Trending Now

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി കേന്ദ്ര സഹമന്ത്രി വിലയിരുത്തി

 

konnivartha.com : ജില്ലയില്‍ നടപ്പാക്കി വരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി കേന്ദ്ര ഭക്ഷ്യ- സംസ്‌കരണ – ജലശക്തി സഹമന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേല്‍ വിലയിരുത്തി. ജില്ലയിലെ ജലജീവന്‍ മിഷന്‍, ശുചിത്വ മിഷന്‍, വ്യവസായം, ഭക്ഷ്യസംസ്‌കരണം തുടങ്ങിയ വകുപ്പുകള്‍ നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതി പ്രവര്‍ത്തനങ്ങളാണ്  പത്തനംതിട്ട ഗവ ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ കേന്ദ്ര സഹമന്ത്രി വിലയിരുത്തിയത്.

ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് കേന്ദ്ര സഹമന്ത്രി പറഞ്ഞു. ജില്ലയില്‍ വെളിയിട വിസര്‍ജന വിമുക്തമാക്കല്‍  പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടപ്പാക്കുന്നതിനെ കേന്ദ്ര സഹമന്ത്രി  അഭിനന്ദിച്ചു.

ജില്ലയിലെ അങ്കണവാടികള്‍, വിദ്യാലയങ്ങള്‍ എന്നിവിടങ്ങളിലെ ശുചിത്വ മിഷന്‍ പ്രവര്‍ത്തനങ്ങളും കേന്ദ്ര സഹമന്ത്രി വിലയിരുത്തി. പദ്ധതി പ്രവര്‍ത്തനങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിനായി കോഴഞ്ചേരി പഞ്ചായത്ത് അങ്കണവാടി അദ്ദേഹം സന്ദര്‍ശിച്ചു.
ആന്റോ ആന്റണി എംപി, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, തിരുവല്ല സബ്കളക്ടര്‍ ശ്വേത നാഗര്‍കോട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!