Trending Now

നീതി – പിന്നോക്കക്കാരുടെ ചെറുത്തു നിൽപ്പുമായി ഒരു ചിത്രം. ചിത്രീകരണം തുടങ്ങി

 

konnivartha.com : ഡോ. ജെസ്സിയുടെ ശ്രദ്ധേയമായ കഥാസമാഹാരമായ” ഫസ്ക്” എന്ന പുസ്തകത്തിൽ നിന്നും അടർത്തിയെടുത്ത വ്യത്യസ്തമായ നാല് കഥകളുടെ ചലച്ചിത്രാവിഷ്ക്കാരമാണ് നീതി.

ഡോ. ജെസ്സി ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ആന്തോളജി ഫിലിം ,ആൽവിൻ ക്രീയേഷൻസിൻ്റെ ബാനറിൽ മഹേഷ് ജെയിൻ, അരുൺ ജെയിൻ എന്നിവർ നിർമ്മിക്കുന്നു. ചിത്രത്തിൻ്റെ പൂജയ്ക്ക് അയ്മനം സാജൻ ദീപം തെളിയിച്ചു.തുടർന്ന് പാലക്കാട് ചിത്രീകരണം തുടങ്ങി.

ഇന്ത്യൻ ഭരണഘടന പ്രകാരം തുല്യനീതി ലഭിക്കേണ്ട സ്ത്രീകൾ, LGBTIQ വ്യക്തിത്വങ്ങൾ, മുഖ്യധാരയിൽ നിന്നും ജാതിയമായ വേർതിരിവിനാൽ പിൻതള്ളപ്പെട്ട ദലിത് പിന്നോക്കക്കാരുടെ നീതിക്കായുള്ള ചെറുത്തു നിൽപ്പ്, എന്നിവയാണ് നീതി എന്ന സിനിമയുടെ ഇതിവൃത്തം.

 

പാംസുല, എന്നിലെ നീ, കിച്ചൂട്ടൻ്റെ അമ്മ, മുഖമറിയാത്തവർ എന്നീ സിനിമകളാണ് നീതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രായപൂർത്തിയായ ഒരു സ്ത്രീക്കും, പുരുഷനും ഒന്നിച്ചു ജീവിക്കാൻ ഭരണഘടന ഉറപ്പു നൽകുന്നതുമായി ബന്ധപ്പെട്ട കഥയാണ് പാംസുല പറയുന്നത്.

രണ്ട് പുരുഷന്മാർ തമ്മിലുള്ള പ്രണയത്തിൻ്റെ കഥയാണ് എന്നിലെ നീ, ഒരു ട്രാൻസ് മെന്നിൻ്റേയും, ട്രാൻസ് വുമണിൻ്റേയും ജീവിത കഥയാണ് കിച്ചൂട്ടൻ്റെ അമ്മ, രാഷ്ട്രീയ പാർട്ടികളുടെ അടിമകളായി മാറിയ ദലീത്, ആദിവാസി വിദ്യാർത്ഥികളുടെ കഥയാണ് മുഖമറിയാത്തവർ. നാല് ചിത്രങ്ങളുടെയും ചിത്രീകരണം, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലായി പൂർത്തിയാവും.

ആൽവിൻ ക്രീയേഷൻസിൻ്റെ ബാനറിൽ, മഹേഷ് ജെയിൻ, അരുൺ ജെയിൻ എന്നിവർ നിർമ്മിക്കുന്ന നീതിയുടെ, കഥ, സംഭാഷണം, സംവിധാനം -ഡോ. ജെസ്സി നിർവ്വഹിക്കുന്നു.ഡി.ഒ.പി – ടി.എസ്.ബാബു, തിരക്കഥ – ബാബു അത്താണി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – വിനീത് വി, എഡിറ്റിംഗ് – ഷമീർ, ഗാനങ്ങൾ – മുരളി കുമാർ, സംഗീതം – ജിതിൻ, കൃഷ്ണപ്രസാദ്, പ്രൊഡക്ഷൻ ഡിസൈനർ – വിനു പ്രകാശ്, അസോസിയേറ്റ് ഡയറക്ടർ – അജിത്ത് സി, സി, നിരഞ്ജൻ, വിനീഷ്,ആർട്ട് – മുഹമ്മദ് റൗഫ്, മേക്കപ്പ് – എയർപോർട്ട് ബാബു. കോസ്റ്റ്യൂം ഡിസൈൻ – രമ്യ, കൃഷ്ണ, കോറിയോഗ്രാഫർ – അമേഷ്, വിഎഫക്സ് – വൈറസ് സ്റ്റുഡിയോ, സ്റ്റിൽ – ഷിഹാബ്, പി.ആർ.ഒ- അയ്മനം സാജൻ

ശിവജി ഗുരുവായൂർ, ലതാ മോഹൻ, സജന, അനുരുദ്ധ്, അഖിലേഷ്, കവിത, താര ,രമ്യ, ഉണ്ണിമായ, ലക്ഷ്മണൻ ,രജനീഷ് നിബോദ്, വിജീഷ്, ശ്രീനാഥ്, പ്രഭു തുടങ്ങിയവരോടൊപ്പം ഒരു വൻ താരനിര അഭിനയിക്കുന്നു.

error: Content is protected !!