Trending Now

കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 25/10/2022 )

ബിഎസ്എന്‍ എല്‍ സൗജന്യ 4 ജി സിം
 
തിരുവനന്തപുരം, ഒക്‌ടോബർ 25, 2022
konnivartha.com : തിരുവനന്തപുരം ജില്ലയില്‍ 4ജി സേവനം ലഭ്യമാക്കുന്നതിന് മുന്നോടിയായി  എല്ലാ ഉപഭോക്താക്കള്‍ക്കും സൗജന്യമായി 4ജി സിം നല്‍കും. ഇതിനായി അടുത്തുള്ള  കസ്റ്റമര്‍ സര്‍വീസ് സെന്ററിനെയോ റീട്ടെയിലറേയോ സമീപിക്കാം. ഭിന്നശേഷിക്കാര്‍ക്കും 75 വയസ്സ് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്‍ക്കും വീട്ടിലെത്തി സിം സൗജന്യമായി മാറ്റി നല്‍കും.  ഇതിനായി 0471-2574949 എന്ന നമ്പറില്‍ വിളിക്കാം.
കോവിഡ്-19: പുതിയ വിവരങ്ങൾ
 
ന്യൂഡൽഹി,  ഒക്ടോബർ 25, 2022
 
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് മൊത്തം 219.56 കോടി (95 കോടി രണ്ടാമത്തെ ഡോസും, 22.03 കോടി കരുതൽ ഡോസും) ഡോസ് വാക്‌സിൻ
 
കഴിഞ്ഞ 24 മണിക്കൂറിനിടെ 23,791 ഡോസ് വാക്‌സിനുകൾ വിതരണം ചെയ്തു.
 
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 22,549 പേർ  
 
ചികിത്സയിലുള്ളത്  0.05 ശതമാനം പേർ 
 
രോഗമുക്തി നിരക്ക് 98.76%
 
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,503 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം  4,40,93,409 ആയി.
 
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്  862 പേർക്ക് 
 
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (1.35%)  
 
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.02%)  
 
ആകെ നടത്തിയത്  90.01 കോടി പരിശോധനകൾ ; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്  63,786 പരിശോധനകൾ. 
 
ഇന്ത്യയുടെ കോവിഡ്-19 വാക്‌സിനേഷനുകളുടെ എണ്ണം 219.56 കോടി കവിഞ്ഞു
 
ന്യൂഡൽഹി,  ഒക്ടോബർ 25, 2022
 
ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 219.56 കോടി (2,19,56,65,598) പിന്നിട്ടു.  
 
12-14 വയസ് പ്രായമുള്ളവർക്കുള്ള കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് 2022 മാർച്ച് 16 ന് ആരംഭിച്ചു. 12-14 വയസ് പ്രായമുള്ളവർക്കുള്ള COVID-19 വാക്സിനേഷൻ 2022 മാർച്ച് 16-ന് ആരംഭിച്ചു. ഇതുവരെ 4.12 കോടിയിലധികം (4,12,36,182) കൗമാരക്കാർക്ക് കോവിഡ്-19 കുത്തിവയ്പിന്റെ ആദ്യ ഡോസ് നൽകി. അതുപോലെ, 18-59 പ്രായമുള്ളവർക്കുള്ള കോവിഡ്-19 മുൻകരുതൽ ഡോസ്  2022 ഏപ്രിൽ 10 മുതൽ ആരംഭിച്ചു.
 
ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമികവിവരമനുസരിച്ച്  വാക്സിൻ ഡോസുകൾ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നൽകിയിട്ടുള്ളത്:
 
ആരോഗ്യപ്രവർത്തകർ
ഒന്നാം ഡോസ് 10415382
രണ്ടാം ഡോസ് 10120519
കരുതൽ ഡോസ് 7069358
 
മുന്നണിപ്പോരാളികൾ
ഒന്നാം ഡോസ് 18437135
രണ്ടാം ഡോസ് 17720303
കരുതൽ ഡോസ് 13745629
 
12-14  പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ് 41236182
രണ്ടാം ഡോസ്  32344170
 
15-18  പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ്  62005981
രണ്ടാം ഡോസ്  53318923
 
18-44 പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ് 561408056
രണ്ടാം ഡോസ് 516296383
കരുതൽ ഡോസ് 100514534
 
45-59 പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ് 204047905
രണ്ടാം ഡോസ് 197071253
കരുതൽ ഡോസ്  50693087
 
60നുമേൽ പ്രായമുള്ളവർ
ഒന്നാം ഡോസ് 127680918
രണ്ടാം ഡോസ്   123216837
കരുതൽ ഡോസ് 48323043
 
കരുതൽ ഡോസ്  22,03,45,651
 
ആകെ 2,19,56,65,598
 
രാജ്യത്ത്  നിലവിലെ കോവിഡ് രോഗബാധിതരുടെ എണ്ണം 22,549 ; ഇത് രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 0.05% ആണ്.
 
ദേശീയ രോഗമുക്തി നിരക്ക് 98.76 % ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ  1,503  പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,40,93,409 ആയി.
 
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്  862 പേർക്കാണ്.  
 
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 63,786 പരിശോധനകൾ നടത്തി. ആകെ 90.01 കോടിയിലേറെ (90,01,49,497) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
 
രാജ്യത്തുടനീളം പരിശോധനാശേഷി വർദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക്  1.02 ശതമാനമാണ്.  പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്  1.35 ശതമാനമാണ്. 
 

ഇന്ത്യയിലെ ശമ്പള റിപ്പോർട്ടിംഗ് – ഒരു ഔദ്യോഗിക തൊഴിൽ കാഴ്ചപ്പാട്

ന്യൂ ഡൽഹി: ഒക്‌ടോബർ 25, 2022

കേന്ദ്ര സ്ഥിതിവിവര-പദ്ധതി നിർവ്വഹണ മന്ത്രാലയത്തിന് കീഴിലെ ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (NSO), 2017 സെപ്റ്റംബർ മുതൽ 2022 ഓഗസ്റ്റ്  വരെയുള്ള കാലയളവിൽ രാജ്യത്തിന്റെ തൊഴിൽ വീക്ഷണത്തെപ്പറ്റിയുള്ള പത്രക്കുറിപ്പ് പുറത്തിറക്കി. തെരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റ് ഏജൻസികൾക്ക് ലഭ്യമായ ഭരണപരമായ രേഖകളുടെ അടിസ്ഥാനത്തിൽ ചില നിശ്ചിത മേഖലകളിലെ പുരോഗതി വിലയിരുത്തുന്നതാണ് ഈ റിപ്പോർട്ട്.