Trending Now

ബലി: സാമൂഹിക പ്രസക്തിയുള്ള ഹൃസ്വ ചിത്രം

Spread the love

 

konnivartha.com : ഓൺലൈൻ പന്തളം കമ്യൂണിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ ബിനോയി വിജയൻ നിർമ്മിച്ച് അമ്പാടി സംവിധാനം ചെയ്യുന്ന ഹൃസ്വ ചിത്രമാണ് ബലി. സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയമാണ് ബലിയുടെ ഇതിവൃത്തം. മാധ്യമ പ്രവർത്തകരായ കണ്ണൻചിത്രശാല, വിഷ്ണു രാജ്, വിദ്യാ മിഥുൻ, ഷാൻ്റി, ശ്രീജിത്ത് കുമാർ, അജിത്ത് കൃഷ്ണൻ, വിശാഖ് എന്നിവരും കുമാരി അളകനന്ദയും ആണ് ഹൃസ്വ ചിത്രത്തിലെ അഭിനേതാക്കൾ. സംവിധായകനായ അമ്പാടി തന്നെയാണ് എഡിറ്റിങ്ങ് നിർവ്വഹിക്കുന്നത്.

തുമ്പമൺ, തട്ട, പന്തളം എന്നീ പ്രദേശങ്ങളിലായി ഷൂട്ടിങ്ങ് പൂർത്തിയായി. എഡിറ്റിങ്ങ് വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണ്. അടുത്ത ദിവസങ്ങളിൽ തന്നെ ഹൃസ്വചിത്രം സാമൂഹ്യ മാധ്യമങ്ങളിലും യൂടൂബിലും റിലീസ് ചെയ്യും.

error: Content is protected !!