രണ്ടാം ഡോസ് 123221711
കരുതൽ ഡോസ് 48371945
കരുതൽ ഡോസ് 22,07,53,526
ആകെ 2,19,62,18,338
രാജ്യത്ത് നിലവിലെ കോവിഡ് രോഗബാധിതരുടെ എണ്ണം 18,802 ; ഇത് രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 0.04% ആണ്.
ദേശീയ രോഗമുക്തി നിരക്ക് 98.77 % ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,161 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,41,02,852 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 1,574 പേർക്കാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,65,901 പരിശോധനകൾ നടത്തി. ആകെ 90.07 കോടിയിലേറെ (90,07,25,697) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
രാജ്യത്തുടനീളം പരിശോധനാശേഷി വർദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 1.11 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.95 ശതമാനമാണ്.
എസ്.എസ് അനുശ്രുതി