Trending Now

ജയരാമന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി; ഹരിഹരന്‍ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി

 

konnivartha.com : കെ ജയരാമന്‍ നമ്പൂതിരിയെ ശബരിമല മേല്‍ശാന്തിയായി തിരഞ്ഞെടുത്തു. സന്നിധാനത്ത് നടന്ന ചടങ്ങില്‍ പന്തളം കൊട്ടാരത്തിലെ കൃത്തികേശ് വര്‍മയാണ് ശബരിമല മേല്‍ശാന്തിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയാണ് കെ ജയരാമന്‍ നമ്പൂതിരി. പത്തുപേരാണ് അന്തിമപ്പട്ടികയില്‍ ഉണ്ടായിരുന്നത്. ഉഷഃപൂജയ്ക്കുശേഷമാണ് ചടങ്ങുകള്‍ ആരംഭിച്ചത്.

ശബരിമല: കെ ജയരാമന്‍ നമ്പൂതിരിയെ ശബരിമല മേല്‍ശാന്തിയായി തിരഞ്ഞെടുത്തു. സന്നിധാനത്ത് നടന്ന ചടങ്ങില്‍ പന്തളം കൊട്ടാരത്തിലെ കൃത്തികേശ് വര്‍മയാണ് ശബരിമല മാളികപ്പുറം മേല്‍ശാന്തിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്.ദേവസ്വംബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍, ഹൈക്കോടതി നിയോഗിച്ച നിരീക്ഷകന്‍ റിട്ട. ജസ്റ്റിസ് എന്‍. ഭാസ്‌കരന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. മാളികപ്പുറം മേല്‍ശാന്തിയെ തിരഞ്ഞെടുക്കുന്നതിനായി സന്നിധാനത്ത് നിന്നും സംഘം മാളികപ്പുറത്തേയ്ക്ക് എത്തുകയായിരുന്നു.

error: Content is protected !!